
9 മാസത്തിനുള്ളിൽ നടന്നത് 218 വെടിവയ്പുകൾ, ക്ലാസ് മുറിയിലെ വെടിവയ്പുകൾ അപകടകരമെന്നും റിപ്പോർട്ട്
ജോർജിയ: അമേരിക്കയിൽ ഹൈസ്കൂളിൽ 4 പേരെ കൊലപ്പെടുത്തിയ പതിനാലുകാരനെതിരെ നാല് കൊലപാതക കുറ്റങ്ങൾ ചുമത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. മകന് തോക്ക് വാങ്ങി നൽകിയതിന് അച്ഛനും പൊലീസ് കസ്റ്റഡിയിൽ ആണുള്ളത്. 2024ൽ 9 മാസത്തിനിടെ അമേരിക്കയിലെ സ്കൂളുകളിൽ നടക്കുന്ന 218ാം വെടിവയ്പാണ് സെപ്തബംർ നാലിനുണ്ടായത്. മുതിർന്ന വ്യക്തിയെന്ന നിലയിൽ തന്നെയാവും 14കാരന്റെ വിചാരണ നടക്കുകയെന്നാണ് പുറത്ത് വരുന്ന വിവരം. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ ജോർജിയയിൽ തന്നെ ഈ വർഷം നടന്ന 10ാമത്തെ വെടിവയ്പാണ് കഴിഞ്ഞ ദിവസം നടന്നത്….