രാഹുൽ ദ്രാവിഡ് രാജസ്ഥാൻ റോയൽസ് മുഖ്യപരിശീലകൻ

രാഹുൽ ദ്രാവിഡ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. 2011 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചു. നിലവിലെ പരിശീലകൻ കുമാർ സംഗക്കാര ഡയറ്കടർ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതൽ 2013 വരെ റോയൽസിനായി ഐപിഎല്ലിൽ കളിച്ച ദ്രാവിഡ്, 2014, 2015 വർഷങ്ങളിൽ ടീമിന്റെ മെന്ററായും പ്രവർത്തിച്ചു. 2021 നവംബറിൽ ഇന്ത്യൻ ദേശീയ ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്ത ദ്രാവിഡ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും, 2023…

Read More

പാരാലിംപിക്സ് മെഡല്‍വേട്ടയില്‍ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ, മെഡല്‍ നേട്ടം 20 കടന്നു

പാരീസ്: പാരിസ് പാരാലിംപിക്സിൽ ഇന്ത്യയുടെ മെഡൽ കൊയ്ത്തിൽ സര്‍വകാല റെക്കോര്‍ഡിട്ട് ഇന്ത്യ. പുരുഷ ജാവലിൻ ത്രോയിലും ഹൈ ജംപിലും ഇരട്ട മെഡലുകള്‍ നേടിയ ഇന്ത്യ 20 മെഡലുകളുമായി ടോക്കിയോ പാരാലിംപിക്സില്‍ നേടിയ 19 മെഡലുകളുടെ റെക്കോര്‍ഡ് മറികടന്നു. ജാവലിൻ ത്രോയിൽ അജീത്ത് സിംഗ് വെള്ളിയും സുന്ദർ സിംഗിന് വെങ്കലവും നേടിയപ്പോള്‍ ഹൈ ജംപിൽ ഇന്ത്യയുടെ ശരത് കുമാർ വെളളിയും മാരിയപ്പൻ തങ്കവേലു വെങ്കലവും സ്വന്തമാക്കി. വനിതകളുടെ 400 മീറ്ററിൽ ദീപ്തി ജീവൻജിയും ഇന്നലെ വെങ്കല മെഡൽ കരസ്ഥമാക്കി. 55.82…

Read More

ആരാധകകൂട്ടായ്മയുടെ വിമർശനങ്ങള്‍ക്ക് പിന്നാലെ ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെ എത്തിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുതൽ യുവ താരങ്ങളെത്തുന്നു. വിവിധ ക്ലബുകളിൽ നിന്ന് അഞ്ച് താരങ്ങളെ ലോൺ അടിസ്ഥാനത്തിൽ ഈ സീസണിൽ കളിപ്പിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് അറിയിച്ചു. ഗോകുലം കേരളയുടെ മുഹമ്മദ് അജ്സൽ, റിയൽ കശ്മീരിന്‍റെ മുഹമ്മദ് അർബാസ്, ചർച്ചിൽ ബ്രദേഴ്സിന്‍റെ തോമസ് ചെറിയാൻ, മൊഹമ്മദൻസിന്‍റെ ബികേഷ് സിംഗ്, പഞ്ചാബ് എഫ്സിയുടെ എൽ.രാഗേഷ് എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്. സ്പാനിഷ് മുന്നേറ്റ താരം ജീസസ് ജിമെനെസുമായി ബ്ലാസ്റ്റേഴ്സ് കരാറിലൊപ്പിട്ടതിന് പിന്നാലെയാണ് കൂടുതൽ യുവതാരങ്ങളെ ടീമിലേക്ക് എത്തിക്കുന്നത്. അതിനിടെ അർജന്‍റൈൻ യുവ സ്ട്രൈക്കറെ…

Read More

2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തീയതിയും വേദിയും പ്രഖ്യാപിച്ച് ഐസിസി

ദുബായ്: 2025-ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് ഐസിസി. 2025 ജൂണ്‍ 11-ന് ക്രിക്കറ്റിന്റെ മക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്താണ് ഫൈനല്‍. ഇതാദ്യമായാണ് ലോര്‍ഡ്‌സ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയാകുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് ടേബിളില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടുക. ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഫൈനല്‍ മത്സരം നടക്കുക. ആവശ്യമെങ്കില്‍ ജൂണ്‍ 16 റിസര്‍വ് ദിനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ 2021-ലെ പ്രഥമ…

