‘ആലോചിച്ച് തീരുമാനിക്കും’; വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന് ക്രിസ്റ്റ്യാനോ

ലിസ്ബൺ: വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്ന് പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗീസ് മാധ്യമമായ ‘നൗ’ക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ പ്രതികരണം അറിയിച്ചത്.

‘‘ദേശീയ ടീമിനെ വരാനിരിക്കുന്ന മത്സരങ്ങളിൽ സഹായിക്കാനാകുമെന്ന് കരുതുന്നു. അടുത്തുനടക്കാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിൽ കളിക്കാനാകുമെന്നാണ് കരുതുന്നത്. ആരോടും മുൻകൂട്ടി പറയാതെ ഞാൻ ദേശീയ ടീം വിടും. വളരെ ആലോചിച്ചാകും അത് ചെയ്യുക ’’ -റൊണാൾഡോ പ്രതികരിച്ചു.

വിരമിക്കലിന് ശേഷം എന്തുചെയ്യും എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ: ‘‘ ഏതെങ്കിലും ഒരു ടീമിന്റെ കോച്ചാകാൻ ഇപ്പോൾ ഒട്ടും ആഗ്രഹിക്കുന്നില്ല. അത്തരം കാര്യങ്ങൾ മനസ്സിലില്ല. ഫുട്ബോളിന് പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. പക്ഷേ എന്താണ് പദ്ധതികൾ എന്ന് ദൈവത്തിന് മാത്രമേ അറിയൂ’’<

നേഷൻസ് ലീഗിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിക്കാനിരിക്കവേയാണ് റൊണാൾഡോയുടെ പ്രതികരണം. സൗദി ക്ലബായ അൽ നസറുമായുള റൊണാൾഡോയുടെ കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top