ഒരു മണിക്കൂറിൽ പലതവണ ഭൂചലനം; ടിബറ്റിൽ മരണം 53 ആയി, 60ലേറെ പേർക്ക് പരിക്ക്, നിരവധി കെട്ടിടങ്ങൾ തകർന്നു

ലാസ: ടിബറ്റിൽ ഒരു മണിക്കൂറിനുള്ളിൽ തുടർച്ചയായുണ്ടായ ആറ് ഭൂചലനങ്ങളിൽ 50ലേറെ മരണം. റിക്ടർ സ്കെയിലിൽ 7.1 തീവ്രത  രേഖപ്പെടുത്തിയത് ഉൾപ്പെടെ ആറ് ഭൂചലനങ്ങളാണ് തുടർച്ചയായി ഉണ്ടായത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലെ പല പ്രദേശങ്ങളിലും പ്രകമ്പനങ്ങളുണ്ടായി.  ഏറ്റവും ഒടുവിലെ റിപ്പോർട്ട് പ്രകാരം  53 പേർ മരിച്ചെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തത്. 62 പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക വിവരം. പ്രഭവ കേന്ദ്രത്തിന് സമീപം നിരവധി കെട്ടിടങ്ങൾ തകർന്നു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ബിഹാറിന്‍റെ…

Read More

സൗദിയുടെ ക്രൂഡ് ഓയിൽ കയറ്റുമതിയിൽ വൻ വർധന; ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിൽ

റിയാദ്: സൗദി അറേബ്യയുടെ അസംസ്കൃത കയറ്റുമതി കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ഡിസംബറിൽ ഏറ്റവും ഉയർന്ന നിലയിലെത്തി. പ്രതിദിന കയറ്റുമതി 6.33 ദശലക്ഷം ബാരലായി. പ്രമുഖ ബിസിനസ് മാധ്യമമായ ബ്ലൂംബെർഗ് സമാഹരിച്ച ടാങ്കർ ട്രാക്കിങ് ഡാറ്റ പ്രകാരമാണ് ഈ കണക്ക്.  ഉൽപാദനം വെട്ടിക്കുറക്കൽ നടപടി ആരംഭിക്കുന്നതും വിപണിയിൽ വിതരണം മന്ദഗതിയിലാക്കുന്നതും ഈ ഏപ്രിൽ വരെ നീട്ടിവെക്കാൻ ഒപെക് പ്ലസ് സഖ്യം സമ്മതിച്ചതിന് ശേഷമാണ് ഈ വർധനവ്. കഴിഞ്ഞ നവംബറിൽ പ്രതിദിന കയറ്റുമതി 6.16 ദശലക്ഷം ബാരലായിരുന്നത് ഡിസംബറാവുമ്പോഴേക്കും 6.33…

Read More

സിറിയയില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം കയ്യേറി കൊള്ളയടിച്ചു, അസദിന്റെ പ്രതിമകള്‍ തകര്‍ത്ത് ആഘോഷം

ദമാസ്‌കസ്: പ്രസിഡന്റ് ബഷര്‍ അല്‍ അസദ് രാജ്യം വിട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ പ്രസിഡന്റിന്റെ വസതിയിലേക്കിരച്ചുകയറി ജനങ്ങള്‍. പ്രസിഡന്റിന്റെ വസതിയായ ദമാസ്‌കസിലെ കൊട്ടാരത്തില്‍ അതിക്രമിച്ചു കയറിയ ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ അസദിന്റെ സ്വത്തുക്കള്‍ കൊള്ളയടിച്ചു. വിമതര്‍ തലസ്ഥാനത്ത് പ്രവേശിച്ചതിനുപിന്നാലെ തന്റെ 24 കൊല്ലത്തെ ഏകാധിപത്യഭരണം ഉപേക്ഷിച്ച് അസദ് വിമാനമാര്‍ഗ്ഗം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രാലക്ഷ്യസ്ഥാനം അസദ് വെളിപ്പെടുത്തിയിരുന്നില്ലെന്ന് രണ്ട് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. പ്രസിഡന്റിന്റെ വസതിയില്‍ ജനങ്ങള്‍ കയറുന്നതിന്റേയും വസ്തുവകകള്‍ നശിപ്പിക്കുന്നതിന്റേയും ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയാണ്. കൂടാതെ,…

Read More

മഴ ലഭിക്കാൻ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന; യുഎഇയിൽ അണിനിരന്ന് ആയിരക്കണക്കിന് പേർ

