ബാബാ സിദ്ദിഖിയുടെ കൊലപാതകം; ക്വട്ടേഷൻ നൽകിയത് ലോറൻസ് ബിഷ്ണോയ്; പ്രതികൾക്ക് മുൻകൂറായി പണം ലഭിച്ചു

മഹാരാഷ്ട്രയിലെ മുതിർന്ന എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് ​ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയ്. അറസ്റ്റിലായ പ്രതികൾ പോലീസിന് മൊഴി നൽകി. കൊലപാതകത്തിന് മുൻകൂറായി പണം ലഭിച്ചു. നടന്നത് ക്വട്ടേഷൻ കൊല തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി പ്രതികൾ ബാബാ സിദ്ദിഖിയുടെ പുറകെ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കൊലപാതകത്തിനായി ഒരു മാസത്തിലധികമായി പ്രദേശത്ത് പ്രതികൾ നിരീക്ഷണം നടത്തിയിരുന്നു. ഓട്ടോയിലാണ് പ്രതികൾ എത്തിയത്. ‌ബാബാ സിദ്ദിഖി വരുന്നത് വരെ പ്രതികൾ കാത്തിരുന്നെന്ന് മൊഴി പൊലീസിന് ലഭിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ബാബാ സി​ദ്ദിഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് പ്രതികൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ മൂന്ന് പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് നി​ഗമനം. മൂന്നാമനായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top