
അഹമ്മദാബാദ് വിമാനാപകടം: 190 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു; 7 പോർച്ചുഗീസ്, 27 യുകെ പൗരന്മാർ ഉൾപ്പെടെ നിരവധി വിദേശികൾ
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനാപകടത്തിൽ ഇതുവരെ 190 പേരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ അറിയിച്ചു. തിരിച്ചറിഞ്ഞവരിൽ 123 പേർ ഇന്ത്യക്കാരാണ്. 7 പോർച്ചുഗീസ് പൗരന്മാരുടെയും 27 യുകെ പൗരന്മാരുടെയും, കൂടാതെ ഒരു കാനഡ പൗരന്റെയും നാല് മറ്റു വിദേശിയുടെയും മൃതദേഹങ്ങളാണ് സ്ഥിരീകരിച്ചത്. അപകടത്തിൽ മലയാളി നഴ്സ് രഞ്ജിതയുടെ ഡിഎൻഎ ഫലം ഇനിയും ലഭ്യമായിട്ടില്ല. തിരിച്ചറിഞ്ഞ മറ്റ് മൃതദേഹങ്ങൾ അടുത്തിടെ ബന്ധുക്കൾക്ക് കൈമാറിയതായും ശേഷിച്ചവയെയും ഉടൻ കൈമാറുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം, അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട…