2024ല്‍ രൂപ ഇടിഞ്ഞത് മൂന്ന് ശതമാനത്തിലധികം; അസ്ഥിരത തുടര്‍ന്നേക്കും

കനത്ത തകര്‍ച്ചയാണ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 2024ല്‍ ഉണ്ടായത്. മൂന്ന് ശതമാനത്തിലധികം ഇടിവ്. 2024ന്റെ തുടക്കത്തിലെ (ഡോളറിന്) 83.19 രൂപ എന്ന നിലവാരത്തില്‍ നിന്ന് ഡിസംബര്‍ 28ലെ 85.80 എന്ന റെക്കോഡ് താഴ്ചയിലേക്കാണ് രൂപ തകര്‍ന്നത്. നേരിയ തോതില്‍ ഉയര്‍ന്ന് 85.50 നിലവാരത്തിലാണ് 30ന് രാവിലെ വ്യാപാരം നടന്നത്. ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രൂപയുടെ മൂല്യത്തില്‍ തുടര്‍ച്ചയായി ഇടിവുണ്ടായത്. മൂന്ന് മാസത്തിനിടെയാണ് മൂല്യം കാര്യമായി കുറഞ്ഞതെന്ന് കാണാം. യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നയവും…

Read More

‘സ്ത്രീകളെ കാണുന്ന വിധത്തിൽ ജനാലകൾ പാടില്ല, വീട് നിർമിക്കുമ്പോൾ ശ്രദ്ധിക്കണം’; വിചിത്ര ഉത്തരവുമായി താലിബാൻ

കാബൂൾ: കെട്ടിടങ്ങളുടെ ജനാലകളിലൂടെ സ്ത്രീകളെ കാണാൻ ഇടയാവരുതെന്ന വിചിത്ര ഉത്തരവുമായി താലിബാൻ. പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ സമീപത്ത് താമസിക്കുന്ന സ്ത്രീകളെ കാണുന്ന ജനാലകൾ ഉണ്ടാവരുത്. സ്ത്രീകളെ അയൽക്കാർ കാണാത്ത തരത്തിൽ എല്ലാ വീടുകൾക്കും മതിൽ വേണമെന്നും ഉത്തരവിൽ പറയുന്നു. പുതിയ കെട്ടിടങ്ങളിൽ സമീപത്തെ വീടുകളുടെ മുറ്റം, അടുക്കള, കിണറിന്‍റെ പരിസരം എന്നിങ്ങനെ സ്ത്രീകൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന വിധത്തിലുള്ള ജനാലകൾ പാടില്ല എന്നാണ് താലിബാൻ സർക്കാർ വക്താവ് അറിയിച്ചത്. സ്ത്രീകൾ അടുക്കളയിലും മുറ്റത്തും ജോലി ചെയ്യുന്നതും കിണറിൽ…

Read More

‘സഹോദരനാണ്, കൂടെയുണ്ടാകും, സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കും’; പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതി വിജയ്

സ്ത്രീകൾക്കും പെൺകുട്ടികൾക്കും തുറന്ന കത്തുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സുരക്ഷിതമായ തമിഴ്നാട് നിർമ്മിക്കുമെന്ന് വിജയ് ഉറപ്പുനൽകി. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഏത് സാഹചര്യത്തിലും നിങ്ങളെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. സഹോദരനായി എപ്പോഴും ഒപ്പമുണ്ടാകുമെന്നും ഇപ്പോൾ പഠനത്തിൽ മാത്രം ശ്രദ്ധിക്കണമെന്നും വിജയ് കത്തിൽ പറയുന്നു. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടാണ് വിജയ് പെൺകുട്ടികൾക്ക് തുറന്ന കത്തെഴുതിയത്. നേരത്തെ ജനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ സംരക്ഷണമോ നൽകാത്ത സർക്കാരിന് 2026ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ജനം തിരിച്ചടി…

Read More

‘വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ് തന്നെ, മാപ്പ് പറഞ്ഞ് കുറ്റം സമ്മതിക്കണം’; ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്

ബാക്കു: 38 പേരുടെ മരണത്തിനിടയാക്കിയ കസാക്കിസ്ഥാനിൽ ഈയാഴ്ച തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞു. വിമാന അപകടത്തിന്റെ കാരണം മറച്ചുവെക്കാൻ റഷ്യ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റംസമ്മതിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി ചില റഷ്യൻ സർക്കിളുകൾ സത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായി പ്രസിഡൻ്റ് അലിയേവ് പറഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിമാന അപകടത്തിൽ റഷ്യ കുറ്റം…

