
‘ചാംപ്യൻസ് ട്രോഫിയിൽ അഫ്ഗാൻ നടത്തിയത് മികച്ച പ്രകടനം’; പ്രതീക്ഷയോടെ അഫ്ഗാൻ നായകൻ
സിദ്ദിഖുല്ല അടലിന്റെയും അസ്മത്തുള്ള ഒമർസായി എന്നിവരുടെ പ്രകടനത്തെ ഷാഹിദി അഭിനന്ദിച്ചു ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ അഫ്ഗാനിസ്ഥാൻ നടത്തിയത് മികച്ച പ്രകടനമെന്ന് ടീം നായകൻ ഹസ്മത്തുള്ള ഷാഹിദി. ഓസ്ട്രേലിയയ്ക്കെതിരായ മത്സരം ഉപേക്ഷിച്ചത് നിരാശയായി. നല്ലൊരു മത്സരമായിരുന്നു. ഒരു ഘട്ടത്തിൽ അഫ്ഗാന് 300ലധികം റൺസ് അടിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ ഓസീസ് നന്നായി പന്തെറിഞ്ഞതോടെ അഫ്ഗാൻ നിരയ്ക്ക് 270ലെത്താനെ സാധിച്ചുള്ളു. പിന്നാലെ ഓസ്ട്രേലിയ നന്നായി ബാറ്റും ചെയ്തു. ഇതിൽ നിന്നും അഫ്ഗാന് ഏറെ പഠിക്കാനുണ്ട്. ഷാഹിദി പ്രതികരിച്ചു….