രാജ്യത്ത് മഴ ലഭിക്കുന്നതിനായി യുഎഇയിലെ മസ്ജിദുകളിൽ പ്രത്യേക പ്രാർത്ഥന നടന്നു. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.രാവിലെ 11ന് നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് പേര്‍ മഴയ്‌ക്കും ഭൂമിക്ക് അനുഗ്രഹത്തിനും വേണ്ടി പ്രാർത്ഥിച്ചു. കഴിഞ്ഞ ദിവസം യുഎഇ പ്രസിഡ‍ന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് മഴയ്‌ക്ക് വേണ്ടി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ചര്യകളെ പ്രതിഫലിപ്പിക്കുന്ന പ്രത്യേക പ്രാർത്ഥന നടന്നു. പെരുന്നാൾ നമസ്‌കാരത്തിന് സമാനമായ രണ്ട് റക്അത്തുകളും തുടർന്ന് ഇമാമിന്റെ പ്രഭാഷണവും…

Read More

‘സ്ത്രീകൾക്ക് കൂടുതൽ നിയന്ത്രണങ്ങളുമായി താലിബാൻ’; നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകൾക്കും നിരോധനം

അഫ്​ഗാനിസ്ഥാനിലെ ആരോ​ഗ്യ മേഖല കടുത്ത വെല്ലുവിളികൾ നേരിടുന്നതിനിടെ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താലിബാൻ. നഴ്‌സിംഗ്, മിഡ്‌വൈഫറി കോഴ്‌സുകളിൽ നിന്ന് സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്താനാണ് താലിബാൻ ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വാർത്താ ഏജൻസികളാണ് വിവരം പുറത്ത് വിട്ടത്. താലിബാൻ പരമോന്നത നേതാവിന്റെ ഉത്തരവിനെ തുടർന്നാണ് തീരുമാനമെന്നും റിപ്പോർട്ടുണ്ട്. ഇനിമുതൽ സ്ത്രീകൾ ക്ലാസുകളിലേക്ക് വരേണ്ടതില്ലെന്ന് ഈ മേഖലയിലുള്ള വിവിധ സ്ഥാപനങ്ങൾ നിർദ്ദേശം നൽകികഴിഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അറിയിപ്പ് നൽകിയെങ്കിലും താലിബാൻ സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം ഈ വിഷയത്തിൽ ഇതുവരെ…

Read More

മംമ്തയെ കാണാതായതിന് പിന്നാലെ ‘ പുനർവിവാഹം എങ്ങനെ’യെന്ന് ഗൂഗിളില്‍ തിരഞ്ഞു, ഭർത്താവിനെതിരെ കൊലക്കുറ്റം

ന്യൂയോര്‍ക്ക്: അമേരിക്കയിൽ യുവതിയുടെ കാണാതായതിൽ ഭർത്താവിനെതിരെ  കൊലക്കുറ്റം ചുമത്തി. നേപ്പാൾ സ്വദേശിയായ 33 കാരൻ നരേഷ് ലഭട്ടിനെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. ഭാര്യ 28 കാരിയായ മംമ്ത കഫ്ലെ ഭട്ടിനെ കൊലപ്പെടുത്തിയ കേസിലാണ് നടപടി. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ‘ഇണയുടെ മരണശേഷം നിങ്ങൾക്ക് എത്ര വേഗത്തിൽ പുനർവിവാഹം ചെയ്യാം’ എന്ന് നരേഷ് ഓൺലൈനിൽ തിരഞ്ഞതായും മംമ്തയെ കാണാതായതിന് തൊട്ടുപിന്നാലെ ഇയാൾ സംശയാസ്പദമായ വസ്തുക്കൾ വാങ്ങുന്നത് കണ്ടതായും പ്രോസിക്യൂട്ടർ അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന്  സിഎൻഎൻ റിപ്പോർട്ട് ചെയ്തു. പ്രിൻസ് വില്യം…

Read More

യുഎഇ ഡ്രൈവിങ് ലൈസന്‍സുണ്ടോ? പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ അമേരിക്കയിലും വാഹനമോടിക്കാം

അബുദാബി: യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ തന്നെ ഇതിന് അനുമതി ലഭിക്കുകയും ചെയ്യും. യുഎഇയും ടെക്സസും ഡ്രൈവിങ് ലൈസൻസുകൾ പരസ്പരം അംഗീകരിച്ചതോടെയാണ് ഇത്.  ഇതിനായുള്ള ധാരണാപത്രം യുഎഇ ആഭ്യന്തരമന്ത്രാലയവും ടെക്സസ് പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റും ഒപ്പുവെച്ചു.  ടെക്സസിലെ ഡ്രൈവിങ് ലൈസന്‍സിന് യുഎഇയിലും അംഗീകാരം ലഭിക്കും. രണ്ട് സ്ഥലങ്ങളിലെയും താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും നടപടിക്രമങ്ങളും യാത്രയും എളുപ്പമാക്കാന്‍ വേണ്ടിയാണിത്. 

