
ബാറ്റിംഗിലെ നിരാശ ബൗളിംഗില്‍ തീര്‍ത്ത് ഹാര്‍ദ്ദിക്, മുഹമ്മദ് ഷമിയുടെ ബംഗാളിനെ വീഴ്ത്തി ബറോഡ സെമിയില്‍
ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ബംഗാളിനെ 41 റണ്‍സിന് വീഴ്ത്തി ബറോഡ സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ബറോഡ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ ബംഗാള്‍ 18 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയപ്പോള്‍ ഇന്ത്യൻ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന മുഹമ്മദ് ഷമി നാലോവറില്‍ 43 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ബറോഡയോട്…