താമരശ്ശേരിയിലെ വിദ്യാർഥി സംഘർഷം; ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരൻ മരിച്ചു

ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ് കോഴിക്കോട്: താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഗുരുതരമായി പരിക്കേറ്റ 16 കാരൻ മരിച്ചു. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിൻ്റെ മകൻ മുഹമ്മദ് ഷഹബാസ് ആണ് മരണത്തിന് കീഴടങ്ങിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. അതേസമയം, കൊല്ലണമെന്ന ഉദ്ദേശത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്ത അക്രമമാണ് ഉണ്ടായതെന്ന പിതാവിൻ്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന ഇൻസ്റ്റഗ്രാം ചാറ്റ് പുറത്തുവന്നു. കൂട്ടത്തല്ലിൽ…

Read More

മഴ… മഴ…; നാളെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേർട്ടുള്ളത് തിരുവനന്തപുരം: കൊടുംചൂടിൽ സംസ്ഥാനം പൊറുതിമുട്ടുമ്പോൾ ആശ്വാസവാർത്ത എത്തുന്നു. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലേർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം, തെക്കൻ കേരള തീരത്ത് നാളെ മത്സ്യബന്ധനത്തിന് പോകാൻ…

Read More

ഏറ്റുമാനൂർ റെയില്‍വേ ട്രാക്കിൽ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്നത്തില്‍ ജീവനൊടുക്കി

കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു കോട്ടയം: ഏറ്റുമാനൂരില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൂന്ന് മൃതദേഹങ്ങളും തിരിച്ചറിഞ്ഞു. പാറോലിക്കൽ സ്വദേശികളായ അമ്മയും മക്കളുമെന്ന് കണ്ടെത്തൽ. അമ്മ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം. പുലർച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു….

Read More

ശുചിത്വമിഷനിലെ അനധികൃത നിയമനം; എംബി രാജേഷിൻ്റെ ഓഫീസിൽ നിന്ന് അയച്ച മറുപടി കത്ത് വാട്സാപ്പ് വഴി പ്രചരിച്ചു

ജോലി കിട്ടയവർ കോൺഗ്രസ്, ബിജെപി പ്രവർത്തകരെന്നും കത്തിൽ പറയുന്നു തിരുവനന്തപുരം: ശുചിത്വമിഷനിൽ അനധികൃത നിയമനമെന്ന പരാതിയുമായി സിപിഐഎം അംഗം. സർവീസിൽ നിന്ന് വിരമിച്ചവർക്ക് അനധികൃത നിയമനം വഴി ജോലി നല്‍കിയെന്നാണ് പരാതി. ഇവരെ പിരിച്ചുവിടണമെന്ന ആവശ്യവുമായാണ് സിപിഐഎം അംഗം സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിക്ക് പരാതി നൽകിയത്. ജോലി കിട്ടയവർ കോൺഗ്രസ്, ബിജെപി പ്രവർത്തകരെന്നും കത്തിൽ പറയുന്നു. പരാതി ജില്ലാ കമ്മിറ്റി ഓഫീസ് വഴി മന്ത്രി എംബി രാജേഷിൻ്റെ ഓഫീസിലേക്ക് അയച്ചു. എന്നാൽ പരാതി പരിശോധിക്കണമെന്ന് മന്ത്രി…

Read More

കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം; പിന്നിൽ ഐഎൻടിയുസിയെന്ന് ഷാപ്പ് ലൈസൻസി, ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്

നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്നും അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ വൈ ഷിബു പറഞ്ഞു പാലക്കാട്: കള്ളിൽ കഫ് സിറപ്പിന്റെ സാന്നിധ്യം കണ്ടെത്തിയ ഷാപ്പുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എക്സൈസ്. ഷാപ്പുകളുടെ ലൈസൻസിയായ ശിവരാജന്റെ എല്ലാ ഷാപ്പുകളുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് തീരുമാനം. നടപടികൾ ആരംഭിച്ചെന്നും ജില്ലയിലെ എല്ലാ ഷാപ്പുകളിലും പരിശോധന ശക്തമാക്കിയെന്നും അസിസ്റ്റൻഡ് എക്സൈസ് കമ്മീഷണർ വൈ ഷിബു പറഞ്ഞു. എന്നാൽ, കള്ളിൽ കഫ്സിറപ്പ് കണ്ടെത്തയതിന് പിന്നിൽ ഐഎൻടിയുസി ആണെന്ന് ഷാപ്പ് ലൈസൻസി…

Read More

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാന്റെ പിതാവ് ഇന്ന് നാട്ടിലെത്തും

സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുറഹീം ഇന്ന് നാട്ടിലെത്തും. വ്യാഴാഴ്ച രാത്രി ദമ്മാമില്‍ നിന്നും പുറപ്പെട്ട അദ്ദേഹം ഇന്ന് രാവിലെ 7.30 ഓടെ തിരുവനന്തപുരം വിമാനത്തിലാവും ഇറങ്ങുക. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഏഴു വര്‍ഷമായി നാട്ടില്‍ വരാനാകാതെ ദമ്മാമില്‍ കഴിയുകയായിരുന്നു അബ്ദുറഹീം. സാമൂഹിക പ്രവര്‍ത്തകുടെ ഇടപെടലിലാണ് റഹീമിന് നാട്ടിലേക്ക് വരാനുള്ള വഴി തുറന്നത്. ഗള്‍ഫില്‍ കാര്‍ ആക്‌സസറീസ് കടയില്‍ ജോലി ചെയ്തുവരികയാണ് അബ്ദുറഹീം….

Read More

പത്തനംതിട്ടയിൽ പതിമൂന്നുകാരനെ ക്രൂരമാ‍യി മർദിച്ച സംഭവം; പിതാവ് അറസ്റ്റിൽ

ബെൽറ്റ് പോലെയുള്ള വസ്തു ഉപയോ​ഗിച്ച് കുട്ടിയെ അടിക്കുന്നത് ദൃശ്യങ്ങളിൽ കാണാം കോന്നി: പത്തനംതിട്ട കൂടലിൽ മദ്യലഹരിയിൽ പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. കൂടൽ നെല്ല് മുരിപ്പ് സ്വദേശി രാജേഷ് ആണ് പിടിയിലായത്. കൂടൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു കുട്ടിയെ പ്രതി ക്രൂരമായി മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതിന് പിന്നാലെ ദൃശ്യങ്ങൾ സഹിതം ശിശുക്ഷേമ വകുപ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാ‌നത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കിടയാക്കിയ സംഭവം നടന്നത്…

Read More

സഹതടവുകാരിയായ വിദേശ വനിതയെ മര്‍ദ്ദിച്ചു; കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്

ശിക്ഷാ ഇളവ് സംബന്ധിച്ച തീരുമാനത്തിന് പിന്നാലെയാണ് ഷെറിനെതിരെ വീണ്ടും കേസ് വരുന്നത് കണ്ണൂര്‍: കാരണവര്‍ വധക്കേസ് ഒന്നാം പ്രതി ഷെറിനെതിരെ വീണ്ടും കേസ്. കണ്ണൂര്‍ വനിതാ ജയിലിലെ സഹതടവുകാരിയെ മര്‍ദ്ദിച്ചതിനാണ് കേസ്. ലഹരി കേസില്‍ ജയിലില്‍ കഴിയുന്ന നൈജീരിയ സ്വദേശിക്ക് നേരെയായിരുന്നു മര്‍ദ്ദനം. ഷെറിനും തടവുകാരിയായ സുഹൃത്തും ചേര്‍ന്ന് മര്‍ദ്ദിച്ചു എന്ന് എഫ്‌ഐആര്‍. ഈ മാസം 24നായിരുന്നു സംഭവം. ഇന്നലെയായിരുന്നു ഷെറിനെതിരെ കേസെടുത്തത്. ഷെറിന് ശിക്ഷായിളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു. മന്ത്രിസഭയുടെ ഉത്തരവ് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ…

Read More

പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ; പിടിക്കപ്പെട്ടത് വിൽപന നടത്തുന്നതിനിടെ

ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. കോഴിക്കോട്: പേരാമ്പ്രയിൽ 11.500 ​ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പേരാമ്പ്ര കടിയങ്ങാട് സ്വദേശി ഒ പി സുനീറാണ് പൊലീസിൻ്റെ പിടിയിലായത്. ലഹരി വിൽപ്പനയ്ക്കിടെ നാട്ടുകാർ തടയുകയും പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. പേരാമ്പ്ര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

Read More

‘സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി, ആശവർക്കർമാരുടെ സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചു’; കെ കെ ശിവരാമൻ

കണ്ണിൽ ചോരയില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ കണിക പോലും ഇല്ലാത്ത നിലപാട് ഇടതുപക്ഷത്തിന് ഭൂഷണമല്ലായെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു ഇടുക്കി:  സെക്രട്ടേറിയറ്റിന് മുന്നിൽ ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുതിർന്ന നേതാവ് കെ കെ ശിവരാമൻ. സർക്കാർ കണ്ണുതുറക്കാത്ത ദൈവമായി മാറിയെന്നും സമരത്തെ രാഷ്ട്രീയ അധികാരികൾ അധിക്ഷേപിച്ചുവെന്നും കെ കെ ശിവരാമൻ ഫേസ്ബുക്കിൽ കുറിച്ചു. ജോലിയില്‍ കയറിയില്ലായെങ്കില്‍ ആശവര്‍ക്കര്‍മാരെ ജോലിയിൽനിന്ന് പിരിച്ചുവിടുമെന്ന് വ്യക്തമാക്കുന്ന എൻ എച്ച് എം സ്റ്റേറ്റ് മിഷൻ…

Read More
Back To Top