
പുരസ്‌കാര നിറവിൽ ‘പീലി’
കാസർകോട്: കേരളം ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ വിഷൻ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള 2024 മ്യൂസിക് ആൽബം വിഭാഗത്തിൽ കാസർകോടിന്റെ യുവ പ്രതിഭകൾക്ക് അംഗീകാരം. പീലി എന്ന ആൽബത്തിലൂടെ മികച്ച ഗാനരചയിതാവായി സുനിൽ മേലത്തിനെയും മികച്ച സംഗീത സംവിധായകനായി ജയകാർത്തിയെയും ഗായികയായി ജയരഞ്ജിതയേയും തെരെഞ്ഞെടുത്തു. സിനിമ സംഗീത സംവിധായകൻ അലക്സ് പോളിന്റെ നേതൃത്വത്തിലുള്ള ജൂറി അംഗങ്ങളാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന ചടങ്ങിൽ ജേതാക്കൾ പുരസ്‌കാരം ഏറ്റുവാങ്ങി….