‘എനിക്ക് മതിയായി; ഇനിയും ഇത് തുടാരാനാവില്ല’, സീനിയര്‍ താരങ്ങൾക്ക് മുന്നറിയിപ്പുമായി ഗൗതം ഗംഭീര്‍

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് മുമ്പ് സീനിയര്‍ താരങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോച്ച് ഗൗതം ഗംഭീര്‍. പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് ഗൗതം ഗംഭീര്‍ മുന്നറിയിപ്പ് നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഡ്രസ്സിംഗ് റൂമില്‍ നടന്ന ചര്‍ച്ചയിലാണ്, സീനിയര്‍ താരങ്ങളെക്കൊണ്ട് തനിക്ക് മതിയായെന്ന വാക്കുകള്‍ ഗംഭീര്‍ പ്രയോഗിച്ചത്. ആരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും സാഹചര്യം മനസിലാക്കി കളിക്കാനോ ഗെയിം പ്ലാനിന് അനുസരിച്ച് കളിക്കാനോ…

Read More

സിഡ്‌നി ടെസ്റ്റിന് ശേഷം രോഹിത് ശര്‍മ വിരമിച്ചേക്കും! ബിസിസിഐ പ്രതിനിധികള്‍ രോഹിത്തിന്‍റെ കാര്യം ചര്‍ച്ച ചെയ്തു

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന സിഡ്‌നി ടെസ്റ്റിന് ശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചേക്കും. ഇക്കാര്യത്തില്‍ രോഹിത് തീരുമാനമെടുത്തിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ലോര്‍ഡ്‌സില്‍ കളിച്ച് വിരമിക്കാനായിരുന്നു പദ്ധതി. ഇനി ഫൈനലിന് യോഗ്യത നേടാനുള്ള സാധ്യത വിരളമാണ്. അതിന് ജനുവരി മൂന്നിന് ആരംഭിക്കുന്ന സിഡ്‌നി ടെസ്റ്റ് ജയിച്ചാല്‍ മാത്രം മതിയാവില്ല. ഓസ്‌ട്രേലിയ, വരുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും ജയിക്കാതിരിക്കണം. ഇത്രയൊക്കെ നടക്കണമെങ്കില്‍…

Read More

പ്രതിരോധം പൊളിഞ്ഞു, മെല്‍ബണില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് ഇന്ത്യ! ഓസീസിന് 184 റണ്‍സ് ജയം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. മെല്‍ബണില്‍ നടന്ന മത്സരത്തില്‍ 184 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 340 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനെത്തിയ ഇന്ത്യ 155ന് എല്ലാവരും പുറത്താവുകയായിരുന്നു. 84 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി പാറ്റ് കമ്മിന്‍സ്, സ്‌കോട്ട് ബോളണ്ട് എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി. നതാന്‍ ലിയോണിന് രണ്ട് വിക്കറ്റുണ്ട്. സ്‌കോര്‍: ഓസ്‌ട്രേലിയ 474 & 234, ഇന്ത്യ 369 & 155. ജയത്തോടെ…

Read More

ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റ് തികച്ച് ജംസ്പ്രീത് ബുംറ; നേട്ടം മികച്ച ശരാശരിയില്‍

ഒടുവില്‍ വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ തീപാറുനന പ്രകടനത്തിനൊടുവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന നാഴികക്കല്ലാണ് ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറ പിന്നിട്ടിരിക്കുന്നത്. മെല്‍ബണില്‍ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റിന്റെ നാലാം ദിനത്തില്‍ ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ബുംറ ഈ നേട്ടത്തിലേക്കുള്ള അവസാന വിക്കറ്റ് സ്വന്തമാക്കിയത്. തന്റെ 44-ാം ടെസ്റ്റ് മാച്ചായിരുന്നു മെല്‍ബണിലേത്. ഇതോടെ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറെന്ന…

Read More

‘ബുമ്രയോട് ഓരോവര്‍ കൂടി എറിയാന്‍ ആവശ്യപ്പെട്ട് രോഹിത്, വയ്യെന്ന് ബുമ്ര’; ക്യാപ്റ്റനെതിരെ കടുത്ത വിമര്‍ശനം

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ മാത്രം 29 വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര വീഴ്ത്തിയത്. അതില്‍ നിന്ന് മനസിലാക്കാം ഇന്ത്യ എത്രത്തോളം ബുമ്രയെ ആശ്രയിക്കുന്നുണ്ടെന്ന്. 140.4 ഓവറുകള്‍ (844 പന്തുകള്‍) അദ്ദേഹം എറിഞ്ഞു. പരമ്പരയിലൊന്നാകെ ഏറ്റവും കൂടുതല്‍ പന്തുകള്‍ എറിഞ്ഞതും ബുമ്ര തന്നെ. മെല്‍ബണ്‍ ടെസ്റ്റില്‍ മാത്രം ബുമ്രയെറിഞ്ഞത് 52.4 ഓവറുകളാണ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌േേട്രലിയ ബാറ്റ് ചെയ്ത 82 ഓവറുകളില്‍ 24 എറിഞ്ഞത് ബുമ്ര.  ഒമ്പത് സ്‌പെല്ലുകളെടുത്താണ് ബുമ്ര രണ്ടാം ഇന്നിംഗ്‌സില്‍…

Read More

ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് വീണ്ടും ലോക ചെസ് കിരീടം; ലോക വനിത റാപ്പിഡ് ചെസ് ചാമ്പ്യനായി കൊനേരു ഹംപി

