ഐപിഎൽ 2025 സീസൺ തുടങ്ങാനിരിക്കെ സൺറൈസേഴ്‌സ് ഹൈദരാബാദിന് സന്തോഷവാർത്ത
ഐപിഎൽ 2025 സീസൺ തുടങ്ങാനിരിക്കെ സൺറൈസേഴ്‌സ് ഹൈദരാബാദിന് സന്തോഷവാർത്ത. ഇന്ത്യയുടെ സ്റ്റാർ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പരിക്കിൽ നിന്ന് പൂർണ മോചിതനായി ടീം ക്യാംപിൽ ചേരാൻ ഒരുങ്ങുന്നു. താരത്തിന്റെ ഫിറ്റ്നസ് പരിശോധനകൾ പൂർത്തിയായതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ 18.1 സ്കോറോടെ അദ്ദേഹം യോ-യോ ടെസ്റ്റ് പാസായി.
2024-25 ബോർഡർ-ഗവാസ്കർ പരമ്പരയിൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ സെഞ്ച്വറി നേടിയ നിതീഷ്, സൈഡ് സ്ട്രെയിനിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ സ്വന്തം മൈതാനത്ത് നടക്കുന്ന അവസാന മൂന്ന് ടി20 മത്സരങ്ങളിൽ നിന്ന് പുറത്തായിരുന്നു.
2024 ലെ ഐപിഎൽ-ലെ മികച്ച പ്രകടനത്തിന് ശേഷമാണ് കഴിഞ്ഞ വർഷം അദ്ദേഹത്തെ ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുത്തത്. 15 മത്സരങ്ങളിൽ നിന്ന് 37.66 ശരാശരിയിൽ 303 റൺസ് നേടിയിരുന്നു. ഇതിൽ രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. ബൗളിംഗിൽ, 51.00 ശരാശരിയിൽ മൂന്ന് വിക്കറ്റുകൾ അദ്ദേഹം വീഴ്ത്തി.
പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഹെൻറിച്ച് ക്ലാസൻ, നിതീഷ് റെഡ്ഡി, ഇഷാൻ കിഷൻ, മുഹമ്മദ് ഷമി, ഹർഷൽ പട്ടേൽ, രാഹുൽ ചാഹർ, ആദം സാംപ, അഥർവ ടൈഡെ, അഭിനവ് മനോഹർ, സിമർജീത് സിംഗ്, സീഷൻ മൻസാരി, ജയ്ദേവ് ഉനദ്കത്, കാമിന്ദു മെൻഡിമ, ഇ ബേബി.