
സഞ്ജുവാണ് പണി തന്നതെന്ന് മാര്‍ക്രം! തോല്‍വിക്കിടയിലും സഞ്ജുവിനെ വാഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍
ഡര്‍ബന്‍: ഇന്ത്യന്‍ താരം സഞ്ജു സാംസണാണ് ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാവിഷയം. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി സെഞ്ചുറികള്‍ നേടുന്ന താരമായതോടെ സഞ്ജുവിന്റെ ഗ്രാഫ് ഉയര്‍ന്നു. ആദ്യം ബംഗ്ലാദേശിനെതിരെ അവസാന ടി20യിലും ഇന്നലെ ദക്ഷിണാഫ്രിക്കയ്ക്കതിരെ ആദ്യ ടി20യിലുമാണ് സഞ്ജു സെഞ്ചുറി നേടുന്നത്. ഇന്നലെ 50 പന്തില്‍ 107 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. മത്സരത്തില്‍ ഇന്ത്യ 61 റണ്‍സിന് ജയിക്കുകയും ചെയ്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ കരുത്തില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ദക്ഷിണാഫ്രിക്ക…