
മുമ്പുള്ളതിനേക്കാള്‍ അപകടകാരി; ജസ്പ്രീത് ബുംറയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തി
ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ പുകഴ്ത്തി ന്യൂസിലാന്‍ഡ് സൂപ്പര്‍ താരം ടിം സൗത്തി. മുമ്പുള്ളതിനേക്കാള്‍ മികച്ച രീതിയിലാണ് ബുംറ ഇപ്പോള്‍ പന്തെറിയുന്നതെന്നും എല്ലാ ഫോര്‍മാറ്റിലും ഒന്നാമനാണെന്നും സൗത്തി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡില്‍ ഏറ്റവും മികച്ച ടി-20 ബൗളര്‍ക്കുള്ള പുരസ്‌കാരം ഏറ്റവുവാങ്ങവെയാണ് സൗത്തി ഇന്ത്യന്‍ ഏയ്‌സിനെ പ്രശംസകൊണ്ട് മൂടിയത്.