ചൂടിന് ആശ്വാസമായി കുളിർമഴ എത്തുന്നു; മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ

കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും ആണ് സാധ്യത

തിരുവനന്തപുരം: കടുത്ത വേനൽച്ചൂ‍ടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് വേനൽമഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഏഴ് ജില്ലകളിലാണ് മഴ സാധ്യത പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നേരിയ മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇടത്തരം മഴയ്ക്കും മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്കും ആണ് സാധ്യത.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേ സമയം ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധന വിലക്ക് തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

03/03/2025: ലക്ഷദ്വീപ് തീരത്ത്‌ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03/03/2025: തെക്കു കിഴക്കൻ അറേബ്യൻ മഹാസമുദ്രം അതിനോട് ചേർന്ന മാലിദ്വീപിനോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top