
‘അച്ഛൻ അമ്മയെ കൊന്നു, മൃതദേഹം കെട്ടിത്തൂക്കി’; നാലുവയസുകാരിയുടെ മൊഴിയും വരച്ച ചിത്രവും നിർണായകമായി
വർഷങ്ങളോളം തുടർന്ന പീഡനത്തിനുശേഷം ഭർത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതാണെന്ന സംശയമുയർത്തിയത് മകളുടെ മൊഴിയും വരച്ച ചിത്രവുമാണ് ഝാൻസി: സ്ത്രീയുടേത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനുള്ള ഭർതൃവീട്ടുകാരുടെ ശ്രമം പൊളിച്ചത് നാലുവയസുകാരിയായ മകൾ വരച്ച ചിത്രം. ഉത്തർപ്രദേശിലെ ഝാൻസിയിലെ കോട്‌വാലി പ്രദേശത്തിന് കീഴിലുള്ള പഞ്ചവടി ശിവ് പരിവാർ കോളനിയിൽ തിങ്കളാഴ്ചയാണ് സോണാലി ബുധോലിയ(27) എന്ന സ്ത്രീ മരിച്ചത്. വർഷങ്ങളോളം തുടർന്ന പീഡനത്തിനുശേഷം ഭർത്താവ് സന്ദീപ് ബുധോലിയ തന്നെയാണ് സ്ത്രീയെ ആക്രമിച്ച് കൊലപ്പെടുത്തിയതെന്ന സംശയമുയർത്തിയത് മകളുടെ മൊഴിയും വരച്ച…