ലെബനോനിൽ കനത്ത ബോംബിം​ഗ്; 6 പേർ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനോൻ: ലെബനോനിൽ 8 സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. ലെബനോനിലുണ്ടായ ബോംബിംഗിൽ 6 പേർ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിൻ നെതന്യാഹു ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയിൽ സംഘർഷം വ്യാപിച്ചാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ. കപ്പൽ മാർഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചർച്ചയായിട്ടുണ്ട്.  ലെബനോനിൽ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇസ്രായേലിന്റെ എട്ട് സൈനികർ കൊല്ലപ്പെട്ടിരുന്നു. സൈനികർ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോൻ അതിർത്തി കടന്നുള്ള ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റൻ…

Read More

നേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217

നേപ്പാളിലെ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണസംഖ്യ ഇതുവരെ 217 ആയി ഉയർന്നു. കിഴക്കൻ,മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്.കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ ഒഴുകുന്ന ബാഗ്മതി നദിക്ക് സമീപമുള്ള ആസൂത്രിതമല്ലാത്ത നഗര കയ്യേറ്റമാണ് പ്രളയത്തിന് കാരണമായതെന്ന് നേപ്പാൾ കേന്ദ്രീകരിച്ചുള്ള ഗവേഷണ കേന്ദ്രം ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഇന്റഗ്രേറ്റഡ് മൗണ്ടെയ്ന്‍ ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു . വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മണ്‍സൂണ്‍ കാലത്ത് ദക്ഷിണേഷ്യയില്‍ പതിവാണെങ്കിലും കാലാവസ്ഥാ വ്യതിയാനം സ്ഥിതിഗതികള്‍ രൂക്ഷമാക്കുകയാണെന്നായിരുന്നു വിദഗ്ദര്‍ നിരീക്ഷിച്ചത്. ഹൈവേകളില്‍…

Read More

വോക്കി ടോക്കി സ്‌ഫോടനം; നിർണായക വെളിപ്പെടുത്തലുമായി ജപ്പാൻ കമ്പനി

ടോക്യോ: തെക്കൻ ലബനാനിൽ ഇരുപതു പേരുടെ മരണത്തിനും 450-ലേറെ പേരുടെ പരിക്കിനും ഇടയാക്കിയ വോക്കി ടോക്കി സ്‌ഫോടനത്തിൽ നിർണായക വെളിപ്പെടുത്തലുമായി ജാപ്പനീസ് റേഡിയോ നിർമാതാക്കളായി ഐകോം. ബുധനാഴ്ച ഹിസ്ബുല്ല പോരാളികളുടെ കൈകളിൽ പൊട്ടിത്തെറിച്ച വോക്കി ടോക്കി റേഡിയോകളിൽ ഐകോം കമ്പനിയുടെ പേരും ‘മെയ്ഡ് ഇൻ ജപ്പാൻ’ ലേബലും ഉണ്ടായിരുന്നു. അഞ്ചു മാസം മുമ്പ് ഹിസ്ബുല്ല വാങ്ങി എന്ന് കരുതപ്പെടുന്ന ഈ റേഡിയോകൾ തങ്ങൾ നിർമിച്ചതല്ലെന്നും, ഐ.സി – വി82 എന്ന ഈ മോഡലിന്റെ ഉൽപ്പാദനം പത്തു വർഷം…

Read More

പേജർ സ്ഫോടനങ്ങളിൽ നടുങ്ങി ലെബനോൻ; പരിക്കേറ്റ 200ലധികം പേരുടെ നില ഗുരുതരം, ശക്തമായ തിരിച്ചടിയെന്ന് ഹിസ്ബുല്ല

ദില്ലി:ലെബനോനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം. കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ വ്യക്തമാക്കി. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. 2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചത്.ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. ആസൂത്രിത…

Read More

ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വെടിവെപ്പ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വീണ്ടും വധശ്രമം. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ ട്രംപ് ഇന്റര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയില്‍ ഏര്‍പ്പെട്ടിരിക്കവെയാണ് സമീപത്ത് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ അക്രമിയെന്ന് സംശയിക്കുന്ന റയാന്‍ വെസ്ലി റൂത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യു.എസിലെ പ്രാദേശിക സമയം രണ്ടരയോടെയായിരുന്നു അക്രമം ഉണ്ടായത്. അക്രമി ട്രംപിന് നേരെ രണ്ടിലേറെ തവണ വെടിയുതിര്‍ത്തെന്നാണ് വിവരം. വെടിവെപ്പ് ഉണ്ടായ സമയത്ത് ട്രംപ് ഗോള്‍ഫ് ക്ലബ്ബില്‍…

Read More

‘സുരക്ഷിതമല്ല’; മകളുടെ തലയിൽ സിസിടിവി സ്ഥാപിച്ച് പിതാവ്

സ്വന്തം മകളുടെ സുരക്ഷ ഉറപ്പാക്കാൻ നൂനത വിദ്യയുമായി ഒരു പിതാവ്. മകളുടെ തലയിൽ സിസിടിവി ക്യാമറ സ്ഥാപിച്ച വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ എക്‌സിൽ വൈറലാണ്. നെക്സ്റ്റ് ലെവൽ സെക്യൂരിറ്റി എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാകിസ്ഥാനിലാണ് സംഭവം. സിസിടിവി ക്യാമറ തലയില്‍ വെച്ച് പെൺകുട്ടി ഒരു ചാനലിന് നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആരാണ് തലയില്‍ സിസിടിവി ക്യാമറ ഘടിപ്പിച്ചത് എന്ന ചോദ്യത്തിന് തന്റെ പിതാവാണ് ക്യാമറ സ്ഥാപിച്ചതെന്ന് അവർ മറുപടി നല്‍കി. പിതാവ്…

