അര്‍ജുൻ മിഷൻ; കോടതി തീരുമാനം നിർണായകം, നിലവിലെ സ്ഥിതി​ഗതികൾ കോടതിയെ അറിയിച്ച് ജില്ലാ ഭരണകൂടം

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യത്തില്‍ കോടതി തീരുമാനം നിർണായകമാകും. ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും ഇനി ഷിരൂർ തെരച്ചിലിന്‍റെ ഭാവി. നിലവിൽ ദൗത്യത്തിന്‍റെ സ്ഥിതി വിവരം കാണിച്ച് ജില്ലാ ഭരണകൂടം ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഡ്രഡ്ജർ കൊണ്ടുവരാനുള്ള പ്രാഥമിക പരിശോധന നടത്തിയതായും ഗംഗാവലിപ്പുഴയിൽ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായും ജില്ലാ ഭരണകൂടം കോടതിയെ അറിയിച്ചു. ഗോവയിൽ നിന്ന് ഡ്രഡ്ജർ കൊണ്ട് വരേണ്ടത് എങ്ങനെയെന്ന് തീരുമാനിക്കാൻ പുഴയിലെ ഒഴുക്കും ഗതിയും അടക്കം പരിശോധിക്കുന്നതാണ്…

Read More

ഇനി സിംഗിള്‍ പാരന്റിനും അവിവാഹിതര്‍ക്കും കുട്ടികളെ ദത്തെടുക്കാം; ദത്തെടുക്കല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്രം

ന്യൂദല്‍ഹി: ദത്തെടുക്കല്‍ നിയമങ്ങളില്‍ വ്യാപക അഴിച്ചു പണിയുമായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. പുതിയ നിര്‍ദേശം അനുസരിച്ച് സിംഗിള്‍ പാരന്റിനും അവിവാഹിതരായവര്‍ക്കും ഇനി മുതല്‍ കുട്ടികളെ ദത്തെടുക്കാന്‍ സാധിക്കും. ഇവര്‍ക്ക് പുറമെ പങ്കാളി മരിച്ചവര്‍ക്കും ,വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ക്കും രണ്ട് വര്‍ഷത്തെ പരിചരണത്തിന് ശേഷം കുട്ടികളെ ദത്തെടുക്കാവുന്നതാണ്. 2016ലെ ഫോസ്റ്റര്‍ കെയര്‍ നിയമങ്ങള്‍ അനുസരിച്ച് നിയമപരമായി വിവാഹം കഴിച്ച ദമ്പതികള്‍ക്ക് മാത്രമായിരുന്നു ദത്തെടുക്കാന്‍ അവസരമുണ്ടായിരുന്നത്. മാത്രമല്ല പരിചരണ കാലാവധി അഞ്ച് വര്‍ഷമായിരുന്നു. ഇതാണ് പുതിയ ഭേദഗതി പ്രകാരം രണ്ട്…

Read More

രാഹുൽ ഗാന്ധിയും ഖാർഗെയും കശ്മീരിൽ; നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ക്ക് കോൺഗ്രസ്

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് രാഹുൽ ഗാന്ധി ജമ്മു കാശ്മീരിൽ എത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ സന്ദർശനം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജമ്മുവിലെ ബാങ്ക്വറ്റ് റിസോർട്ടിൽ രാഹുൽ ഗാന്ധി പാർട്ടി പ്രവർത്തകരുമായി യോഗം ചേരും. നിയമസഭാ തെരഞ്ഞെടുപ്പ്ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. അതിനുശേഷം രാഹുൽ ഗാന്ധി ശ്രീനഗറിലേക്ക് യാത്ര തിരിക്കും. പ്രവർത്തകരെയും നേതാക്കളെയും കണ്ടതിനുശേഷം ശ്രീനഗറിൽ വാർത്താസമ്മേളനം നടത്തും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും…

