
കംബോഡിയ-തായ്‍ലൻഡ് അതിർത്തി സംഘർഷം: ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം, അടിയന്തര യോഗം ചേർന്ന് യുഎൻ
നോംപെൻ: കംബോഡിയയും തായ്‍ലൻഡും തമ്മിൽ തുടരുന്ന അതിർത്തി സംഘർഷം മൂന്നു ദിവസത്തിലേക്ക് കടക്കുമ്പോൾ, കംബോഡിയയിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. അതിർത്തി മേഖലയിലേക്ക് യാത്ര ഒഴിവാക്കണമെന്ന് എംബസി നിർദ്ദേശിച്ചു. അത്യാവശ്യ സാഹചര്യങ്ങളിൽ +855 92881676 എന്ന നമ്പറിൽ ബന്ധപ്പെട്ട് സഹായം തേടാമെന്ന് എംബസി അറിയിച്ചു. സംഘർഷം തുടരുന്നതിനിടെ തായ് ആരോഗ്യ മന്ത്രാലയവും കംബോഡിയൻ അധികൃതരും റിപ്പോർത്തു ചെയ്തതായി, അതിർത്തിയിലെ ഗ്രാമങ്ങളിൽ നിന്ന് പതിനായിരക്കണക്കിന് പേർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറിയിട്ടുണ്ട്. തായ്‌ലൻഡിൽ മാത്രം 58,000-ത്തിലധികം പേർ…