Read More

മടക്ക യാത്ര നീട്ടിയ ശേഷം ആദ്യം, സുനിത വില്യംസ് ഇന്ന് തത്സമയം സംസാരിക്കും; ആകാംക്ഷയിൽ ലോകം

ഹൂസ്റ്റണ്‍: ഭൂമിയിലേക്കുള്ള മടക്കം 2025 ഫെബ്രുവരിയിലേക്ക് നീട്ടിയതിന് ശേഷം ആദ്യമായി ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഇന്ന് നാസയുടെ പ്രസ് കോണ്‍ഫറന്‍സിലൂടെ തത്സമയം ലോകത്തോട് സംസാരിക്കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഇരുന്നുകൊണ്ടാണ് ഇരുവരും ഭൂമിയിലെ ആളുകളുമായി വിശേഷങ്ങള്‍ പങ്കുവെക്കുക.  എട്ട് ദിവസം നീണ്ട ദൗത്യത്തിനായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ച സുനിത വില്യംസിന്‍റെയും ബുച്ച് വില്‍മോറിന്‍റെയും മടക്കം സ്റ്റാര്‍ലൈനര്‍ പേടകത്തിന്‍റെ തകരാര്‍ കാരണം എട്ട് മാസത്തിലേക്ക് നീണ്ടതിന്‍റെ ആശങ്കകളുണ്ട് ലോകത്ത്. 2024 ജൂണ്‍ 6നായിരുന്നു ഇരുവരും…

Read More

61 കുത്തുകൾ, ബലാത്സം​ഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി, 30 കൊല്ലത്തിന് ശേഷം ഒരാള്‍ അറസ്റ്റിൽ

1993 -ൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിന് ശേഷം പ്രതിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റിൽ. 1993 മാർച്ച് 24 -നാണ് കാർമെൻ വാൻ ഹസ് എന്ന 19 -കാരിയെ ഇൻഡ്യാനപൊളിസിലെ അവളുടെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.  കാർമെനെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 30 വർഷത്തിന് ശേഷം ഡാന ഷെപ്പേർഡ് എന്ന 52 -കാരൻ അറസ്റ്റിലായി. ജനിറ്റിക് ജീനിയോളജിയാണ് ഇയാളുടെ അറസ്റ്റിലേക്ക് നയിച്ചത് എന്നാണ് അന്വേഷണസംഘം പറയുന്നത്.  പിസ ഹട്ടിൽ ജോലി ചെയ്യുകയായിരുന്നു അന്ന് കാർമെൻ….

Read More

‘കാനഡ’ എന്ന സ്വപ്നം അവസാനിക്കുമോ? ഇന്ത്യക്കാർക്കും ‘പണി’ വരുന്നു

ഇന്നത്തെ കാലത്ത് ഇന്ത്യക്കാരടക്കമുള്ളവർക്ക് താമസിക്കാനും മറ്റും ഇഷ്ടമുള്ള ഒരു രാജ്യമാകും കാനഡ. തൊട്ടടുത്തുള്ള യുഎസിനെ അപേക്ഷിച്ച് പെർമനന്റ് റെസിഡൻസി ലഭിക്കാൻ എളുപ്പമുള്ള രാജ്യം എന്നത് മാത്രമല്ല, തൊഴിലിനുള്ള മാനവവിഭവശേഷി ആവശ്യമുള്ള രാജ്യം എന്നതും, കുറഞ്ഞ ജീവിതച്ചിലവും കാനഡയെ നമുക്കിടയിൽ പ്രിയങ്കരമാക്കിയിരുന്നു. ജോലിയ്ക്കായും വിദ്യാഭ്യാസത്തിനായും നിരവധി ആളുകളാണ് കാനഡയെ ആശ്രയിക്കുന്നത്. എന്നാൽ അവർക്കെല്ലാം തിരിച്ചടിയായേക്കാവുന്ന ഒരു തീരുമാനം കാനഡ സ്വീകരിച്ച് കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കാനഡ സർക്കാർ കർശനമായി നിയന്ത്രിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്….

Read More

സെന്‍സെക്‌സില്‍ 900 പോയന്റ് തകര്‍ച്ച: നിക്ഷേപകര്‍ക്ക് നഷ്ടം 4.46 ലക്ഷം കോടി

പുറത്തുവരാനിരിക്കുന്ന യുഎസിലെ തൊഴില്‍ ഡാറ്റയില്‍ നിശ്ചലമായി നിക്ഷേപ ലോകം. സെന്‍സെക്‌സും നിഫ്റ്റിയും കനത്ത തകര്‍ച്ച നേരിട്ടു. സെന്‍സെക്‌സ് 913 പോയന്റ് താഴ്ന്ന് 81,283ലും നിഫ്റ്റി 277 പോയന്റ് നഷ്ടത്തില്‍ 24,868ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം മൂല്യം 4.46 ലക്ഷം കോടി കുറഞ്ഞ് 461.22 ലക്ഷം കോടി രൂപയായി. സെന്‍സെക്‌സ് ഓഹരികളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എല്‍ ആന്‍ഡ് ടി, ഇന്‍ഫോസിസ്, ഐടിസി, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് പ്രധാനമായും…

Read More
Back To Top