ഭരണഘടന സംരക്ഷണ പ്രചാരണപരിപാടി തുടങ്ങുമെന്ന് മന്‍ കീ ബാത്തില്‍ മോദി, രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും

ദില്ലി: ഭരണഘടന നിലവിൽ വന്നതിന്റെ 75 വാർഷിക പരിപാടികളുടെ ഭാഗമായി ഭരണഘടന സംരക്ഷണ പ്രചാരണ പരിപാടി തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്തിൽ. രാജ്യവ്യാപകമായി ഭരണഘടനയുടെ ആമുഖം വായിക്കും. Constitution75.com എന്ന വെബ്സൈറ്റും ഒരുക്കും. പൗരന്മാരെ ഭരണഘടനയുമായി കൂടുതൽ അടുപ്പിക്കുകയാണ് ലക്ഷ്യം. കുംഭമേളയുടെ ഒരുക്കങ്ങളെ കുറിച്ചും മഹത്വത്തെക്കുറിച്ചും പറഞ്ഞായിരുന്നു 2024ലെ അവസാനത്തെ മൻകി ബാത്ത് തുടങ്ങിയത്. കല കായിക സിനിമാരംഗത്തെ ഇന്ത്യയുടെ പ്രവർത്തനത്തെ പ്രകീർത്തിച്ചും ആരോഗ്യരംഗത്ത് നേട്ടങ്ങളെക്കുറിച്ചും പ്രധാന മന്ത്രി മൻ കി ബാത്തിലെ പ്രഭാഷണത്തിൽ ഉൾപ്പെടുത്തി….

Read More

മതപരിവർത്തനം ആരോപിച്ച് 2 സ്ത്രീകളടക്കം 3 പേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു; കൊടും ക്രൂരത ഒഡീഷയിൽ

ഭുവനേശ്വർ: മതപരിവർത്തനം ആരോപിച്ച് ആദിവാസി യുവതിയടക്കം മൂന്നുപേരെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചു. ഒഡീഷയിൽ  ബലസോർ ജില്ലയിലെ ഗോബർധൻപുർ ഗ്രാമത്തിലാണ് സംഭവം. ആദിവാസികളെ മതപരിവർത്തനം നടത്താൻ ശ്രമിച്ചു എന്ന് ആരോപിച്ചായിരുന്നു മർദ്ദനം. രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്.  വിവരമറിഞ്ഞെത്തിയ പൊലീസാണ് ഇവരെ മോചിപിച്ചത്. വ്യാഴാഴ്ച നടന്ന സംഭവം പുറത്തറിയുന്നത് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ്. ആദിവാസികൾക്കിടയിൽ മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മൂന്ന് പേരെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഹിന്ദു മതവിഭാഗത്തിൽപ്പെട്ട യുവാവിനെ ക്രിസ്ത്യൻ മതത്തിലേക്ക് പരിവർർത്തനം…

Read More

ലാൻഡിംഗിനിടെ കത്തിച്ചാമ്പലായി വിമാനം, ദക്ഷിണ കൊറിയയിൽ വിമാന ദുരന്തത്തിൽ മരണം 85 ആയി, മാപ്പുപറഞ്ഞ് വിമാന കമ്പനി

സോൾ: തെക്കൻ കൊറിയയിലെ വിമാന ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു. 85 പേർ മരിച്ചെന്നാണ് ഒടുവിലത്തെ ഔദ്യോഗിക റിപ്പോർട്ട്. 181 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അവരിൽ 175 പേർ യാത്രക്കാരാണ്. ആറ് പേർ ജീവനക്കാരും. 179 പേർ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാർത്താ കുറിപ്പിൽ പറയുന്നത്.  മുവാൻ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടമുണ്ടായത്. ബാങ്കോക്കിൽ നിന്നെത്തിയ ജെജു…

Read More

വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

മുംബൈ: വിമാനത്തിന്റെ ശുചിമുറിയില്‍ സിഗരറ്റ് വലിച്ച മലയാളിക്കെതിരെ കേസ്. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെ ജീവനക്കാര്‍ പരിശോധന നടത്തി. ഇതിന് പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തി. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകള്‍ കണ്ടെടുത്തു. വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ…

Read More

ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം; രോഗികളേയും ജീവനക്കാരേയും അര്‍ധ നഗ്നരാക്കി ഇറക്കിവിട്ടു

