
ഇസ്രയേലിന്റെ ചാരനെന്ന് സംശയം: ഇറാന്റെ ഉന്നത സൈനിക മേധാവി വീട്ടുതടങ്കലിൽ
ഇറാന്റെ സൈനിക മേധാവി ഇസ്രയേൽ ചാര സംഘടനയായ മൊസാദിന്റെ ഏജന്റെന്ന് സംശയം. ഇറാൻ കുദ്‌സ് ഫോഴ്‌സിന്റെ കമാൻഡർ ഇസ്മയിൽ ക്വാനിയാണ് സംശയനിഴലിൽ. ഇദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി ചോദ്യം ചെയ്ത് വരികയാണ്. അന്തരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ക്വാനിയെ ഈ മാസം നാല് മുതൽ കാണാനില്ലായിരുന്നു. ഇറാന്റെ സൈന്യത്തിൽ പകുതിയിലധികം പേരും മൊസാദിന്റെ ഏജന്റുമാരുണ്ടെന്ന് മുൻ പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് സയ്യിദ് ഹസൻ നസ്‌റല്ല കൊല്ലപ്പെട്ടതിന് ശേഷം ലെബനനിലേക്ക് പോയ ഇറാൻ്റെ ഖുദ്‌സ്…