ദില്ലി: ലോക ചെസിൽ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യൻ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്‍റെ വനിത വിഭാഗത്തിൽ പതിനൊന്നാം റൗണ്ട് ജയത്തോടെയാണ് കൊനേരു ഹംപി ചാമ്പ്യനായത്. പതിനൊന്നാം റൗണ്ടിൽ ഇന്തോനേഷ്യൻ താരത്തെയാണ് കൊനേരു ഹംപി തോല്‍പ്പിച്ചത്. 8.5 പോയന്‍റ് നേടിയാണ് താരം കിരീടമണിഞഅഞത്. കൊനേരു  ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 2019ൽ മോസ്കോയിലും കൊനേരു ഹംപി കിരീടം നേടിയിരുന്നു. ഡി ഗുകേഷിന്…

Read More

വിജയ് ഹസാരെ ട്രോഫി: ഇഷാന്ത് ശർമക്ക് മുന്നില്‍ അടിതെറ്റി വീണ് കേരളം; ഡല്‍ഹിക്കെതിരെയും തോല്‍വി

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് രണ്ടാം തോല്‍വി. ഡല്‍ഹിയാണ് കേരളത്തെ 29 റണ്‍സിന് തകര്‍ത്തത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 50 ഓവറില്‍ അ‍ഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്തപ്പോള്‍ കേരളം 42.2 ഓവറില്‍ 229 റണ്‍സിന് ഓള്‍ ഔട്ടായി. 90 പന്തില്‍ 90 റണ്‍സെടുത്ത അബ്ദുള്‍ ബാസിതാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഡല്‍ഹിക്കായി ഇന്ത്യൻ താരം  ഇഷാന്ത് ശര്‍മ 48 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളില്‍ കേരളത്തിന്‍റെ…

Read More

ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുകൊണ്ടുള്ള കുടുംബചിത്രം പങ്കുവെച്ചു : ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ സൈബര്‍ ആക്രമണം

ക്രിസ്മസ് ട്രീക്ക് മുന്നില്‍ ഇരുന്നുകൊണ്ടുള്ള കുടുംബചിത്രം പങ്കുവെച്ച ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് സലായ്ക്ക് എതിരെ ഒരു കൂട്ടം ആരാധകരുടെ സൈബര്‍ ആക്രമണം. ക്രിസ്മസ് ആശംസകള്‍ അറിയിച്ചു കൊണ്ട് ഭാര്യയ്ക്കും പെണ്മക്കള്‍ക്കും ഒപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. മുന്‍ വര്‍ഷങ്ങളിലും ഇത്തരം ചിത്രങ്ങള്‍ സലാ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിങ്ങള്‍ എന്നെ നിരാശപ്പെടുത്തി സഹോദരാ എന്നാണ് ഒരാള്‍ ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കമന്റുകളും പ്രത്യക്ഷപ്പെട്ടു. പിന്നാലെ സലായെ…

Read More

സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ചു, വിരാട് കോലിക്ക് പിഴ ശിക്ഷ

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്ക് പിഴ ശിക്ഷ. മെൽബൺ ടെസ്റ്റിൽ ഓസ്ട്രേലിയൻ താരം സാം കോൺസ്റ്റാസിന്റെ ദേഹത്തിടിച്ച വിരാട് കോലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനം പിഴ ചുമത്തി ഐസിസി.വിക്കറ്റുകൾക്കിടയിൽ നടക്കുകയായിരുന്ന സാം കോൺസ്റ്റാസിന്റെ ചുമലിൽ വിരാട് ഷോൾഡർ കൊണ്ട് തട്ടുകയായിരുന്നു. എന്നാൽ ഇത് ഓസ്‌ട്രേലിയൻ യുവതാരത്തെ പ്രകോപിപ്പിച്ചു. താരം കോലിയോട് രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു. അമ്പയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാൽ പിന്നീട് ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം പരമ്പരയിൽ…

Read More

ബാഴ്‌സയെ പിന്നിലാക്കി ലാലിഗയില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍; അടുത്ത മത്സരം വലന്‍സിയയുമായി

ലാലിഗയില്‍ പോയിന്റ് പട്ടികയില്‍ ബാഴ്‌സലോനയെ പിന്നിലാക്കി റയല്‍ക്കുതിപ്പ്. സാന്റിയാഗോ ബരണാബ്യൂവില്‍ സെവിയയുമായി 4-2 സ്‌കോറില്‍ ആധികാരിക ജയം സ്വന്തമാക്കിയതോടെയാണ് രണ്ട് പോയിന്റ് വ്യത്യാസത്തില്‍ ബാഴ്‌സ പിന്നിലായത്. ആദ്യപകുതിയില്‍ മൂന്ന് ഗോളുകള്‍ കണ്ടെത്തിയ റയല്‍ പത്താംമിനിറ്റില്‍ റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെയിലൂടെയാണ് ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. 20-ാം മിനിറ്റില്‍ ഫ്രഞ്ച് താരം എഡ്വാര്‍ഡോ കമവിംഗയുടെ പാസില്‍ ഫ്രഡറിങ്കോ വാല്‍വര്‍ഡേയും 34-ാം മിനിറ്റില്‍ ലൂകാസ് വാസ്‌കേസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയുമാണ് ആദ്യപകുതിയില്‍ സെവിയയുടെ ഗോള്‍വല കുലുക്കിയത്. രണ്ടാം പകുതിയില്‍ 53-ാം മിനിറ്റില്‍ എംബാപെയുടെ…

Read More
Back To Top