Read More

അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം, നിർണായക സംസ്ഥാനങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആദ്യഫലങ്ങൾ ട്രംപിന് അനുകൂലം. പരമ്പരാഗത റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിൽ ട്രംപിന് ജയം. ഫ്ലോറിഡയിലും ട്രംപ് ജയിച്ചു. 56.2 ശതമാനം വോട്ടാണ് ഇവിടെ ട്രംപ് നേടിയത്. കമലാ ഹാരിസിന് 42.9 ശതമാനം വോട്ടാണ് ഫ്ലോറിഡയിൽ നേടാനായത്. 99 ഇലക്ടറൽ വോട്ടുകളാണ് ഇതിനോടകം കമല ഹാരിസിന് നേടാനായത്. ട്രംപ് 120 ഇലക്ടറൽ വോട്ടുകളാണ് നേടിയത്.  ഇല്ലിനോയിസിലും ന്യൂയോർക്കിലും കമല ഹാരിസാണ് ലീഡ് ചെയ്യുന്നത്. വെർമോണ്ട്, മസാച്യുസെറ്റ്സ്, കണക്ടികട്ട്, ന്യൂജേഴ്സി, ഡേലാവേർ, മേരിലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ നിലവിൽ…

Read More

എന്നെയോർത്ത് കരയരുത്, എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം’; ​ഗസ്സയിൽ കൊല്ലപ്പെട്ട 10വയസുകാരിയുടെ വിൽപ്പത്രം

ഗസ്സയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം പതിനേഴായിരത്തിനും മുകളിലാണ്. ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു പത്തുവയസുകാരി എഴുതിവെച്ച വിൽപ്പത്രം ലോകമനസാക്ഷിയുടെ നെഞ്ചുലയ്ക്കുന്നതാണ്. റഷയെന്ന പെൺകുട്ടിയുടെ വിൽപത്രമാണ് നൊമ്പരമായിരിക്കുന്നത്. തന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് നൽകണമെന്നും സഹോദരനോട് ദേഷ്യപ്പെടരുതെന്നും റഷയുടെ വിൽപ്പത്രത്തിൽ പറയുന്നു. “ഞാൻ മരിച്ചുപോയാൽ എന്നെയോർത്ത് കരയരുത്. എന്റെ ഉടുപ്പുകൾ ആവശ്യമുള്ളവർക്ക് കൊടുക്കണം. എനിക്ക് മാസം തരുന്ന 50 ഷെകലിന്റെ പോക്കറ്റ് മണിയിൽ 25 ഷെകൽ വീതം അഹമ്മദിനും റഹാരിനുമായി നൽകണം. എന്റെ സഹോദരൻ അഹമ്മദിനോട് ദേഷ്യപ്പെടരുത്…അവനൊരു പാവമാണ്” റഷയെന്ന പത്തുവയസുകാരി…

Read More

ഇന്ത്യ ചിരിച്ചുകൊണ്ട് നികുതി ചുമത്തുന്നുവെന്ന് ട്രംപ്; താന്‍ അധികാരത്തില്‍ എത്തിയാല്‍ തിരിച്ചും ചുമത്തും

വാഷിങ്ടണ്‍: ഇന്ത്യ ഇറക്കുമതിക്ക് വലിയ നികുതി ചുമത്തുന്നുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. അതിനാല്‍ താന്‍ അധികാരത്തില്‍ എത്തിയാല്‍ ഇന്ത്യന്‍ ഇറക്കുമതിക്കുള്ള നികുതി വര്‍ധിപ്പിക്കുമെന്നും ട്രംപ് പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെട്രോയില്‍ നടന്ന സാമ്പത്തിക നയങ്ങളെക്കുറിച്ച് സംസാരിക്കവെയാണ് ട്രംപിന്റെ പരാമര്‍ശം. ലോകത്ത് ഉയര്‍ന്ന നികുതി ചുമത്തുന്ന ഒരു രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ പൊതുവെ അമേരിക്ക അങ്ങനെ ചെയ്യാറില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു. അതിനാല്‍ താന്‍ വിജയിച്ച് അധികാരത്തില്‍ എത്തുന്നതോടെ തിരിച്ചും…

Read More
Back To Top