
70 മണിക്കൂറായി കുഞ്ഞ് കുഴൽക്കിണറിനുള്ളിൽ; ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് അമ്മ
ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിൽ വീണ കുഞ്ഞിനെ 70 മണിക്കൂറിന് ശേഷവും പുറത്തെടുക്കാനായില്ല. കുട്ടിയെ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 70 മണിക്കൂറിലധികമായി 150 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ മൂന്ന് വയസുകാരി ചേതന കുടുങ്ങിക്കിടക്കുകയാണ്. കോട്‌പുത്‌ലി-ബെഹ്‌റോർ ജില്ലയിലെ സരുന്ദ് പൊലീസ് സ്‌റ്റേഷന് പരിധിയിലുള്ള ബദിയാലി ധനിയിൽ പിതാവിൻ്റെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് ചേതന കുഴൽക്കിണറിൽ വീണത്. കുഞ്ഞിന് ഭക്ഷണമോ വെള്ളമോ നൽകാൻ രക്ഷാസംഘത്തിന് കഴിയാതെ വന്നതോടെ പെൺകുട്ടിയെ ജീവനോടെ കണ്ടെത്തുമെന്ന പ്രതീക്ഷകൾ ഓരോ നിമിഷം കഴിയും തോറും കുറഞ്ഞുവരികയാണെന്ന് പൊലീസ്…