
റിജോ കവർച്ച നടത്തിയത് രണ്ടാം ശ്രമത്തിൽ; തട്ടിയെടുത്ത പണത്തിൽ 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു
കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത് ചാലക്കുടി: പ്രതി റിജോ ആൻ്റണി ചാലക്കുടിയിലെ കവർച്ച നടത്തിയത് വ്യക്തമായ ആസൂത്രണത്തോടെ. രണ്ടാം ശ്രമത്തിലാണ് പ്രതി ബാങ്കിൽ കയറി കവർച്ച നടത്തിയത്. കവർച്ച നടന്നതിന് നാല് ദിവസം മുമ്പായിരുന്നു പ്രതി ആദ്യ ശ്രമം നടത്തിയത്. എന്നാൽ പൊലീസ് ജീപ്പ് കണ്ടതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവർച്ചയ്ക്ക് ശേഷവും വളരെ ആസൂത്രിതമായിരുന്നു പ്രതിയുടെ നീക്കം. പൊലീസിൻ്റെ കണ്ണുവെട്ടിക്കാനുള്ള എല്ലാ നീക്കവും പ്രതി നടത്തി. വഴിയിൽ വെച്ച്…