Read More

പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി; പാക് മണ്ണില്‍ ചരിത്രമെഴുതി ബംഗ്ലാദേശ്

റാവല്‍പിണ്ടി: പാകിസ്താനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ബംഗ്ലാദേശ്. റാവല്‍പിണ്ടിയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ആറു വിക്കറ്റ് ജയത്തോടെയാണ് ബംഗ്ലാദേശ് പരമ്പര തൂത്തുവാരിയത് (2-0). പാകിസ്താനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്. നേരത്തേ ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സാക്കിര്‍ ഹസന്‍ (40), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (38), മോമിനുള്‍ ഹഖ് (34), ഷദ്മാന്‍ ഇസ്ലാം…

Read More

രാജ്യാന്തര ഫുട്ബോളില്‍ നിന്ന് എപ്പോള്‍ വിരമിക്കും?; മറുപടി നല്‍കി ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ

ലിസ്ബണ്‍: രാജ്യാന്തര ഫുട്ബോളില്‍ നിന്ന് ഉടന്‍ വിരമിക്കില്ലെന്ന് പോര്‍ച്ചുഗല്‍ നായന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. നേഷന്‍സ് ലീഗില്‍ വ്യാഴാഴ്ച ക്രൊയേഷ്യക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു 39കാരനായ റൊണാള്‍ഡോ. പോര്‍ച്ചുഗലിനായി ഇനിയും ഏറെ ചെയ്യാനുണ്ടെന്നും മാധ്യമങ്ങളോട് റൊണാള്‍ഡോ പറഞ്ഞു. സമയമായാല്‍ ഞാന്‍ തന്നെ അക്കാര്യം പ്രഖ്യാപിക്കും. എന്നെ സംബന്ധിച്ച് അത് വിഷകരമായ തീരുമാനമൊന്നും ആവില്ല.  ടീമിനായി ഒന്നും സംഭാന ചെയ്യാനില്ലെന്ന് തിരിച്ചറിയുന്ന നിമിഷം ഞാൻ വിരമിക്കല്‍ പ്രഖ്യാപിക്കും. എന്‍റെ സഹതാരമായിരുന്ന പെപ്പെ തല ഉയര്‍ത്തി വിരമിച്ചത് നമുക്ക് മുന്നിലുണ്ട്. അതുപോലെ…

Read More

‘ലിവർപൂളിൽ ഇത് എന്റെ അവസാന സീസണാകാം’; ക്ലബ് മാറ്റ സൂചന നൽകി മുഹമ്മദ് സലാ

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് ലിവർപൂളിനൊപ്പം ഇത് തന്റെ അവസാന സീസണാകാമെന്ന് മുഹമ്മദ് സലാ. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ മത്സരത്തിന് പിന്നാലെയാണ് സലായുടെ പ്രതികരണം. ‘ക്ലബിലെ ആരും ഇതുവരെ തന്നോട് കരാർ പുതുക്കുന്നതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. സീസണിന്റെ അവസാനം വരെ കളിക്കുകയാണ് തന്റെ ലക്ഷ്യം. ഇപ്പോൾ ലിവർപൂളിൽ താൻ സന്തോഷവാനാണ്. അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.’ സലാ പറഞ്ഞത് ഇങ്ങനെ. മുഹമ്മദ് സലാ മികച്ച രീതിയിൽ കളിക്കുന്നുവെന്നാണ് കരാർ പുതുക്കലിനെക്കുറിച്ചുള്ള താരത്തിന്റെ വാക്കുകളോട് ലിവർപൂൾ…

Read More

ധോണിയെ പോലെയല്ല രോഹിത്! ഇരുവരുടേയും ക്യാപ്റ്റന്‍സി താരതമ്യപ്പെടുത്തി മുന്‍ താരം ഹര്‍ഭജന്‍ സിംഗ്

