വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം; ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബന്ദി മോചനം നിർത്തുന്നുവെന്ന് ഹമാസ്

ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ടെൽ അവീവ്: ഗാസയിൽ വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തുകയാണെന്നാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. ശനിയാഴ്ചയ്ക്കുള്ളിൽ എല്ലാ ബന്ദികളേയും വിട്ടയച്ചില്ലെങ്കിൽ കരാർ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഹമാസിന്റെ പ്രഖ്യാപനം വെടിനിർത്തൽ കരാറിന്റെ പൂർണ്ണമായ ലംഘനമാണെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പ്രതികരിച്ചു. ഏത്…

Read More

പ്രിയങ്ക ​ഗാന്ധി എംപി ഇന്ന് വയനാട്ടിൽ എത്തും, 3 ദിവസങ്ങളിലായി 3 ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും

മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. കൽപറ്റ: മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി ഇന്ന് വയനാട്ടിലെത്തും. മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളിലാണ് പങ്കെടുക്കുക. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കൺവെൻഷനുകളിൽ പ്രിയങ്ക പങ്കെടുക്കും. പെരുന്നാൾ നടക്കുന്ന പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ ഇന്ന് വൈകിട്ട് പ്രിയങ്ക സന്ദർശനം നടത്തും.

Read More

പറന്നുയർന്ന ശേഷം റഡ‍ാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം ഒടുവിൽ കണ്ടെത്തി; പൈലറ്റടക്കം 10 പേരും മരിച്ചു

മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിക്കുന്നത്.  ന്യൂയോര്‍ക്ക്: അലാസ്കയിൽ പറന്നുയർന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്കയിൽ അപ്രത്യക്ഷമായ പ്രാദേശിക സിംഗിൾ എഞ്ചിൻ എയർലൈൻ വിമാനമാണ് യുഎസ് കോസ്റ്റ് ഗാർഡ് ഒടുവിൽ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതർ സ്ഥിരീകരിക്കുന്നത്.  വ്യാഴാഴ്ച ഉച്ചയ്ക്ക് 2.37…

Read More

ത്രില്ലടിപ്പിച്ച് ദില്ലി; കുതിപ്പ് തുടർന്ന് ബിജെപി, വിജയം ഉറപ്പിച്ചു; അടിപതറി ആം ആദ്മി

കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറി മറിയുമ്പോള്‍ ബിജെപിയാണ് ലീഡില്‍ നില്‍ക്കുന്നത്. കേവലഭൂരിപക്ഷവും കടന്നാണ് ബിജെപിയുടെ മുന്നേറ്റം. നിലവിലെ ഭരണകകക്ഷിയായ ആം ആദ്മി രണ്ടാം സ്ഥാനത്താണ്. ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ത്രികോണമത്സരം നടന്ന രാജ്യ തലസ്ഥാനത്ത് 70…

Read More

‘ഇസ്രയേലിനെയും അമേരിക്കയെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ’;ഐസിസിക്ക് ഉപരോധം ഏർപ്പെടുത്തി ട്രംപ്

ഐസിസി അന്വേഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ അമേരിക്കയിലുള്ള സ്വത്തുക്കള്‍ മരവിപ്പിക്കുമെന്നും ഇവര്‍ക്ക് അമേരിക്കയിലെ പ്രവേശനം നിരോധിക്കുമെന്നും ട്രംപ് അറിയിച്ചു വാഷിങ്ടണ്‍: രണ്ടാമതും ഭരണത്തിലേറിയതിന് പിന്നാലെ കടുത്ത നടപടികള്‍ തുടര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്കും ഉദ്യോഗസ്ഥര്‍ക്കും ട്രംപ് ഉപരോധം ഏര്‍പ്പെടുത്തി. കോടതിക്ക് മോശം പെരുമാറ്റമാണെന്ന് ആരോപിച്ച ട്രംപ് ഉപരോധമേര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവെച്ചു. അമേരിക്കയെയും ഇസ്രയേല്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയും ലക്ഷ്യം വെച്ചുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഐസിസി നടത്തുന്നുവെന്നും ഉത്തരവില്‍ വിമര്‍ശനമുണ്ട്. ഐസിസിക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുമെന്നും…

Read More

Happy Rose Day 2025 : പ്രണയത്തിന്റെ പ്രതീകമായി റോസ് ഡേ, പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

റോസ് ഡേ എന്നത് പൂക്കൾ സമ്മാനിക്കുക മാത്രമല്ല. അത് നിങ്ങളുടെ പ്രിപ്പെട്ടവർക്ക് സ്നേഹവും സന്തോഷവും അറിയിക്കുന്നതിനും കൂടിയാണ്. പ്രണയത്തിൻ്റെയും ആരാധനയുടെയും പ്രതീകമായാണ് വാലൻ്റൈൻസ് വീക്കിൻ്റെ തുടക്കമായ റോസ് ഡേയിൽ റോസാപ്പൂക്കൾ നൽകുന്നത്.  എല്ലാ വർഷവും ഫെബ്രുവരി 7 ന് വാലൻ്റൈൻസ് വീക്കിൻ്റെ ആദ്യ ദിവസമായി റോസ് ഡേ ആഘോഷിക്കുന്നു. പ്രണയത്തിന്റെ പ്രതീകമായ ചുവന്ന റോസാ പുഷ്പത്തെ ഓർമിപ്പിക്കുന്ന റോസ് ഡേ ആണ് ഫെബ്രുവരി 7 ന്.   റോസാപ്പൂക്കൾ നൽകി സ്നേഹിക്കുന്നവരോട് പ്രണയം തുറന്ന് പറയുന്നു. ഓരോ റോസ് നിറവും…

Read More

ന്യൂനമര്‍ദ്ദം; ഒമാനിൽ ഇന്ന് മുതൽ മഴയ്ക്ക് സാധ്യത

പല സ്ഥലങ്ങളിലും മഴയ്ക്കും കാറ്റിനുമുള്ള സാധ്യത പ്രതീക്ഷിക്കുന്നുണ്ട്.  മസ്കറ്റ് ഒമാനിൽ ഇന്ന് മുതല്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വിവിധ പ്രദേശങ്ങളില്‍ ന്യൂനമര്‍ദ്ദം ബാധിക്കുമെന്നാണ് അറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്‍റെ ഭാഗമായി മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റ്, ഒ​മാ​ന്‍ തീ​ര​ദേ​ശ മേ​ഖ​ല​ക​ള്‍, അ​ല്‍ ഹ​ജ​ര്‍ പ​ര്‍വ​ത​നി​ര​ക​ളു​ടെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നീ ​പ്രദേശങ്ങളില്‍ ഭാ​ഗി​കമായ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. ഈ ദിവസങ്ങളില്‍ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. ഉയര്‍ന്ന തിരമാലകൾക്കുള്ള സാധ്യതയുമുണ്ട്. താപനിലയില്‍ കുറവുണ്ടാകുമെന്നും സിവില്‍…

Read More

വെടിനിർത്തൽ കരാർ; ‘എല്ലാത്തിനും നന്ദി’ ഖത്തറിനെ ചേ‍ർത്തുപിടിച്ച് അമേരിക്ക

ടെൽ അവീവ്: ഇസ്രയേൽ ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിൽ വന്നതോടെ ഖത്തറിന് നന്ദി പറഞ്ഞ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കന്‍. മധ്യസ്ഥ ചർച്ചകളിൽ ഖത്തർ നിർണായക പങ്കുവഹിച്ചെന്ന് ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ക്ക് ബ്ലിങ്കൻ ഖത്തറിന് നന്ദി അറിയിച്ചു. സമാധാനം നിലനിര്‍ത്തുന്നതിന് ഇനിയും ഖത്തറിന്റെ ഭാ​ഗത്ത് നിന്നും നിരന്തര ശ്രമം ഉണ്ടാകണമെന്നും ആന്‍റണി ബ്ലിങ്കന്‍ അഭ്യർഥിച്ചു. ദോഹയിൽ നടന്ന മധ്യസ്ഥ ചർച്ചയാണ് യുദ്ധം അവസാനിപ്പിക്കാൻ ഇടയാക്കിയത്. അമേരിക്കയുടെ പിന്തുണയോടെ ഈജിപ്തും ഖത്തറും…

Read More

വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഗാസയിൽ ഇസ്രയേൽ ആക്രമണം

ഗാസ: വെടിനിർത്തൽ കരാ‍ർ പ്രഖ്യാപിച്ചതിന് പിന്നാലെ അശാന്തമായി ഗാസ. ഹമാസും ഇസ്രയേലും വെടിനിർത്തൽ കരാർ അം​ഗീകരിച്ചതായി ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച ഖത്തർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ ​ഗാസയിലും വെസ്റ്റ് ബാങ്കിലും അതിശക്തമായ ആക്രമണം അഴിച്ച് വിട്ടത്. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ​ഗാസയിൽ നടന്ന ആക്രമണത്തിൽ 87 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ 21 പേർ കുട്ടികളും 25 പേർ‌ സ്ത്രീകളുമാണ്. വെസ്റ്റ് ബാങ്കിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേൽ നടത്തിയത്. ഇതിനിടെ വെടിനിർത്തൽ കരാറിലെ എല്ലാ വശങ്ങളും ഹമാസ്…

Read More

ഗസ്സയിലെ വെടിനിർത്തൽ; കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്

ഗസ്സയിലെ വെടിനിർത്തൽ ചർച്ചകൾ അന്തിമഘട്ടത്തിൽ. കരാറിന്റെ കരട് ഹമാസ് അംഗീകരിച്ചെന്ന് റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സന്തോഷവാർത്ത പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ ഉപ വിദേശകാര്യമന്ത്രി ഷെറീൻ ഹസ്‌കൽ. ചർച്ചകൾ അന്തിമഘട്ടത്തിലെന്ന് മധ്യസ്ഥം വഹിക്കുന്ന ഖത്തർ. ബന്ദികളെ ഘട്ടം ഘട്ടമായി മോചിപ്പിക്കാനാണ് കരട് കരാറിലെ നിർദ്ദേശമെന്നാണ് വിവരം. ആദ്യഘട്ടത്തിൽ 33 ബന്ദികളെ മോചിപ്പിച്ചേക്കും. ചർച്ചയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അന്തിമ പദ്ധതിയ്ക്ക് ഇസ്രയേലി മന്ത്രിസഭയുടെ അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ട്. ബന്ദികളെ കൈമാറുന്നതിലും,സേനാ പിന്മാറ്റത്തിനുമാണ് കരാറിന്റെ കരട് നിർദേശം. ഹമാസ് – ഇസ്രയേൽ വെടിനിർത്തൽ…

Read More
Back To Top