
വെടിക്കെട്ട് സെഞ്ചുറിയുമായി രചിൻ രവീന്ദ്ര, അടിച്ചുകയറി ടിം സൗത്തി; ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് കൂറ്റൻ ലീഡ്
ബെംഗളൂരു: ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി രചിന്‍ രവീന്ദ്രയും ടിം സൗത്തിയും. മൂന്നാം ദിനം ആദ്യ സെഷനില്‍ നാലു വിക്കറ്റുകള്‍ പിഴുത് ന്യൂസിലന്‍ഡിനെ സമ്മര്‍ദ്ദത്തിലാക്കാനായെങ്കിലും വെടിക്കെട്ട് സെഞ്ചുറിയുമായി ക്രീസില്‍ നിലയുറപ്പിച്ച രചിന്‍ രവീന്ദ്രയും തകര്‍ത്തടിച്ച ടിം സൗത്തിയും ചേര്‍ന്ന് ന്യൂസിലന്‍ഡിനെ സുരക്ഷിത സ്കോറിലെത്തിച്ചു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 345 റണ്‍സെന്ന നിലയിലാണ്. 125 പന്തില്‍ 104 റണ്‍സോടെ രചിന്‍ രവീന്ദ്രയും 50 പന്തില്‍ 49 റണ്‍സുമായി ടിം സൗത്തിയും…