ലഹരി വിഷയത്തിൽ പ്രതിപക്ഷത്തിൻ്റെ അടിയന്തരപ്രമേയത്തിന് അനുമതി; സഭ നിർത്തിവെച്ച് ചർച്ച ചെയ്യും

പി സി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത് തിരുവനന്തപുരം: ലഹരി വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അവതരാനുമതി. പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭ ചർച്ച ചെയ്യുന്നത്.

Read More

നൂൽപ്പുഴയിലെ കാട്ടാന ആക്രമണം; കൊല്ലപ്പെട്ട മനുവിനൊപ്പം ഉണ്ടായിരുന്ന ഭാര്യയെ കാണ്മാനില്ല, തിരച്ചിൽ

മനുവിൻ്റെ ഭാര്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു കൽപ്പറ്റ: നൂൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുവിൻ്റെ ഭാര്യ ചന്ദ്രികയെയും കാണാനില്ലെന്ന് ഐ സി ബാലകൃഷ്ണൻ എംഎൽഎ. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ മനുവിനൊപ്പം ഭാര്യയും ഉണ്ടായിരുന്നെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ മനുവിൻ്റെ ഭാര്യയ്ക്കായി തിരച്ചിൽ നടത്തുകയാണെന്നും ഐ സി ബാലകൃഷ്ണൻ എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു. ബസ് ഇറങ്ങി ഉന്നതിയിലേയ്ക്ക് നടന്ന് വരുന്നതിനിടെയാണ് കാട്ടാന ആക്രമണമെന്നാണ് വിവരം. സുൽത്താൻബത്തേരി നൂൽപ്പുഴയിലെ കാപ്പാട്…

Read More

പകുതിവില തട്ടിപ്പ് കേസ്; ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ല: വി ശിവന്‍കുട്ടി

പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെയും കേസെടുത്തിട്ടുണ്ട് തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. ഇനി പൊലീസ് ക്ലിയറന്‍സ് ലഭിക്കാതെ പരിപാടിക്ക് പോകില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതി അനന്തുകൃഷ്ണനെ ശിവന്‍കുട്ടി പ്രശംസിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നജീബ് കാന്തപുരം എംഎല്‍എ പുറത്ത് വിട്ടിരുന്നു. പകുതി വില തട്ടിപ്പ് കേസില്‍ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തിരുന്നു. കോണ്‍ഫെഡറേഷന്റെ രണ്ട് പരിപാടികളില്‍…

Read More

9 വയസുകാരിയെ കോമയിലാക്കിയ അപകടം: പ്രതി ഷജീല്‍ ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് 30000 രൂപ തട്ടിയെന്ന് കേസ്

വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്. കോഴിക്കോട്: വടകര ചോറോട് 9 വയസുകാരി ദൃഷാന കോമയിലായ വാഹനാപകടത്തിലെ പ്രതി ഷജീലിനെതിരെ മറ്റൊരു കേസ് കൂടി. ഇൻഷുറൻസ് കമ്പനിയെ കബളിപ്പിച്ച് പണം തട്ടിയെന്നാണ് പുതിയ കേസ്. വിദേശത്തുള്ള പ്രതി മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്. നേരത്തെയുള്ള കേസുകൾക്ക് പുറമേയാണിത്. അപകടത്തെ തുടർന്ന് കാറിന് സംഭവിച്ച കേടുപാടുകൾ തീർക്കുന്നതിനായിട്ടുള്ള ചെലവായ തുകയ്ക്ക്…

Read More

കയർ ബോർഡിൽ തൊഴിൽ പീഡന പരാതി: ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു

കയർ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ പീഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു. കൊച്ചി : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയർ ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നൽകിയ സ്ത്രീ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസർ ജോളി മധു (56) ആണ് മരിച്ചത്. കയർബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ പീഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു….

Read More

അനന്തു കൃഷ്ണനിൽ നിന്നും ഒരു രൂപ പോലും വാങ്ങിയിട്ടില്ല; ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ തനിക്കെതിരായ ആരോപണങ്ങൾ തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥനുമായി സംസാരിച്ചു. ഈ സമയം വരെ തൻ്റെ പേര് മൊഴിയിൽ ഇല്ലെന്നാണ് പൊലീസ് പറഞ്ഞത്. ഒരു അടിസ്ഥാനവും ഇല്ലാതെയാണ് തനിക്കെതിരെയുള്ള വാർത്തയെന്നും അദ്ദേഹം പ്രതികരിച്ചു. കൈരളി പോലും നൽകാത്ത വാർത്തയാണ് റിപ്പോർട്ടർ നൽകുന്നതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി….

