ബിജെപിക്കായി ഒഴുക്കിയത് കോടികളെന്ന് ധർമരാജന്റെ മൊഴി; കൂടുതൽ തൃശൂരിനും തിരുവനന്തപുരത്തും

തൃശൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തേക്ക് ബിജെപിക്ക് വേണ്ടി ഒഴുക്കിയ കള്ളപ്പണത്തിന്റെ വിശദ വിവരം പുറത്ത്. കൊടകര കുഴൽപ്പണക്കേസിൽ കക്ഷികളിൽ ഒരാളായ ധർമരാജന്റെ മൊഴിയിലാണ് ഇത് സംബന്ധിച്ച വിശദ വിവരങ്ങളുള്ളത്. കൂടുതല്‍ പണമെത്തിച്ചത് തൃശൂരിലാണെന്നാണ് മൊഴിയില്‍ പറയുന്നത്. പന്ത്രണ്ട് കോടി രൂപയാണ് തൃശൂര്‍ ജില്ലയില്‍ മാത്രം എത്തിച്ചത്. പതിനൊന്നര കോടി നല്‍കിയത് തിരുവനന്തപുരം ജില്ലയിലാണെന്നും മൊഴിയില്‍ പറയുന്നു. 2021 മാര്‍ച്ച് അഞ്ചിനും ഏപ്രില്‍ അഞ്ചിനും മധ്യേ കള്ളപ്പണം ഏറ്റുവാങ്ങിയവരുടെ പേരുകളും ധര്‍മരാജന്‌റെ മൊഴിയിലുണ്ട്. പാലക്കാട്ടേയ്ക്കുള്ള നാലരക്കോടി രൂപ…

Read More

ഹീൽ ഫാർമസി ഉളിയത്തടുക്കയിൽ സ്തനാർബുദo,ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ് ബോധവത്കരണ പ്രചാരണത്തിന് തുടക്കം

ഉളിയത്തടുക്ക : ഒക്ടോബർ മാസം ലോകസ്തനാർബുദ ബോധവത്കരണവും നവംബർ മാസം ലോക ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ് ബോധവത്കരണം മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി ഹീൽ ഫാർമസി ഉളിയത്തടുക്കയിൽ സ്തനാർബുദo,ആന്റിബയോട്ടിക്‌ റെസിസ്റ്റൻസ് ബോധവത്കരണ പ്രചാരണത്തിന് തുടക്കം. പരിപാടിയുടെ ഉദ്ഘാടനം അരുൺ രാമചന്ദ്രൻ (അസോസിയേറ്റ് പ്രൊഫസർ , ഫർമസിയൂട്ടിക്കൽ കെമിസ്ട്രി ,മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി,കാസറഗോഡ് ) നിർവഹിച്ചു. ശരത്ത്‌ ലാൽ (അസോസിയേറ്റ് പ്രൊഫസർ ,മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി,കാസറഗോഡ്) ഫാർമസി മാനേജർ ഹകീം പെരുമ്പള, ഫാർമസിസ്റ്റ് ഹസ്നത് ,…

Read More

ബേക്കറി ഉടമയെ തട്ടിക്കൊണ്ടു പോയ കേസ്; മുഖ്യപ്രതി മുരുകന്‍ അറസ്റ്റില്‍, രണ്ട് കാസര്‍കോട് സ്വദേശികളെ തിരയുന്നു

കണ്ണൂര്‍: ബേക്കറി ഉടമയെ തട്ടിക്കൊണ്ടുപോയി ഒമ്പത് ലക്ഷം രൂപ കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ഇരിക്കൂര്‍, പെടയങ്ങോട് സ്വദേശിയും പാനൂര്‍ പുത്തന്‍കണ്ടത്ത് താമസക്കാരനുമായ പുതിയപുരയില്‍ ഷിനോജ് എന്ന മുരുകന്‍ ഷിനോജിനെ (39)യാണ് കണ്ണൂര്‍ എ.സി.പി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.സെപ്തംബര്‍ അഞ്ചിന് പുലര്‍ച്ചെ ഏച്ചൂര്‍, കമാല്‍പീടികയിലെ പി.പി. മുഹമ്മദ് റഫീഖിനെ കാറില്‍ തട്ടിക്കൊണ്ടുപോയി പണം കൊള്ളയടിച്ച കേസിലാണ് അറസ്റ്റ്. ബംഗ്‌ളൂരുവില്‍ ബേക്കറി നടത്തിപ്പുകാരനായ റഫീഖ് ബംഗ്‌ളൂരുവില്‍ നിന്ന് നാട്ടിലെത്തി ബസിറങ്ങിയ ഉടന്‍ ഏച്ചൂരില്‍…

Read More

സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ ആക്രമിച്ച് പണം തട്ടി; ഏഴു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: സദാചാര പൊലീസ് ചമഞ്ഞ് കാസര്‍കോട് സ്വദേശിയെ അക്രമിച്ച് പണം തട്ടിയ കേസില്‍ ഏഴു പേര്‍ അറസ്റ്റില്‍. ധര്‍മ്മടം, ഒഴയില്‍ഭാഗം, മണക്കമ്പുറത്ത് എം. തസ്മീര്‍ (36), കയ്യാലക്കകത്ത് കക്കറയില്‍ കെ.കെ അജ്‌നാസ് (27), ടി.കെ ഷാനിര്‍ (32), കെ.കെ മുഹമ്മദ് അഷ്‌കര്‍ (30), കീത്തലകത്ത് കെ. ഷബീര്‍ (24), ആലിയമ്പത്ത് എ. മുഹമ്മദ് അസ്‌കര്‍ (27), അഹ്നാസ് അഹമ്മദ് നായിസ് (32) എന്നിവരെയാണ് ധര്‍മ്മടം പൊലീസ് അറസ്റ്റു ചെയ്തത്. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റു ചെയ്തു. ഒക്ടോബര്‍…

Read More

കാസർകോട് നെല്ലിക്കുന്ന് ബീച്ചിൽ ബീച്ച് പാർക്ക് വരുന്നു

കാസർകോട്: കൂടുതല്‍ ടൂറിസ്റ്റുകളെ കാസര്‍കോട് നഗരത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി കാസർകോട് നെല്ലിക്കുന്ന് ബീച്ചിൽ കാസർകോട് നഗരസഭ ബീച്ച് പാർക്ക് നിര്‍മ്മിക്കുമെന്ന് ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് എതിർവശമാണ് ബീച്ച് പാർക്ക് നിര്‍മ്മിക്കുന്നത്. ഒരു കോടി 75.5 ലക്ഷം രൂപ ബീച്ച് പാര്‍ക്ക് പദ്ധതിക്കായി അനുവദിച്ചു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെയും കാസര്‍കോട് നഗരസഭയുടെയും സംയുക്ത പദ്ധതിയാണ് ബീച്ച് പാര്‍ക്ക്. പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള കേന്ദ്രാനുമതി ലഭിച്ചു കഴിഞ്ഞു. പാര്‍ക്കില്‍…

Read More

ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കവർന്നു; കാസർകോട് DYFI നേതാവിനെതിരെ വീണ്ടും പരാതി

കുമ്പള : ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ അധ്യാപികയുടെ പേരിൽ വീണ്ടും രണ്ട് കേസുകൾ കൂടി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്കൂൾ അധ്യാപിക സചിതാ റൈ (27)യുടെ പേരിലാണ് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതി. മഞ്ചേശ്വരം കടമ്പാർ മൂഡംബയലിലെ എം.മോക്ഷിത് ഷെട്ടി, ദേലമ്പാടി ശാന്തിമല വീട്ടിൽ സുചിത്ര എന്നിവരാണ് പരാതി നൽകിയത്. കർണാടക എക്സൈസ് വകുപ്പിൽ ക്ലാർക്ക് ജോലി വാഗ്ദാനം ചെയ്തായിരുന്നു ഒരുലക്ഷം രൂപ മോക്ഷിത് ഷെട്ടി അധ്യാപികയ്ക്ക് നൽകിയത്. ഗൂഗിൾ പേ വഴിയാണ് തുക…

Read More

കാസർകോട് റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം 2024 ലോഗോ ക്ഷണിക്കുന്നു