Read More

പക്ഷിയിടിച്ചത് അപകടകാരണം?, ബെല്ലി ലാൻഡിങ്ങും ശരിയായില്ല; 179 പേർ മരിച്ച വിമാനാപകടത്തിൽ ദുഃഖമറിയിച്ച് ഇന്ത്യ

സോൾ: ലോകത്തെ നടുക്കിയ ദക്ഷിണ കൊറിയൻ വിമാനാപകടത്തിന് കാരണമായത് പക്ഷിയിടിച്ചത് മൂലമുണ്ടായ ലാൻഡിങ് ഗിയർ തകരാറെന്ന് പ്രാഥമിക നിഗമനം. തകരാർ മൂലം ബെല്ലി ലാൻഡിങ് ചെയ്യാൻ ശ്രമിച്ചതും വേണ്ട രീതിയിൽ ഫലവത്തായില്ല എന്നാണ് നിഗമനം. വിമാനാപകടം അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ പക്ഷിയിടിച്ചത് മൂലമാണോ അപകടം എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. വ്യോമപാതയിലെ പക്ഷികളുടെ സാന്നിധ്യം സംബന്ധിച്ച് കണ്‍ട്രോള്‍ ടവറിൽ നിന്ന് നേരത്തെതന്നെ മുന്നറിയിപ്പ് സന്ദേശം പൈലറ്റുമാർക്ക് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് ലഭിച്ച് അധികമാകുമ്പോളേക്കും അപായ മുന്നറിയിപ്പ് സന്ദേശമായ മെയ്‌ഡേ സന്ദേശം…

Read More

വാതിലിൽ മുട്ട് കേൾക്കാം, ചിലപ്പോൾ ‘പൊലീസുകാരും’ വന്നേക്കാം, സൂക്ഷിക്കണം; ഡിജിറ്റൽ അറസ്റ്റിന്റെ പുതിയ രൂപം

നോയിഡ: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകാർ തന്ത്രം മാറ്റുന്നതായി അപ്പാർട്ട്മെൻ്റ് ഉടമകളുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയ സർക്കുലറിലാണ് ഇക്കാര്യം പറയുന്നു. വ്യാജ അറസ്‌റ്റ് വാറൻ്റുകളുപയോഗിച്ച് പൊലീസിന്റെയോ കോടതിയുടെയോ മറ്റ് അന്വേഷണ ഏജൻസികളുടെ പേരിലോ ആൾമാറാട്ടം നടത്തുകയും കൊള്ളയടിക്കാൻ ഫ്ലാറ്റുകളിൽ പ്രവേശിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായാണ് മുന്നറിയിപ്പ്. അതേസമയം, സർക്കുലർ അത്തരത്തിലുള്ള സംഭവത്തെ ചൂണ്ടിക്കാട്ടുന്നില്ലെങ്കിലും ഡിജിറ്റർ അറസ്റ്റ് തട്ടിപ്പുകാർ ഇത്തരമൊരു നീക്കം നടത്താൻ സാധ്യതയുണ്ടെന്നാണ് സർക്കുലറിൽ പറയുന്നത്. പൊലീസും അത്തരത്തിലുള്ള ഒരു കേസിനെക്കുറിച്ച് തങ്ങൾക്ക് വിവരമില്ലെന്ന് പറഞ്ഞു. ടൈംസ്…

Read More

സ്കൂളിൽ വച്ച് ഫേഷ്യൽ മസാജ് ചെയ്യുന്ന വീഡിയോ എടുത്തതിന് ടീച്ചറെ കടിച്ച് പരിക്കേൽപ്പിച്ച് ഹെഡ്മിസ്ട്രസ്; വിവാദം

ക്ലാസ് സമയത്ത് പചകപ്പുരയിലിരുന്ന് ഫേഷ്യല്‍ മസാജ് ചെയ്ത പ്രിന്‍സിപ്പാളിന്‍റെ വീഡിയോ എടുത്ത ടീച്ചറെ, പ്രിന്‍സിപ്പള്‍ കടിച്ച് പരിക്കേല്‍പ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് ഈ വിചിത്രമായ സംഭവം. ഉന്നാവോയിലെ ബിഘാപൂർ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സംഗീത സിംഗ്, സ്കൂൾ സമയത്ത് സ്കൂളിന്‍റെ പാചകപ്പുരയില്‍ ഇരുന്ന് മറ്റൊരു സ്ത്രീയെ കൊണ്ട് തന്‍റെ മുഖത്ത് സൌന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു. ഈ സമയത്താണ് അതേ സ്കൂളിലെ മറ്റൊരു അധ്യാപിക പാചകപ്പുരയിലേക്ക് മൊബൈല്‍ കാമറ ഓണാക്കി ചെല്ലുന്നത്. …