Read More

പ്രതിപക്ഷ വിമര്‍ശനം ഫലംകണ്ടു; വിവാദ ലാറ്ററല്‍ എന്‍ട്രി നിയമനനീക്കം പിന്‍വലിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍നിന്ന് 45 ഉദ്യോഗസ്ഥരെ ലാറ്ററൽ എൻട്രി വഴി നിയമിക്കാൻ പ്രസിദ്ധീകരിച്ച പരസ്യം പിന്‍വലിക്കാന്‍ യു.പി.എസ്.സിയോട് ആവശ്യപ്പെട്ട് കേന്ദ്രം. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് യു.പി.എസ്.സി. അധ്യക്ഷന് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്‍കി. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടിയെന്ന് കത്തില്‍ വ്യക്തമാക്കുന്നു. 2014-ന് മുമ്പ് നടത്തിയ ഇത്തരം നിയമനങ്ങളില്‍ സ്വജനപക്ഷപാതമടക്കം ആരോപിക്കപ്പെട്ടിരുന്നെങ്കിലും എന്‍.ഡി.എ. സര്‍ക്കാര്‍ സുതാര്യമായ തുറന്ന നടപടികളിലൂടെ വ്യവസ്ഥകള്‍ പാലിച്ചാണ് നടത്തിയതെന്ന് കത്തില്‍ പറയുന്നു. ഭരണഘടനയില്‍ പരാമര്‍ശിക്കപ്പെട്ട തുല്യത, സാമൂഹിക നീതി എന്നീ തത്വങ്ങള്‍ക്ക് അനുസൃതമായേ ലാറ്ററല്‍ എന്‍ട്രി നടത്താവൂ…

Read More

പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്ന കൊൽക്കത്ത ഹൈക്കോടതി പരാമർശം അനാവാശ്യം, റദ്ദാക്കി സുപ്രീം കോടതി

ദില്ലി: പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണം എന്ന കൽക്കത്ത ഹൈക്കോടതി പരാമർശം സുപ്രീം കോടതി റദ്ദാക്കി. ഹൈക്കോടതി വിധിയും പരാമർശങ്ങളും അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗികാതിതക്രമക്കേസിലെ വിധി പ്രസ്താവനക്കിടെയായിരുന്നു കൽകത്ത ഹൈക്കോടതിയുടെ വിവാദ പരാമർശം.കഴിഞ്ഞ ഓക്ടോബറിലാണ് സംഭവം. കൌമാരക്കാരായ പെൺകുട്ടികൾ ലൈംഗികാസക്തി നിയന്ത്രിക്കണമെന്നും രണ്ട് മിനിറ്റ് മാത്രം നീണ്ടു നിൽക്കുന്ന ആനന്ദം ആസ്വദിക്കുന്നവൾ സമൂഹത്തിന്റെ കണ്ണിൽ പരാജയമാണെന്നും കോടതിയുടെ പരാമർശിച്ചിരുന്നു. പരാമർശത്തിനെത്തുടർന്ന് ഡിസംബറിൽ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി ഹൈക്കോടതിയുടെ പരാമർശം ആക്ഷേപകരവും അനാവശ്യവുമെന്ന് ചൂണ്ടിക്കാട്ടി.വിധിന്യായങ്ങൾ എഴുതുന്പോൾ…

Read More

ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘം രൂപീകരിച്ച് സുപ്രീംകോടതി

ദില്ലി : കൊല്‍ക്കത്ത സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദേശീയ ദൗത്യസംഘത്തിന് രൂപം നല്‍കി സുപ്രീംകോടതി. നാവിക സേന മെഡിക്കല്‍ വിഭാഗം മേധാവി സര്‍ജന്‍റ് വൈസ് അഡ്മിറല്‍ ഡോക്ടര്‍ ആര്‍ സരിന്‍റെ നേതൃത്വത്തിലാണ് സംഘം രൂപികരിച്ചത്. ഡോക്ടര്‍മാര്‍ക്കെതിരായ അക്രമം തടയാന്‍ കേരളത്തിലടക്കം നിയമമുണ്ടെങ്കിലും മെഡിക്കല്‍ രംഗത്തെ സുരക്ഷ വീഴ്ച തടയാനാവുന്നിലെന്നും കോടതി നിരീക്ഷിച്ചു.  കൊല്‍ക്കത്ത സംഭവത്തില്‍ വ്യാഴ്ചാഴ്ച തല്‍സ്ഥിതി അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സിബിഐയോട് കോടതി നിര്‍ദ്ദേശിച്ചു. പശ്ചിമബംഗാളില്‍ ഗുരുതരമായ ക്രമസമാധാന തകര്‍ച്ചയുണ്ടായെന്ന് കേന്ദ്രം കോടതിയില്‍ കുറ്റപ്പെടുത്തി. …

Read More

‘ആശുപത്രിയിൽ കുറ്റവാളികളുണ്ട്, ഞങ്ങൾക്ക് നീതി വേണം, പ്രതികളെ ഉടൻ പിടികൂടണം’; കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ

കൊൽക്കത്ത : മകൾക്ക് നീതി ലഭിക്കാനായി കേരളത്തിന്റെയടക്കം തെരുവിൽ നടക്കുന്ന പോരാട്ടങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് കൊൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ജൂനിയർ ഡോക്ടറുടെ അച്ഛൻ. മകളെ നഷ്ടപ്പെട്ട ഞങ്ങൾക്ക് നീതി വേണം. മുഖ്യമന്ത്രി മമത ബാനർജിയടക്കം നൽകിയ ഉറപ്പിലാണ് പ്രതീക്ഷ. കേരളത്തിൽ അടക്കം മകൾക്കായി നടക്കുന്ന സമരത്തെ കുറിച്ച് അറിയാം. മകൾ കൊല്ലപ്പെട്ട ആർജി കർ ആശുപത്രിയിൽ കുറ്റവാളികളുണ്ട്. സിബിഐ ഇതുവരെ ഒരു പ്രതിയെയും പിടികൂടിയിട്ടില്ല. കുറ്റവാളികളെ ഉടൻ പിടികൂടണമെന്നാണ് സിബിഐയോട് പറയാനുള്ളതെന്നും കൊല്ലപ്പെട്ട ഡോക്ടറുടെ അച്ഛൻ പറഞ്ഞു. യുവ ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപകമായി…

Read More

‘യുപിഎസ്‌സിക്ക് പകരം ആര്‍എസ്എസ്‌’; കേന്ദ്രത്തിന്റെ ലാറ്ററൽ എൻട്രി നിയമനത്തിനെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: സ്വകാര്യമേഖലയില്‍നിന്ന് ഉദ്യോഗസ്ഥരെ ലാറ്ററല്‍ എന്‍ട്രി വഴി നിയമിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി. യു.പി.എസ്.സിക്ക് പകരം ആര്‍.എസ്.എസ്. വഴി ജീവനക്കാരെ നിയമിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇത് ഭരണഘടനയ്ക്കുനേരെയുള്ള അതിക്രമമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. എസ്.സി- എസ്.ടി- ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ള സംവരണം പരസ്യമായി പിടിച്ചുപറിക്കുകയാണ്. ഉന്നത ഉദ്യോഗസ്ഥരടക്കം രാജ്യത്തെ പ്രധാന പദവികകളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യമില്ലെന്ന് താന്‍ തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിന് പരിഹാരമുണ്ടാക്കേണ്ടതിന് പകരം ലാറ്ററല്‍ എന്‍ട്രി വഴി പിന്നാക്കക്കാരെ ഉന്നതസ്ഥാനങ്ങളില്‍നിന്ന് കൂടുതല്‍ അകറ്റുകയാണെന്നും…

Read More

ഡോക്ടറുടെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം; ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

കൊൽക്കത്തയിൽ വനിതാഡോക്ടർ അതിക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ ക്രമസമാധാന നിലയിൽ റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2 മണിക്കൂർ ഇടവിട്ട് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കൺട്രോൾ റൂമിലേക്ക് ഫാക്സ്, ഇമെയ്ൽ, ഫോൺ കോൾ മാർഗം അറിയിക്കാനും നിർദേശത്തിൽ പറയുന്നു. പ്രതിഷേധം വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നിർദേശം നൽകിയിരിക്കുന്നത്. കൊൽക്കത്ത ആർജികർ ആശുപത്രി പരിസരത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. പരിസരത്ത് പ്രതിഷേധങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സമീപത്ത് ധർണകളോ, റാലികളോ…

Read More

അഭ്യൂഹങ്ങള്‍ക്കിടെ ചംപായി സോറൻ ഡൽഹിയിൽ; വ്യക്തിപരമായ കാര്യങ്ങൾക്കെത്തിയതെന്ന് പ്രതികരണം

ന്യൂഡൽഹി: ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ജെ.എം.എം നേതാവുമായ ചംപായി സോറൻ ഡൽഹിയിലെത്തി. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയ ചംപായി സോറൻ, താൻ ഡൽഹിയിൽ എത്തിയിരിക്കുന്നത് വ്യക്തിപരമായ കാര്യങ്ങൾക്കാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ കൊൽക്കത്തയിൽ വെച്ച് ബിജെപി നേതാവ് സുവേന്ദു അധികാരിയുമായി ചംപായി സോറൻ ചർച്ച നടത്തിയതായി അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹം ഡൽഹിയിൽ എത്തിയത്. ചംപയ് സോറനൊപ്പം…

Read More
Back To Top