ഗസ: വടക്കന്‍ ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് തീയിട്ട് ഇസ്രഈല്‍ സൈന്യം. വടക്കന്‍ ഗസയില്‍ പ്രവര്‍ത്തനം നടത്തുന്ന അവസാന ആശുപത്രിയാണിത്. ആശുപത്രി കുറെ മാസങ്ങളായി ഇസ്രഈല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. തീപ്പിടുത്തത്തില്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ റൂമുകളും ലബോറട്ടറികളും മറ്റ് അത്യാഹിത വിഭാഗങ്ങളും നശിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം ആശുപത്രിയില്‍ റെയ്ഡ് നടത്തിയ ഇസ്രഈല്‍ സൈന്യം അതിശൈത്യത്തിലേക്ക് രോഗികളേയും ആശുപത്രി ജീവനക്കാരേയും വസ്ത്രമഴിച്ച് ഇറക്കി വിട്ടതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഗസയില്‍ അതിശൈത്യത്തെ…

Read More

മൻമോഹൻ സിങിന് വിട നൽകാനൊരുങ്ങി രാജ്യം; സംസ്കാരം രാവിലെ 11.45ന്

മുൻ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ.മൻമോഹൻ സിങിന് രാജ്യം ഇന്ന് വിട നൽകും. രാവിലെ 11:45 ഓടെ നിഗംബോധ് ഘട്ടിലാണ് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. ഡോ. മൻമോഹൻസിംഗിന്റെ ഭൗതികശരീരം ഇന്ന് എട്ടുമണിയോടെ അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തേക്ക് കൊണ്ടുപോകും. കോൺഗ്രസ് ആസ്ഥാനത്ത് ഒരു മണിക്കൂർ പൊതുദർശനത്തിന് വച്ചശേഷം 9:30ഓടെ യമുനാ നദിക്കരയിലെ നിഗംബോധ് ഘട്ടിലേക്ക് മൻമോഹൻസിംഗിന്റെ ഭൗതികശരീരം കൊണ്ടുപോകും. വ്യാഴാഴ്ച രാത്രി 9:51 ഓടെയായിരുന്നു മൻമോഹൻ സിംഗിന്റെ അന്ത്യം. അതേസമയം ഡോ…

Read More

അധ്യാപകരുടെ എതിർപ്പുകൾക്കിടയിലും യു.ജി വിദ്യാർത്ഥികൾക്കായി ഭഗവദ് ഗീത, വിക്ഷിത് ഭാരത് കോഴ്സുകൾ നിർദേശിച്ച് ദൽഹി യൂണിവേഴ്സിറ്റി

ന്യൂദൽഹി: നാലുവർഷത്തെ ബിരുദ (യു.ജി) പ്രോഗ്രാമുകളിൽ ചേരുന്ന വിദ്യാർത്ഥികൾക്കായി ഭഗവദ് ഗീത, വിക്ഷിത് ഭാരത് എന്നിവ ഉൾപ്പെടുന്ന അഞ്ച് പുതിയ മൂല്യവർധിത കോഴ്‌സുകൾ നിർദേശിച്ച് ദൽഹി സർവകലാശാല. ഇതിൽ നാലെണ്ണം ഭഗവദ് ഗീതയെക്കുറിച്ചുള്ളതാണ്. അഞ്ചാമത്തേത് വിക്ഷിത് ഭാരതിനെക്കുറിച്ചും. ഗീതയിൽ വിവരിച്ചിരിക്കുന്നതുപോലെ ആത്മജ്ഞാനത്തിൻ്റെ വിവിധ ഘട്ടങ്ങൾ വിശകലനം ചെയ്യുക, വ്യക്തിപരവും അക്കാദമികവുമായ വെല്ലുവിളികൾക്കുള്ള പരിഹാരങ്ങൾ കണ്ടെത്തുക, ജീവിതത്തോടുള്ള ശക്തമായ സമീപനം വളർത്തിയെടുക്കുക എന്നിവയാണ് കോഴ്‌സ് ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നതെന്നാണ് ദൽഹി യൂണിവേഴ്സിറ്റിയുടെ വാദം. ദ ഗീത ഫോർ ഹോളിസ്റ്റിക് ലൈഫ്…

Read More

ടിക്കറ്റിന് പണമില്ല; ട്രെയിനിനടിയിൽ തൂങ്ങിപ്പിടിച്ച് യുവാവ് യാത്ര ചെയ്തത് 250 കിലോമീറ്റർ

