‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ല, പൊലീസിൽ പരാതി നൽകാൻ തയ്യാറാകണം’; വനിതാ കമ്മീഷൻ അധ്യക്ഷ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാനാകില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. മൊഴികൾ ആർക്കെതിരെ എന്ന് വ്യക്തമായി പറയുന്നില്ല. മൊഴി നൽകിയവർ പൊലീസിൽ പരാതി നൽകാൻ തയ്യാറാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ ആവശ്യപ്പെട്ടു. മൊഴികളിൽ ഉറച്ച് നിൽക്കണമെന്നും തെറ്റായ പ്രവർത്തികൾ ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും പി സതീദേവി പറഞ്ഞു. മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് പി സതീദേവി ട്വന്റിഫോറിനോട് പ്രതികരിച്ചു. അതേസമയം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ​ഗുരുതര…

Read More

എംപോക്‌സ്: സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

ചില രാജ്യങ്ങളില്‍ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനം ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് സംസ്ഥാനത്തെ എല്ലാ എയര്‍പോര്‍ട്ടുകളിലും സര്‍വൈലന്‍സ് ടീമുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് എന്തെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 2022ല്‍ എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനം സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രോസീജിയര്‍ പുറത്തിറക്കിയിരുന്നു. അതനുസരിച്ചുള്ള ഐസൊലേഷന്‍, സാമ്പിള്‍ കളക്ഷന്‍, ചികിത്സ എന്നിവയെല്ലാം…

Read More

13കാരി നാ​ഗർകോവിലിൽ എത്തി; റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിൽ പെൺകുട്ടി

തിരുവനന്തപുരത്ത് നിന്ന് കാണാതായി പെൺകുട്ടി നാ​ഗർകോവിലിൽ എത്തിയെന്ന് കണ്ടെത്തൽ. പെൺകുട്ടി നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ദൃശ്യങ്ങളിൽ പെൺകുട്ടിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കന്യകുമാരിയിലേക്ക് പെൺകുട്ടി യാത്ര തുടർന്നുവെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ പറർഞ്ഞു. നാ​ഗർകോവിൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയശേഷം പെൺകുട്ടി ട്രെയിനിൽ തിരികെ കയറി. കുപ്പിയിൽ വെള്ളമെടുത്ത ശേഷമാണ് ട്രെയിനിലേക്ക് തിരികെ കയറിയത്. പ്ലാറ്റ്ഫോമിലേക്ക് മാത്രമാണ് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കുട്ടി പോയിട്ടില്ലെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ‌ പറഞ്ഞു. ഇന്നലെ വൈകിട്ട് 3.30നാണ് പെൺകുട്ടി…

Read More

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പിൽ നടപടി: 60 വ്യാജ ആപ്പുകള്‍ കണ്ടെത്തി, ഗൂഗിളിനും മെറ്റയ്ക്കും നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്‍പ്പന നടത്തുന്ന ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് നോട്ടീസ് നല്‍കി പോലീസ്. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ലോട്ടറിയുടെ 60 വ്യാജ ആപ്പുകളാണ് പോലീസിന്റെ സൈബര്‍ പട്രോളിങ്ങില്‍ കണ്ടെത്തിയത്. കൂടാതെ തട്ടിപ്പുമായി ബന്ധപ്പെട്ട 25 വ്യാജ ഫേസ്ബുക്ക് പ്രൊഫൈലും 20 വെബ്‌സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന്…

Read More

IPS അസോസിയേഷന് പരിഹാസം; ഫേസ്ബുക്കിൽ കേരളത്തിന്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിന്റെയും മാപ്പുമായി പി വി അൻവർ

മലപ്പുറം: ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ എംഎൽഎ. ഫേസ്ബുക്ക് പേജിൽ കേരളത്തിന്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിന്റെയും മാപ്പ് ഇട്ടുകൊണ്ടാണ് എംഎൽഎയുടെ പരിഹാസം. ‘കേരളത്തിന്റെ മാപ്പുണ്ട്‌, മലപ്പുറം മാപ്പുണ്ട്‌, നിലമ്പൂരിന്റെ മാപ്പുണ്ട്‌. ഇനിയും വേണോ മാപ്പ്‌.’-എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലുള്ളത്. ഇന്നലെ മലപ്പുറം എസ്പിയെ അന്‍വര്‍ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഐപിഎസ് അസോസിയേഷൻ അൻവറിനെതിരെ പ്രമേയം പാസാക്കിയിരുന്നു. അൻവർ മാപ്പ് പറയണമെന്നാണ് പ്രമേയത്തിലുള്ളത്. കൂടാതെ, എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും…

Read More

കണ്ടെത്തേണ്ടത് 26 കിലോ സ്വര്‍ണം: ബാങ്ക് ഓഫ് മഹാരാഷ്ട്രാ മുന്‍ മാനേജര്‍ 6 ദിവസം പോലീസ് കസ്റ്റഡിയില്‍

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധാ ജയകുമാറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജയകുമാറിനെ ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്. ബുധനാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡി അപേക്ഷ നൽകിയിരുന്നു. 26.24 കിലോ​ഗ്രാം സ്വർണം കണ്ടെത്തുന്നതിന് ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതിനാലാണ് ഇത്രയും ദിവസം കസ്റ്റഡി വേണ്ടതെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. കർണാടക – തെലങ്കാന…

