
ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; 44 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയ ശേഷം ഉടൻ വെട്ടിച്ചുരുക്കി ബിജെപി
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. 90 അംഗ നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തെരഞ്ഞെടുപ്പിലേക്ക് 15 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ആദ്യം 45 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഉടൻ തന്നെ പിൻവലിക്കുകയായിരുന്നു. തുടർന്നാണ് 15 പേരുടെ മാത്രം പട്ടിക പുറത്തിറക്കിയത്. ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന അതൃപ്തിയുടെ പശ്ചാത്തലത്തിലാണ് പട്ടിക പിൻവലിച്ചതെന്ന് സൂചനയുണ്ട്. 45 പേരുടെ പട്ടികയിൽ പ്രധാനപ്പെട്ട…