
ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രചോദനമായി; നടിമാർക്കെതിരേയുള്ള അക്രമം തടയാൻ തമിഴ്സിനിമ
ചെന്നൈ: നടിമാർക്കെതിരേയുള്ള അതിക്രമംതടയാൻ പ്രത്യേകസമിതി രൂപവത്കരിക്കാൻ തമിഴ് താര സംഘടനയായ നടികർ സംഘം. പത്തുപേരടങ്ങുന്ന സമിതി രൂപവത്കരിക്കാൻ നടപടി ആരംഭിച്ചുവെന്നും അധികംവൈകാതെ ഇത് നിലവിൽവരുമെന്നും നടികർ സംഘം ജനറൽ സെക്രട്ടറി വിശാൽ അറിയിച്ചു. സംഘടന നടന്മാർക്കുവേണ്ടി മാത്രമുള്ളതല്ലെന്നും നടിമാരെസംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നും വിശാൽ പറഞ്ഞു. കേരളത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെത്തുടർന്ന് മുൻനിരനടന്മാർക്ക് നേരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സമിതി രൂപവത്കരിക്കാൻ നടികർസംഘം തീരുമാനിച്ചത്. സമിതിയിലെ അംഗങ്ങൾ, പ്രവർത്തനരീതി തുടങ്ങിയവയിൽ അന്തിമതീരുമാനമായിട്ടില്ല. തമിഴ് സിനിമയിലും അവസരങ്ങൾക്കായി…