മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് ‘സലിം കുമാറിന്റെ മകൻ മരപ്പാഴ്’: കിടിലന്‍ മറുപടി നല്‍കി ചന്തു

കൊച്ചി: സാമൂഹ്യ മാധ്യമങ്ങളില്‍ തങ്ങള്‍ക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്കെതിരെ സിനിമ പ്രവര്‍ത്തകര്‍ മറുപടി നല്‍കുന്നത് എന്നും വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ ഒരു വിമര്‍ശകന് മറുപടി നല്‍കിയ നടന്‍ ചന്തു സലീംകുമാറിന്‍റെ സോഷ്യല്‍ മീഡിയ കമന്‍റാണ് ശ്രദ്ധേയമാകുന്നത്. 

ദുല്‍ഖര്‍ സല്‍മാന്‍റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ നടന്‍ സലീംകുമാറിന്‍റെ മകനായ ചന്തു സലീംകുമാറും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഈ ചിത്രത്തിന്‍റെ സെറ്റില്‍ അടുത്തിടെ മമ്മൂട്ടി സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. 

ഈ സന്ദര്‍ശനത്തിന്‍റെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ ചിത്രത്തിന് അടിയില്‍ വന്ന പരിഹാസ കമന്‍റിനാണ് ചന്തു മറുപടി നല്‍കിയത്. “പുറകിൽ ഇരിക്കുന്ന സലിം കുമാറിന്റെ മകൻ മരപ്പാഴിനെ ഇപ്പൊ പല പടങ്ങളിലും പിടിച്ച് തിരുകി വയ്ക്കുന്നുണ്ട്” എന്നായിരുന്നു കമന്‍റ്. ഇക് ഓക്കെ ഡാ എന്നാണ് ചന്തു മറുപടി നല്‍കിയത്. 

അര്‍ജുന്‍ കൃഷ്ണ എന്ന അക്കൗണ്ടിന്‍റെ കമന്‍റിന് ലഭിച്ചതിനെക്കാള്‍ പ്രതികരണം ചന്തുവിന്‍റെ കമന്‍റിന് ലഭിക്കുന്നുണ്ട്. എന്തായാലും ചന്തുവിനെ പിന്‍തുണച്ചും ഏറെ കമന്‍റുകള്‍ ഈ പോസ്റ്റിന് അടിയില്‍ വരുന്നുണ്ട്. 

ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിലാണ് ചന്തു സലീം കുമാര്‍ അഭിനയിക്കുന്നത്.  അരുൺ ഡൊമിനിക് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ സെറ്റില്‍ മമ്മൂട്ടി സന്ദർശകാനായെത്തിയത്‌ വൈറലായിരുന്നു. 

ചിത്രത്തിലെ താരങ്ങളായ നസ്‌ലൻ, അരുൺ കുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവര്‍ക്കൊപ്പം മമ്മൂട്ടി നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടി കമ്പനി ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്ക് വെച്ചിരിക്കുന്നത്. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവർ നായികാ നായകന്മാരായി എത്തുന്ന ചിത്രത്തിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back To Top