
ഇനി സിംഗിള്‍ പാരന്റിനും അവിവാഹിതര്‍ക്കും കുട്ടികളെ ദത്തെടുക്കാം; ദത്തെടുക്കല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം
ന്യൂദല്‍ഹി: ദത്തെടുക്കല്‍ നിയമങ്ങളില്‍ വ്യാപക അഴിച്ചു പണിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിര്‍ദേശം അനുസരിച്ച് സിംഗിള്‍ പാരന്റിനും അവിവാഹിതരായവര്‍ക്കും ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കും. ഇവര്‍ക്ക് പുറമെ പങ്കാളി മരിച്ചവര്‍ക്കും ,വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും രണ്ട് വര്‍ഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാവുന്നതാണ്. 2016ലെ ഫോസ്റ്റര്‍ കെയര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് മാത്രമായിരുന്നു ദത്തെടുക്കാന്‍ അവസരമുണ്ടായിരുന്നത്. മാത്രമല്ല പരിചരണ കാലാവധി അഞ്ച് വര്‍ഷമായിരുന്നു. ഇതാണ് പുതിയ ഭേദഗതി പ്രകാരം രണ്ട്…