
കാണ്‍പൂര്‍ ടെസ്റ്റ്: തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്! ആകാശിന് രണ്ട് വിക്കറ്റ്
കാണ്‍പൂര്‍: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ബംഗ്ലാദേശ് കരകയറുന്നു. ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ബംഗ്ലാദേശ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെടുത്തിട്ടുണ്ട്. മൊമിനുല്‍ ഹഖ് (17), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (28) എന്നിവരാണ് ക്രീസില്‍. സാക്കിര്‍ ഹുസൈന്‍ (0), ഷദ്മാന്‍ ഇസ്ലാം (24) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. ആകാശ് ദീപിനാണ് രണ്ട് വിക്കറ്റുകളും. നേരത്തെ, കാണ്‍പൂര്‍, ഗ്രീന്‍ പാര്‍ക്കില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ബംഗ്ലാദേശിനെ ബാറ്റിംഗിനയക്കുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍…