
കാസർകോട് ഹൗസ് ബോട്ടിന് തീപിടിച്ചു
കാസർഗോഡ് തൃക്കരിപ്പൂർ കവ്വായി കായലിൽ യാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീ പിടിച്ചു. കുട്ടികൾ ഉൾപ്പടെ നാല്പതോളം യാത്രക്കാർ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ആളപായമില്ല
കാസർഗോഡ് തൃക്കരിപ്പൂർ കവ്വായി കായലിൽ യാത്ര നടത്തുകയായിരുന്ന ഹൗസ് ബോട്ടിന് തീ പിടിച്ചു. കുട്ടികൾ ഉൾപ്പടെ നാല്പതോളം യാത്രക്കാർ ഹൗസ് ബോട്ടിൽ ഉണ്ടായിരുന്നു. ആളപായമില്ല
കാസർകോട് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരും ഇന്ന് കോടതിയിൽ എത്തിയിരുന്നു. വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിൽ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകൻ കെ…
കുമ്പള: കുമ്പളയില്‍ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ മത്സ്യബന്ധനത്തിനിടെ ഒഴുക്കിൽപ്പെട്ട കുമ്പള കോയിപ്പാടി മത്സ്യ ഗ്രാമത്തിലെ ഫാത്തിമയുടെ മകൻ അർഷാദിന് (19)ന്റെ മൃതദേഹം ആരിക്കാടി കടവത്ത് തീരത്ത് നിന്ന് ലഭിച്ചു. ബുധനാഴ്ച പുലർച്ച വരെ നാട്ടുകാർ ഉറക്കമൊഴിച്ച് കടലോരത്ത് കാത്തു നിൽക്കുകയായിരുന്നു. മത്സ്യബന്ധനത്തിനു ഉപയോഗിക്കുന്ന തോണികൾ ഉപയോഗിച്ച് പുലർച്ച വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ കടലൊഴുക്ക് തിരച്ചിലിന് തടസ്സമായിരുന്നു. ബുധനാഴ്ച രാവിലെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങി തോണികളിൽ തിരച്ചിൽ നടത്തിവരുന്നതിനിടയിലാണ് മൃതദേഹം…
കുറ്റ്യാടി: കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് – സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14). പാലേരി പാറക്കടവ് സ്വദേശി മജീദ് – മുംതാസ് ദമ്പതികളുടെ മകൻ സിനാൻ(15) എന്നിവരാണ് മരിച്ചത്. കുറ്റ്യാടി ഗവ.ഹൈസ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥികളാണ് ഇരുവരും.
കാണ്‍പൂര്‍: ബംഗ്ലാദേശിനെതിരായ കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തന്ത്രങ്ങള്‍ക്കെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കര്‍. മഴ തടസപ്പെടുത്തിയ ആദ്യ ദിനം 35 ഓവറെ മത്സരം നടന്നുള്ളൂവെങ്കിലും രവീന്ദ്ര ജഡേജക്ക് ഒരോവര്‍ പോലും പന്തെറിയാൻ നല്‍കാതിരുന്നതാണ് മഞ്ജരേക്കറെ ചൊടിപ്പിച്ചത്. ബംഗ്ലാദേശിന്‍റെ ഇടം കൈയന്‍ ബാറ്റര്‍മാരാണ് ക്രീസില്‍ എന്നതിനാലാണ് ജഡേജക്ക് പകരം അശ്വിനെ രോഹിത് കൂടുതല്‍ ഓവറുകള്‍ എറിയിച്ചത്. ഇടം കൈയന്‍മാര്‍ക്കെതിരെ അശ്വിനുള്ള മികച്ച റെക്കോര്‍ഡും ഇതിന് കാരണമായിരുന്നു. ഇടം കൈയന്‍ ബാറ്ററായ…