Read More

വെളിപ്പെടുത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നു; ജസ്നാ തിരോധാനക്കേസിൽ ലോഡ്ജ് ജീവനക്കാരിയുടെ മൊഴിയെടുത്ത് സിബിഐ

ജസ്നാ തിരോധാനക്കേസിൽ വെളിപ്പെടുത്തൽ നടത്തിയ മുണ്ടക്കയം സ്വദേശിനിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി. മുണ്ടക്കയം ഗസ്റ്റ് ഹൗസിൽ വിളിച്ചുവരുത്തിയാണ് മൊഴിയെടുത്തത്. സിബിഐയോട് എല്ലാ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധം തോന്നുന്നുവെന്നും അവർ പ്രതികരിച്ചു. പറയാനുള്ളത് എല്ലാം പറഞ്ഞുവെന്നും ലോഡ്ജ് ജീവനക്കാരി കൂട്ടിച്ചേർത്തു. കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ് ലോഡ്ജിൽ വച്ച് ജെസ്നയെ കണ്ടു എന്നായിരുന്നു മുണ്ടക്കയം സ്വദേശിനിയുടെ വെളിപ്പെടുത്തൽ. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് സിബിഐ ഇവരുടെ മൊഴി രേഖപ്പെടുത്താൻ തീരുമാനിച്ചത്. ഇന്നലെ മുണ്ടക്കയത്ത് എത്തിയ സിബിഐ സംഘം…

Read More

കാണാതായ തസ്മീത് തന്നെ വിളിച്ചിച്ചിട്ടില്ല: സഹോദരന്‍ വാഹിദ്

കഴക്കൂട്ടത്ത് നിന്നും കാണാതായ തസ്മീത് തന്‍റെ അടുത്ത് വന്നിട്ടില്ലെന്നും ഫോണില്‍ വിളിച്ചിട്ടില്ലെന്നും സഹോദരന്‍ വാഹിദ്. താന്‍ ചെന്നൈയില്‍ അല്ല, ബെംഗളൂരുവില്‍ ആണ്.  അമ്മയാണ് ഇന്നലെ തസ്മീതിനെ കാണാതായ വിവരം എന്നോട് പറഞ്ഞത്. തസ്മീതിന്‍റെ കയ്യില്‍ ഫോണില്ല. അവള്‍ക്ക് വീട്ടില്‍ പ്രശ്നങ്ങളില്ല. സന്തോഷവതിയായിരുന്നെന്നും സഹോദരന്‍ പ്രതികരിച്ചു.  സഹോദരന്‍റെ അടുത്ത് ചെന്നൈയിലേക്ക് തസ്മീത് പോയെന്നായിരുന്നു സംശയം. 18കാരനായ വാഹിദും വീട്ടില്‍നിന്ന് പിണങ്ങിപ്പോയതാണ്. ഹോട്ടലിലാണ് ജോലി. നാലുപേരില്‍ തസ്മീദും വാഹിദും പിതാവിന്‍റെ ആദ്യഭാര്യയിലെ മക്കളെന്ന് പൊലീസ് സംശയിക്കുന്നു. അതേസമയം, തസ്മീതും സഹോദരന്‍ വാഹിദും…

Read More

നഗ്നചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഭീഷണി; ആതിരയുടെ ഫോണിൽ നിന്ന് ലോൺ ആപ്പ് മെസ്സേജുകൾ കണ്ടെത്തി

കൊച്ചി: പെരുമ്പാവൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതം. ആതിരയുടെ ഫോണിൽ നിന്ന് ലോൺ ആപ്പ് മെസ്സേജുകൾ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നൽകിയതായും പൊലീസ് കണ്ടെത്തി. ഫോൺ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഭീഷണി സന്ദേശം എത്തിയത് പാകിസ്ഥാൻ നമ്പറിൽ നിന്നെന്നാണെന്ന് പൊലീസ് പറയുന്നു.  ഓൺലൈൻ ലോൺ ആപ്പ് വഴി 6500 രൂപയാണ് യുവതി ലോൺ എടുത്തിരുന്നത്. കുറച്ചു തുക…

Read More

അന്ന് ഞാനല്ല മലപ്പുറം എസ്.പി; പി.വി അൻവർ വേദിയിലിരുത്തി അധിക്ഷേപിച്ച സംഭവത്തിൽ എസ്.പിയുടെ മറുപടി

പോലീസ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനത്തിൽ മലപ്പുറം എസ്.പിയെ വേദിയിലിരുത്തി പി.വി.അൻവർ എംഎൽഎ പരസ്യമായി അധിക്ഷേപിച്ച സംഭവം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി എസ്.പി. എംഎൽഎ പരാമർശിച്ച കേസ് താൻ മലപ്പുറം ജില്ലാ പോലീസ് മേധാവി ആകുന്നതിന് മുമ്പുള്ളതാണ്. അതെന്താണെന്ന് വിശദമായി അന്വേഷിക്കും – അദ്ദേഹം പറഞ്ഞു. എസ്.പി എസ്.ശശിധരൻ പരിപാടിയിൽ വൈകിയെത്തിയതിൽ പ്രകോപിതനായാണ് എംഎൽഎ വിമർശനം നടത്തിയത്. തന്റെ പാർക്കിലെ റോപ്പ് മോഷണം പോയി എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. വിഷയം തെളിവു സഹിതം നിയമസഭയിൽ അവതരിപ്പിക്കും,…

Read More
Back To Top