ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം എന്ന സിനിമയിൽ ആദ്യം നായകനായി മനസ്സിൽ കണ്ടിരുന്നത് വിജയ്‌യെ ആയിരുന്നില്ലെന്ന് സംവിധായകൻ വെങ്കട് പ്രഭു. ആദ്യ ഘട്ടത്തിൽ രജനികാന്ത്, ധനുഷ് എന്നിവരെയായിരുന്നു മനസ്സിൽ കണ്ടിരുന്നത്. സിനിമയ്ക്ക് ആദ്യം ഗാന്ധി എന്നായിരുന്നു പേര് നൽകിയിരുന്നത് എന്നും വെങ്കട് പ്രഭു വ്യക്തമാക്കി.
ആദ്യ ഘട്ടത്തിൽ സിനിമയിലെ പ്രധാന കഥാപാത്രമായി രജനികാന്തിനെയും മകൻ കഥാപാത്രമായി ധനുഷിനെയുമായിരുന്നു മനസ്സിൽ കണ്ടത്. എന്നാൽ ഡീ ഏജിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാനുളള താല്പര്യം മൂലമാണ് കഥാപാത്രം വിജയ്‌യിലേക്ക് എത്തിയത് എന്നാണ്, ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെങ്കട്ട് പ്രഭു പറഞ്ഞത്.
സെപ്റ്റംബർ അഞ്ചിനാണ് ചിത്രം ആഗോളതലത്തിൽ റിലീസ് ചെയ്യുന്നത്. എജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.