Read More

ദുബൈ ഹാർബറിൽ ബോട്ടിന് തീപിടിച്ചു

ദുബൈ: ദുബൈ ഹാര്‍ബര്‍ ഏരിയയില്‍ ബോട്ടിന് തീപിടിച്ചു. ഞായറാഴ്ച രാവിലെ ഫ്യൂവല്‍ സ്റ്റേഷന് സമീപമാണ് സംഭവം. രാവിലെ 11.50 ഓടെയാണ് ദുബൈ സിവില്‍ ഡിഫന്‍സിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്.  തീപിടിത്ത വിവരം അറിഞ്ഞ ഉടന്‍ തന്നെ അഗ്നിശമനസേന സംഘം മൂന്ന് മിനിറ്റിനുള്ളില്‍ തന്നെ സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനും തീയണയ്ക്കാനുമുള്ള നടപടികള്‍ തുടങ്ങി. ഒരു മണിക്കൂറിനുള്ളില്‍ തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയനമാക്കി. 12:24ഓടെ സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല….

Read More

‘ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസ്’; മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ മറുപടിയുമായി BJP

ഡോ.മൻമോഹൻ സിങ്ങിന്റെ സംസ്കാര ചടങ്ങ് വിവാദത്തിൽ കോൺഗ്രസ് ആരോപണത്തിന് മറുപടിയുമായി ബിജെപി. സംസ്കാര ചടങ്ങിലെ ഇരിപ്പിടം ക്രമീകരിച്ചത് ഡൽഹി പോലീസെന്ന് ബിജെപിയുടെ വിശദീകരണം. പൂർണ്ണ സൈനിക ബഹുമതികളോടെ ആയിരുന്നു സംസ്കാരമെന്നും മൻമോഹൻ സിങ്ങുമായി അടുപ്പമുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി വിശദീകരിച്ചു. മരണത്തിൽപോലും കോൺഗ്രസ് രാഷ്ട്രീയം കാണുന്നുവെന്നാണ് ബിജെപിയുടെ വിമർശനം. അതേസമയം ഡോ. മൻമോഹൻ സിങ്ങിനെ കേന്ദ്രസർക്കാർ അപമാനിച്ചെന്ന ആരോപണം കടുപ്പിച്ചിരിക്കുകയാണ്. കോൺഗ്രസ് അമിത് ഷായുടെ വാഹനവ്യൂഹം വിലാപയാത്ര തടസ്സപ്പെടുത്തിയെന്ന് കോൺ​ഗ്രസ് ആരോപിച്ചു. ദേശീയ പതാക കൈമാറുമ്പോഴും സല്യൂട്ട്…

Read More

‘മുപ്പത് വർഷത്തിനുള്ളിൽ മനുഷ്യരാശിയെ എ ഐ തുടച്ച് നീക്കും’; മുന്നറിയിപ്പുമായി എ ഐയുടെ ഗോഡ്ഫാദർ ജെഫ്രി ഹിന്റണ്‍

വാഷിങ്ടൺ: മനുഷ്യരാശിയെ മുപ്പത് വർഷങ്ങൾക്കുള്ളിൽ എ ഐ തുടച്ച് നീക്കിയേക്കാമെന്ന മുന്നറിയിപ്പുമായി എ ഐയുടെ ​ഗോഡ്ഫാദർ ജെഫ്രി ഹിന്റണ്‍. അടുത്ത മുപ്പത് വർഷത്തിനുള്ളിൽ എ ഐ 10% മുതൽ 20 % വരെ മനുഷ്യരാശിയെ തുടച്ച് നീക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഹിന്റൺ നൽകിയ മുന്നറിയിപ്പ്. എ ഐയുടെ അപകട സാധ്യതകൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്നും 20 വർഷത്തിനുള്ളിൽ മനുഷ്യനെക്കാളും ബുദ്ധിയുള്ള എ ഐ ഉണ്ടാകാമെന്നും ഹിന്റൺ പറഞ്ഞു. കൂടുതൽ ബുദ്ധിയുള്ള ഒന്നിനെ കുറവ് ബുദ്ധിയുള്ള ഒന്ന് നിയന്ത്രിക്കുന്ന എത്ര…

Read More
Back To Top