മുംബൈ: ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം സമ്മാനിച്ച ക്യാപ്റ്റന്മാരാണ് എം എസ് ധോണിയു രോഹിത് ശര്‍മയും. 2007ല്‍ പ്രഥമ ടി20 ലോകകപ്പിലാണ് ധോണി ഇന്ത്യക്ക് കിരീടം സമ്മാനിച്ചത്. രോഹിത്തിന് കീഴിലുള്ള ഇന്ത്യ ഈ വര്‍ഷവും കിരീടം നേടി. ധോണിക്ക് കീഴില്‍ ഇന്ത്യ കിരീടം നേടുമ്പോള്‍ മുന്‍താരം ഹര്‍ഭജന്‍ സിംഗ് ടീമിലുണ്ടായയിരുന്നു. ഇപ്പോള്‍ ധോണിയുടേയും രോഹിത്തിന്റേയും ക്യാപ്റ്റന്‍സിനെ കുറിച്ച് സംസാരിക്കുകയാണ് രോഹിത്. ഇരുവരും ക്യാപ്റ്റന്‍സി ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു. താരത്തിന്റെ വാക്കുകള്‍… ”ഇരുവരുടേയും ശൈലി വ്യത്യസ്തമാണ്. ധോണി…

Read More

യു എസ് ഓപ്പണിൽ അൽകാരസിന് പിന്നാലെ ജോക്കോവിച്ചിനും ഞെട്ടിക്കുന്ന തോല്‍വി; 25-ാം ഗ്രാൻ‌സ്ലാമിനായി കാത്തിരിപ്പ്

ന്യൂയോര്‍ക്ക്: ലോക മൂന്നാം നമ്പര്‍ താരം സ്പെയിനിന്‍റെ കാര്‍ലോസ് അല്‍കാരസ് രണ്ടാം റൗണ്ടില്‍ തോറ്റ് പുറത്തായതിന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചും യുഎസ് ഓപ്പണില്‍ നിന്ന് പുറത്ത്. മൂന്നാം റൗണ്ട് പോരാട്ടത്തില്‍ ഓസ്ട്രേലിയന്‍ താരം 28-ാം സീഡ് അലക്സി പോപിറിനാണ് ജോക്കോവിച്ചിനെ അട്ടിമറിച്ചത്. സ്കോര്‍ 6-4, 6-4, 2-6, 6-4. ആദ്യ രണ്ട് സെറ്റുകള്‍ നഷ്ടമായതിന് പിന്നാലെ മൂന്നാം സെറ്റില്‍ ശക്തമായി തിരിച്ചുവന്ന ജോക്കോവിച്ചിന് പക്ഷെ നാലാം സെറ്റില്‍ കാലിടറി. 6-4ന് സെറ്റും മത്സരവും…

Read More

കിലിയന്‍ എംബാപ്പെയുടെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; മെസ്സിയെ പരിഹസിച്ചും റൊണാള്‍ഡോയെ പുകഴ്ത്തിയും പോസ്റ്റ്

ഫ്രഞ്ച് ഫുട്‌ബോള്‍ താരം കിലിയന്‍ എംബാപ്പെയുടെ ‘എക്‌സ്’ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പുകഴ്ത്തിയും ലിയോണല്‍ മെസ്സിയെ പരിഹസിച്ചും അക്കൗണ്ടില്‍ നിന്ന് തുടരെ തുടരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ടോട്ടനം ക്ലബിനെ കളിയാക്കിയും പോസ്റ്റുകളുണ്ട്. പലസ്തീനെ സ്വതന്ത്രമാക്കണമെന്ന് പറയുന്നതിനൊപ്പം ഇസ്രയേലിനെ തെറി വിളിച്ചുകൊണ്ടുള്ള പോസ്റ്റും താരത്തിന്റെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ‘ $MBAPPE’ എന്നപേരില്‍ ക്രിപ്‌റ്റോകറന്‍സിയുടെ പ്രമോഷന്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെടുന്നത്. ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. പ്രകോപനപരമായ നിരവധി പോസ്റ്റുകള്‍ പിന്നാലെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടു. ഫുട്‌ബോള്‍…

Read More
Back To Top