ബെംഗളൂരു: നഗരത്തിലെ കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലെ ശുചിമുറിക്ക് സമീപം സംശയാസ്പദമായ കവറിൽ നിന്ന് ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സ്ഫോടക വസ്തുക്കൾ വേർതിരിച്ച നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.
