
രന്യയുടെ സ്വർണക്കടത്ത്; പൊലീസിൻ്റെ പങ്കിനെക്കുറിച്ചുള്ള സിഐഡി അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ രന്യ റാവുവിൻ്റെ വി ഐ പി ബന്ധം കണ്ടെത്താൻ സിബിഐ അന്വേഷണം ശക്തമാക്കിയിരുന്നുബെംഗളൂരു: സ്വർണക്കടത്ത് കേസിൽ രന്യ റാവു അറസ്റ്റിലായതിന് പിന്നാലെ സംസ്ഥാന പൊലീസിനെതിരെയുള്ള ഡിആർഐയുടെ ( ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്) അന്വേഷണ ഉത്തരവ് പിൻവലിച്ച് കർണാടക സർക്കാർ. 14.8 കിലോഗ്രാം സ്വര്‍ണവുമായി രന്യയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സംസ്ഥാന പൊലീസിനെതിരെ സിഐഡി ഇന്നലെ അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസ് ഉദ്യോഗസ്ഥർ അവരുടെ ഔദ്യോഗിക പദവികളും പ്രോട്ടോക്കോൾ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്തതിനെ കൂറിച്ചും അന്വേഷിക്കാനാണ്…