Read More

കൊടുങ്ങല്ലൂരില്‍ അമ്മയുടെ കഴുത്തറുത്തു; മകന്‍ കസ്റ്റഡിയില്‍, പ്രതി ലഹരിക്കടിമയെന്ന് പൊലീസ്

ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം തൃശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് അമ്മയുടെ കഴുത്തറുത്ത മകന്‍ കസ്റ്റഡിയില്‍. അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് (53) കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മകന്‍ മുഹമ്മദ് (24) നെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മകന്‍ ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു.

Read More

‘എം മുകുന്ദൻ്റെ പരാമര്‍ശം അവസരവാദപരം’; രവി പിള്ളയ്‌ക്കെതിരെയും ജി സുധാകരൻ്റെ വിമര്‍ശനം

ഭരണകൂടത്തിന്റെ ക്രൂരതകളെ എതിര്‍ക്കണമെന്നും ജി സുധാകരന്‍ ആലപ്പുഴ: പുരസ്‌കാരം കിട്ടിയാലും ഇല്ലെങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്ന എം മുകുന്ദന്റെ പരാമര്‍ശത്തിനെതിരെ ജി സുധാകരന്‍. പരാമര്‍ശം അവസരവാദപരമാണെന്നും ഇതാണോ എഴുത്തുകാരുടെ മാതൃകയെന്നും ജി സുധാകരന്‍ ചോദിച്ചു. കലയും നാടകവും എല്ലാകാലത്തും ഭരണകൂടത്തെ എതിര്‍ക്കുന്നതാണ്. അനുകൂലിച്ചാല്‍ നാടകം ഇല്ല. ഭരണകൂടത്തിന്റെ ക്രൂരതകളെ എതിര്‍ക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. വ്യവസായി രവി പിള്ളക്കെതിരെയും ജി സുധാകരന്‍ പരോക്ഷ വിമര്‍ശനം ഉന്നയിച്ചു. യുവാക്കളെല്ലാം കരുനാഗപ്പള്ളിയിലെ കോടീശ്വരനെ കണ്ട് പഠിക്കണം എന്നാണ് ഒരു നേതാവ്…

Read More

എയ്റോ ഇന്ത്യ എയർ ഷോയ്ക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമായി

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യെലഹങ്ക വ്യോമസേനാ ആസ്ഥാനത്ത് മേള ഉദ്‌ഘാടനം ചെയ്തു ബെംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസ പ്രകടനവും പ്രദർശനവും ഒരുക്കുന്ന എയ്റോ ഇന്ത്യ എയർ ഷോയ്ക്ക് ഇന്ന് ബെംഗളൂരുവിൽ തുടക്കമായി. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് യെലഹങ്ക വ്യോമസേനാ ആസ്ഥാനത്ത് മേള ഉദ്‌ഘാടനം ചെയ്തു. മില്യൺ അവസരങ്ങളിലേക്കുളള റൺവേ എന്ന പ്രമേയത്തിലാണ് ഫെബ്രുവരി 14 വരെ നീളുന്ന മേള സംഘടിപ്പിക്കുന്നത്. പ്രതിരോധ മേഖലയിലെ ആഗോള വ്യവസായ പ്രമുഖർ, സർക്കാർ സംരംഭങ്ങൾ,…

Read More

കൊച്ചി കയര്‍ ബോര്‍ഡിലെ തൊഴില്‍ പീഡന പരാതി; ഇരയായ ജീവനക്കാരി മരിച്ചു

കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം കൊച്ചി: കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള കയര്‍ ബോര്‍ഡിന്റെ കൊച്ചി ഓഫീസില്‍ ഗുരുതര തൊഴില്‍ പീഡനം നേരിട്ട ജീവനക്കാരി മരിച്ചു. യുവതി ഗുരുതരാവസ്ഥയിലായത് തൊഴില്‍ പീഡനം മൂലമെന്ന് കുടുംബം ആരോപിച്ചിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് വനിതാ ഓഫീസര്‍ ജോളി മധു മരിച്ചത്. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന്…

Read More
Back To Top