ജബല്‍പുര്‍: ട്രെയിനടിയില്‍ തൂങ്ങിപ്പിടിച്ച് 250 കിലോമീറ്ററോളം യാത്ര ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ജബല്‍പുരില്‍ ഡിസംബര്‍ 24-നാണ് സംഭവം. ഇറ്റാര്‍സിയില്‍ നിന്ന് ജബല്‍പ്പുരിലേക്കുള്ള ധനാപുര്‍ എക്‌സ്പ്രസിനടിയിലാണ് യുവാവ് യാത്ര ചെയ്തത്. ട്രെയിന്‍ അവസാന സ്റ്റോപ്പായ ജബല്‍പുര്‍ അതിര്‍ത്തിയോട് അടുക്കുമ്പോഴാണ് എസ്4 കോച്ചിനടിയില്‍ തൂങ്ങിക്കിടന്ന് യുവാവ് ട്രാക്കില്‍ നിരീക്ഷണം നടത്തുകയായിരുന്ന ജീവനക്കാരുടെ കണ്ണില്‍പ്പെടുന്നത്. ഉടന്‍ തന്നെ ഇവര്‍ ലോക്കോ പൈലറ്റിനെ വിവരമറിയിച്ചു. ട്രെയിന്‍ നിര്‍ത്തിയ ശേഷം യുവാവിനോട് പുറത്തിറങ്ങി വരാന്‍ പറഞ്ഞു. ടിക്കറ്റെടുക്കാന്‍ പണമില്ലായിരുന്നുവെന്നും അതിനാലാണ് ട്രെയിനിനടിയില്‍ തൂങ്ങി യാത്ര…

Read More

ഒറ്റ പെണ്‍കുട്ടി നയം നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല

ന്യൂദല്‍ഹി: പി.ജി പ്രോഗ്രാമുകളില്‍ ഒറ്റ പെണ്‍കുട്ടി നയം നടപ്പിലാക്കാനൊരുങ്ങി ദല്‍ഹി സര്‍വകലാശാല. 2025-26 അക്കാദമിക് വര്‍ഷത്തില്‍ ഒറ്റ പെണ്‍കുട്ടിക്ക് ഓരോ ബിരുദാനന്തര കോഴ്‌സിലും ഒരോ സീറ്റ് സംവരണം ചെയ്യാനാണ് പദ്ധതി. പദ്ധതി നടപ്പിലാക്കാന്‍ ഇന്ന് നടക്കുന്ന അക്കാദമിക് യോഗത്തില്‍ നിര്‍ദേശം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവിവാഹിതരായ പെണ്‍കുട്ടികളെ ഉന്നതവിദ്യാഭ്യാസത്തിന് പ്രേരിപ്പിക്കുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.2023-24 അധ്യയന വര്‍ഷത്തില്‍ ഒറ്റക്കുട്ടി നയം കൊണ്ടുവന്നിരുന്നു. ഈ പദ്ധതി പ്രകാരം 764 വിദ്യാര്‍ത്ഥികള്‍ക്ക് 69 കോളേജുകളില്‍ പ്രവേശനം ലഭിച്ചിരുന്നു….

Read More

മാരുതി 800 ന്റെ ഉപജ്ഞാതാവ്; സുസുകി മോട്ടോര്‍സ് മുന്‍ ചെയര്‍മാന്‍ ഒസാമു സുസുകി അന്തരിച്ചു

സുസുക്കി മോട്ടോര്‍സിന്റെ മുൻ ചെയർമാനും ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലക്ക് ഒരു പുതുയുഗത്തിന് തുടക്കമിട്ട വ്യക്തിയുമായി ഒസാമു സുസുക്കി 94-ാം വയസ്സിൽ അന്തരിച്ചു. ലിംഫോമ എന്ന രോഗത്തെ തുടർന്ന് ക്രിസ്മസ് ദിനത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സുസുക്കി മോട്ടോർ കോർപ്പറേഷനിൽ ജൂനിയർ മാനേജ്‌മെന്റ് തസ്തികയിൽ തുടങ്ങി കമ്പനിയുടെ വിവിധ തസ്തികകളിലെ അനുഭവ സമ്പത്തോടെ 1963-ൽ ഡയറക്ടർ സ്ഥാനത്തെത്തിയ ഒസാമു, 1978-ൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി. 2000-ൽ അദ്ദേഹം ചെയർമാൻ സ്ഥാനം ഏറ്റെടുത്തു. മൂന്ന് ദശകങ്ങളായി നേതൃസ്ഥാനത്ത് തുടർന്ന…

Read More
Back To Top