
കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായിട്ട് 3 ദിവസം: എങ്ങുമെത്താതെ അന്വേഷണം
കാസർകോട്: കീഴുർ അഴിമുഖത്ത് കടലിൽ മീൻ പിടിക്കാനിറങ്ങിയ യുവാവിനെ കാണാതായി മൂന്ന് ദിവസമായിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ശനിയാഴ്ച രാവിലെ കടലിൽ മീൻപിടിക്കാൻ ഇറങ്ങിയ റിയാസിനെയാണ് കാണാതായത് . റിയാസിന്റെ സ്കൂട്ടറും മീൻ പിടിക്കാൻ ഉപയോഗിക്കുന്ന സാധനസാമഗ്രികളും അഴിമുഖത്ത് കണ്ടതിനെത്തുടർന്ന് സംശയം തോന്നിയതിനാൽ പോലീസിൽ പരാതിപ്പെടുകയായിരുന്നു. . 3 ദിവസത്തെ തിരച്ചിലിൽ യാതൊരു ഫലവും ഉണ്ടായില്ല. ദുബൈയിൽ ജോലി ചെയ്യുകയായിരുന്ന റിയാസ് ചെമ്മനാട് കല്ലുവളപ്പിൽ സ്വദേശിയാണ് .ഇതിനിടെ തിരച്ചിലിൽ ഭരണകൂടം കൃത്യമായി ഇടപെടുന്നില്ല എന്നാരോപിച്ച് ചെമ്മനാട് കൂട്ടായ്മ ചന്ദ്രഗിരി…