2024 നവംബർ 1,2 തീയതികളിൽ ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന കാസറഗോഡ് ജില്ലാ ശാസ്ത്രോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവർ തയ്യാറാക്കിയ ലോഗോ പിഎൻജി & പി ഡി എഫ് ( png& pdf ) ഫയൽ ഫോർമാറ്റുകളിൽ വ്യക്തി വിവരങ്ങളോടൊപ്പം താഴെപ്പറയുന്ന ഇ മെയിൽ വിലാസത്തിലേക്ക് ഒക്ടോബർ 18ന് മുമ്പ് അയച്ചുതരേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ശാസ്ത്രോത്സവ വേദിയിൽ വെച്ച് സമ്മാനം നൽകുന്നതാണ്. Mail ID:kasshasthramela24@gmail.com വിവരങ്ങൾക്ക് 9846458069എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.

Read More

അബ്ദുൽ സത്താറിന്റെ ആത്മഹത്യ: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കാസര്‍കോട്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഗതാഗത തടസ്സമുണ്ടാക്കിയെന്ന് ആരോപിച്ച് കാസർകോട് ടൗൺ പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷ 4 ദിവസം കഴിഞ്ഞിട്ടും വിട്ടു കിട്ടാത്തതില്‍ മനംനൊന്ത് സമൂഹമാധ്യമത്തില്‍ കുറിപ്പിട്ട ശേഷം ഡ്രൈവര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കാസര്‍കോട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. കാസര്‍കോട് ഗവ.ഗസ്റ്റ് ഹൗസില്‍ നടക്കുന്ന അടുത്ത സിറ്റിംഗില്‍ കേസ് പരിഗണിക്കും. കര്‍ണാടക മംഗളുരു…

Read More

ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിൽ എടുത്തു; കാസർകോട് ഓട്ടോ ഡ്രൈവർ മരിച്ച നിലയിൽ; ഡ്രൈവർമാർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി

കാസർകോട്: 4 ദിവസം മുമ്പ് ഓടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തതിന്റെ മനോവിഷമത്തിൽ ഓടോറിക്ഷ ഡ്രൈവറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നേരത്തെ കാസർകോട് മാർകറ്റ് കുന്നിൽ താമസക്കാരനായിരുന്ന അബ്ദുൽ സത്താറിനെ (55) യാണ് കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വർഷത്തോളമായി റെയിൽവേ സ്റ്റേഷൻ റോഡിലെ വാടക ക്വാർടേഴ്സിൽ താമസിക്കുന്ന ഇദ്ദേഹം നഗരത്തിൽ ഓടോറിക്ഷ ഓടിക്കുകയായിരുന്നു. നാല് ദിവസം മുമ്പ് ഗീത ജംക്ഷൻ റോഡിൽ വെച്ച് പൊതുജനങ്ങൾക്കും യാത്രക്കാർക്കും…

Read More

പുതുക്കിപ്പണിഞ്ഞ ചന്ദ്രഗിരി റോഡ് ഒരു ദിവസം കൊണ്ട് തകർന്നു: പൊതുമരാമത്ത് വകുപ്പ് ഓഫീസ് ഉപരോധിച്ച് യൂത്ത് ലീഗ്

കാസർകോട:കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലത്തിനടുത്ത് കാൽ കോടി രൂപ മുടക്കി നവീകരിച്ച ഭാഗം ഒറ്റ ദിവസം കൊണ്ട് തകർന്ന സംഭവത്തിൽ പ്രതിഷേധവുമായി എത്തിയ മുസ്‌ലിം യൂത്ത് ലീഗ് കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജാനിയറെ ഉപരോധിച്ചു.പതിനാറ് ദിവസമായി റോഡ് അടച്ചിട്ട് പ്രവർത്തി നടത്തിയതിന് ശേഷം ശനിയാഴ്ച്ചയാണ് റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തത് അന്നേ ദിവസം വൈകുന്നേരമായതോടെ റോഡിൽ പാകിയ ഇൻറർ ലോക്ക് ഇളകി കുണ്ടും കുഴിയും രൂപപ്പെട്ടത് അന്ന് തന്നെ…

Read More
Back To Top