വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ഇന്ത്യക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖ കമ്പനികൾ വിദേശ തൊഴിലാളികളെ പരിഗണിക്കുന്നതിനെതിരെ കടുത്ത വിമർശനമുന്നയിച്ചാണ് ട്രംപ് പുതിയ ആവശ്യം മുന്നോട്ടുവച്ചത്.
വാഷിംഗ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള ടെക് വിദഗ്ദ്ധര്‍ക്കും ചൈനയിലേക്കുള്ള ഫാക്ടറി നിക്ഷേപങ്ങള്‍ക്കും പകരം സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ക്ക് മുൻഗണന നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് അമേരിക്കയ്ക്കാർക്ക് അവഗണനയാകുകയാണ്. എന്റെ നേതൃത്വത്തിൽ ആ കാലം അവസാനിക്കുകയാണ്,” ട്രംപ് പറഞ്ഞു.
“അമേരിക്ക നൽകിയ സ്വാതന്ത്ര്യങ്ങൾ ഉപയോഗിച്ച് കമ്പിനികൾ ലാഭം നേടുന്നു, എന്നാൽ ആ ലാഭം ഇന്ത്യ, ചൈന, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിക്ഷേപിക്കുന്നു. അമേരിക്കക്കാരെ അവഗണിക്കപ്പെടുന്നവരാക്കി,” എന്നായിരുന്നു ട്രംപിന്റെ ആരോപണം.
അമേരിക്കൻ ടെക് കമ്പനികൾ സ്വരാജ്യത്തെ മുൻഗണന നൽകി രാജ്യത്തെ തൊഴിലവസരങ്ങൾ സംരക്ഷിക്കണമെന്നും, അതാണ് സർക്കാരിന്റെ പ്രധാന ആഗ്രഹമെന്നും ട്രംപ് തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി.