
‘ഇന്ത്യക്കാരെ ഇനി ജോലിക്കെടുക്കരുത്’; അമേരിക്കന്‍ ടെക് കമ്പനികളോട് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ ടെക് കമ്പനികൾ ഇന്ത്യക്കാരെ നിയമിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ഗൂഗിള്‍, മൈക്രോസോഫ്റ്റ് പോലുള്ള പ്രമുഖ കമ്പനികൾ വിദേശ തൊഴിലാളികളെ പരിഗണിക്കുന്നതിനെതിരെ കടുത്ത വിമർശനമുന്നയിച്ചാണ് ട്രംപ് പുതിയ ആവശ്യം മുന്നോട്ടുവച്ചത്. വാഷിംഗ്ടണിൽ നടന്ന എഐ ഉച്ചകോടിയിൽ സംസാരിക്കുമ്പോൾ, ഇന്ത്യയിൽ നിന്നുള്ള ടെക് വിദഗ്ദ്ധര്‍ക്കും ചൈനയിലേക്കുള്ള ഫാക്ടറി നിക്ഷേപങ്ങള്‍ക്കും പകരം സ്വന്തം രാജ്യത്തെ പൗരന്‍മാര്‍ക്ക് മുൻഗണന നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് അമേരിക്കയ്ക്കാർക്ക് അവഗണനയാകുകയാണ്. എന്റെ നേതൃത്വത്തിൽ ആ കാലം അവസാനിക്കുകയാണ്,” ട്രംപ് പറഞ്ഞു….