കാസർകോട്: ബേക്കൽ ബീച്ച് ഫെസ്റ്റുമായി ബന്ധപ്പെട്ട് 17 ലക്ഷം രൂപ ജി.എസ്ടി അടക്കാൻ ജി.എസ്.ടി വകുപ്പ് സംഘാടക സമിതിക്ക് നോട്ടീസ് നൽകി . ബേക്കൽ ബീച്ചിൽ സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിന്റെ ടിക്കറ്റ് വിൽപന ഇനത്തിലാണ് ജി.എസ്.ടി നിർദേശിച്ചത്. 2023-24 വർഷത്തിൽ ഡിസംബർ 24 മുതൽ ജനുവരി ഒന്നുവരെ നടത്തിയ ഫെസ്റ്റിനാണ് നോട്ടീസ്. ഫെസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് നേരത്തേ തന്നെ ആക്ഷേപങ്ങൾ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള സംഘടനകൾ ഉന്നയിച്ചിരുന്നു.എന്നാൽ, ടിക്കറ്റ് എടുക്കാതെ നിരവധി പേർ ഫെസ്റ്റിനെത്തിയിരുന്നതിനാൽ ഉദ്ദേശിച്ച ഫലം…
ദുബായ്: യു.എ.ഇ.യില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പ് ക്രിക്കറ്റിന്റെ ടിക്കറ്റ് വില്‍പ്പന തുടങ്ങി. അഞ്ച് യു.എ.ഇ. ദിര്‍ഹമാണ് (ഏകദേശം 114 രൂപ) ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. പ്രീമിയം സീറ്റുകള്‍ക്ക് 40 ദിര്‍ഹം (910 രൂപ) വേണം. പതിനെട്ട് വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒക്ടോബര്‍ മൂന്നു മുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഒക്ടോബര്‍ മൂന്നുമുതല്‍ 20 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തെത്തുടര്‍ന്നാണ് യു.എ.ഇ.യിലേക്ക് മാറ്റിയത്. ഇന്ത്യയുള്‍പ്പെടെ പത്തുരാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓസ്ട്രേലിയയാണ്…
കാസർകോട് : കാസർകോട് എടനീരിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. എടനീർ ചെർക്കള റോഡിലാണ് അപകടം സംഭവിച്ചത്. ഗ്യാസ് നിറച്ച ലോറിയാണ് മറിഞ്ഞത്.. updating…
കാസർഗോഡ് മൊഗ്രാൽ പുത്തൂർ ഗവണ്മെന്റ് യു പി സ്കൂളിൽ അശോക സ്തംഭത്തെ അപമാനിച്ചതായി പരാതി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആണ് അശോക സ്തംഭത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കാസറഗോഡ് പോലീസിൽ പരാതി നൽകിയത്. സ്കൂളിന്റെ മുൻവശത്ത് സ്ഥാപിച്ച അശോക സ്തംഭവും സ്തൂപവും ഹെഡ്മാസ്റ്ററും പി ടി എ ഭാരവാഹികളും ചേർന്ന് പിഴുതു മാറ്റിയെന്നും, അശോക സ്തംഭം മാലിന്യങ്ങൾക്കിടയിൽ ഉപേക്ഷിചെന്നുമാണ് പരാതി. എന്നാൽ കായികമേളയുടെ ഭാഗമായി ഗ്രൗണ്ട് ക്ലിയർ ചെയ്തതെന്ന് ഹെഡ് മാസ്റ്ററുടെ വിശദീകരണം….
കോട്ടയം: കോട്ടയം പാലായിൽ സ്കൂട്ടര്‍ യാത്രിക്കാരെ ഇടിച്ചശേഷം ആറു കിലോമീറ്ററിലധികം ദൂരം ലോറി നിര്‍ത്താതെ പാഞ്ഞു. ഇടിച്ച സ്കൂട്ടറുമായാണ് ലോറി ആറു കിലോമീറ്റര്‍ സഞ്ചരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് ദാരുണമായ സംഭവം. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന യുവാക്കള്‍ക്ക് പരിക്കേറ്റു. തലനാരിഴക്കാണ് യുവാക്കള്‍ രക്ഷപ്പെട്ടത്. രാത്രിയില്‍ റോഡരികിൽ സ്കൂട്ടര്‍ നിര്‍ത്തി സംസാരിച്ചുകൊണ്ടിരുന്ന യുവാക്കളുടെ മേലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്നപ്പോൾ യുവാക്കൾ റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേവട സ്വദേശികളായ അലൻ കുര്യൻ(26), നോബി…