
ഇന്ത്യയില്‍ നിന്ന് 7 താരങ്ങള്‍; എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് അശ്വിന്‍
ചെന്നൈ: എക്കാലത്തെയും മികച്ച ഐപിഎൽ ഇലവനെ തെരഞ്ഞെടുത്ത് ഇന്ത്യൻ താരം ആർ.അശ്വിൻ. മഹേന്ദ്ര സിംഗ് ധോണിയെയാണ് നായകനായി അശ്വിൻ തെരഞ്ഞെടുത്തത്. അശ്വിന്‍റെ ടീമിൽ ഏഴ് ഇന്ത്യൻ താരങ്ങളാണ് ഇടം നേടിയത്. രോഹിത് ശർമ്മ, വിരാട് കോലി, സുരേഷ് റെയ്ന, സൂര്യകുമാർ യാദവ്, ജസ്പ്രിത് ബുമ്ര, ഭുവനേശ്വർ കുമാർ എന്നിവരാണ് അശ്വിന്‍ തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനില്‍ ഇടം ലഭിച്ച ഇന്ത്യൻ താരങ്ങൾ. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലേഴ്സ്, വെസ്റ്റിൻഡീസ് താരം സുനിൽ നരെയ്ൻ, അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാൻ,…