വൈദ്യുതി നിരക്ക് വർധന; സ്ഥാന വ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയതിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങി കോൺഗ്രസ്. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് രാത്രിയിൽ പന്തം കൊളുത്തി പ്രകടനം നടത്തും. യുഡിഎഫ് എന്ന നിലയിലും പ്രതിഷേധ പരിപാടികൾ ആലോചിക്കുന്നുണ്ട്. സർക്കാർ നടപടിക്കെതിരേ കോൺഗ്രസ് ശക്തമായ സമരം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി പറഞ്ഞിരുന്നു.

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ എറണാകുളം പാലാരിവട്ടത്തെ കെഎസ്ഇബി ഓഫീസിലേക്ക് ജില്ലാ കോൺഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം നടന്നു. ഇന്നലെ രാത്രി വൈദ്യുതി നിരക്ക് വർധനവിനെതിരെ കോൺഗ്രസ് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു.

വൈദ്യുതിക്ക് യൂണിറ്റിന് 16 പൈസയാണ് വർധിപ്പിച്ചത്. ബിപിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് ഉൾപ്പെടെ നിരക്ക് വർധന ബാധകമാണ്. നിരക്ക് വർധനയുമായി ബന്ധപ്പെട്ട ഉത്തരവ് സർക്കാർ പുറത്തിറക്കി.യൂണിറ്റിന് 34 പൈസ വീതം വർധിപ്പിക്കണമെന്നായിരുന്നു കെഎസ്ഇബി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പത്ത് പൈസയുടേയും 20 പൈസയുടേയും ഇടയിൽ വർധനവ് വരുത്തിയാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉൾപ്പെടെ തീരുമാനം. അടുത്ത വർഷം യൂണിറ്റിന് 12 പൈസ വീതവും വർധിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top