
18 പന്തെറിഞ്ഞു, എന്നിട്ടും ഓവർ പൂര്‍ത്തിയായില്ല; നാണക്കേടിന്റെ റെക്കോഡുമായി ഓസിസ് താരം
ലസ്റ്റർ: ആറിന് പകരം ഒരോവറിൽ ബൗളർ എറിഞ്ഞത് പതിനെട്ട് പന്ത്. എന്നിട്ടും ഓവർ അവസാനിച്ചില്ല. അതിന് മുൻപ് തന്നെ എതിരാളികൾ വിജയിച്ചു. ചൊവ്വാഴ്ച ലോക ലെജന്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു ഈ വിചിത്ര ഓവര്‍ പിറന്നത്. പാകിസ്താന്‍ ചാമ്പ്യന്‍സിനെതിരേ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ജോണ്‍ ജോൺ ഹേസ്റ്റിറ്റിങ്‌സാണ് വിചിത്രമായ ഈ ഓവറിന്റെ പേരിൽ നാണംകെട്ടൊരു റെക്കോഡ് സ്വന്തമാക്കിയത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന പാകിസ്താന് വിജയിക്കാന്‍ 75 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഹേസ്റ്റിങ്‌സ് പന്തെറിയാനെത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 55 എന്ന ശക്തമായ നിലയിലായിരുന്നു…