ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ നിയമനം

ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. മന്ത്രി വി എൻ വാസവനാണ് വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത് അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പർ 169/2024 സഹകരണം 29-8-2024) സഹകരണ വകുപ്പ് പുറത്തിറക്കി. സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ…

Read More

കാഫിർ സ്‌ക്രീൻഷോട്ട്: പരാതിക്കാൻ കാസിമിന്റെ ഫോൺ പൊലീസ് ഫൊറൻസിക് പരിശോധനക്കയച്ചു

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ പരാതിക്കാരൻ കാസിമിന്റെ ഫോൺ ഫൊറൻസിക് പരിശോധനക്കയച്ചു. കാസിമിന്റെ ഫോണിൽ വിവാദ പോസ്റ്റ് ഉണ്ടാക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്‌തോയെന്ന് പരിശോധിക്കാനാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാസിമിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഇടത് സൈബർ ഗ്രൂപ്പുകളിലാണ് സ്‌ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് എന്നാണ് പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ‘റെഡ് എൻകൗണ്ടർ’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റായ റിബേഷ് ആണ് സ്‌ക്രീൻഷോട്ട് ആദ്യം പോസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. സ്‌ക്രീൻഷോട്ട്…

Read More

സിപിഎമ്മിലും പവർ ഗ്രൂപ്പ്, കുറ്റവാളികൾക്ക് കുടപിടിക്കുന്നു, മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നു: സതീശൻ

തിരുവനന്തപുരം : ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു.  ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം…

Read More

വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടി, പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച, ഡോക്ടർക്കെതിരെ കേസ് 

ആലപ്പുഴ: ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ആലപ്പുഴ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍ പഞ്ഞിയും തുണിയും വച്ച് തുന്നിക്കെട്ടുകയായിരുന്നു. ഇതോടെ വയറിനുളളിൽ രക്തം കട്ടപിടിച്ചു. രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് പഞ്ഞിക്കെട്ടും തുണിയും യുവതിയുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്. നടപടി ആവശ്യപ്പെട്ട് യുവതിയുടെ മാതാവ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. …

Read More

പിവി അൻവറിന്റെ വാദങ്ങൾ തെറ്റ്, എസ് പിയുടെ വസതിയിൽ നിന്നും മുറിച്ചത് അപകടഭീഷണിയായ മരക്കൊമ്പുകൾ, രേഖകൾ പുറത്ത്

മലപ്പുറം: ജില്ലാ പൊലീസ് മേധാവിയുടെ വസതിയിൽ നിന്ന് മരങ്ങൾ മുറിച്ച് മാറ്റിയെന്ന പിവി അൻവറിന്റെ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. മരം മുറിച്ച് മാറ്റിയിട്ടില്ലെന്നും അപകടഭീഷണി ഉയർത്തിയ ചില മരങ്ങളുടെ ശിഖരങ്ങൾ മാത്രമാണ് രണ്ടര വർഷം മുമ്പ് മുറിച്ച് മാറ്റിയതെന്നുമാണ് പൊലീസ് രേഖകളിലുളളത്. ക്യാമ്പ് ഓഫീസ് കെട്ടിടത്തിനും സമീപത്തെ വീടുകൾക്കും നാട്ടുകാർക്കും ഭീഷണിയാവുന്ന മരകൊമ്പുകൾ രണ്ടര വർഷം മുമ്പ് 2022 മാർച്ച് 24നാണ് മുറിച്ച് മാറ്റിയത്. അന്ന് ഇന്നത്തെ എസ് പി എസ്.ശശിധരനായിരുന്നില്ല മലപ്പുറം എസ്.പിയെന്നും…

Read More

നിർണായക തീരുമാനം ഇന്നുണ്ടാകുമോ? മുകേഷിന്‍റെ രാജിക്കായി സമ്മർദമേറുന്നു, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്. അനാവശ്യമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റും വിലയിരുത്തിയത്. വിഷയത്തിൽ സിപിഐ…

Read More

കാസർകോട് വധം. പ്രതികൾക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി

കാസർകോട് : കാസറഗോഡ് അടുക്കത്തു വയലിൽ സി. എ. മുഹമ്മദ്‌ കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഉൾപ്പെട്ട നാലു പ്രതികൾ ആയ സന്തോഷ്‌ നായിക്ക് കുടലു, ശിവപ്രസാദ് താളിപ്പടുപ്പ്, അജിത് കുമാർ അയ്യപ്പനഗർ, കാസറഗോഡ്, K. G. കിഷോർ കുമാർ അടുക്കത്തു വയൽ എന്നിവരെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. 2008 ൽ നടന്ന ഈ കൊലപാതക കേസ് അന്വേഷിച്ചത് അന്നത്തെ…

Read More

വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; സന്തോഷ് വര്‍ക്കിക്കും വിനീതിനും അലിന്‍ ജോസ് പെരേരക്കുമെതിരെ കേസ്

ഹ്രസ്വ ചിത്ര സംവിധായകനും രണ്ട് സോഷ്യല്‍ മീഡിയ സെലിബ്രിറ്റികള്‍ക്കും ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പീഡന പരാതിയുമായി യുവതി. യുവതിയെ വീട്ടില്‍ കയറി കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. ഹ്രസ്വ ചിത്ര സംവിധായകന്‍ വിനീത്, സോഷ്യല്‍ മീഡിയ താരങ്ങളായ സന്തോഷ് വര്‍ക്കി ( ആറാട്ടണ്ണന്‍) അലിന്‍ ജോസ് പെരേര എന്നിവര്‍ക്കെതിരെ ഉള്‍പ്പെടെയാണ് കേസ്.  സിനിമയിലെ ഭാഗങ്ങള്‍ വിശദീകരിക്കാന്‍ എന്ന പേരില്‍ എത്തി തന്നെ വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് പരാതി. സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനെയാണ് വീട്ടില്‍ കയറി ഉപദ്രവിച്ചത് അതേസമയം കൊച്ചിയിലെ നടിയുടെ…

Read More

കോഴികളുമായി മുകേഷിന്‍റെ ഓഫീസിലേക്ക്; രാജിയാവശ്യപ്പെട്ട് ചിന്നക്കടയിൽ വേറിട്ട പ്രതിഷേധവുമായി യുവമോർച്ച

കൊല്ലം: നടിയുടെ പീഡനപരാതിയുടെ പശ്ചാത്തലത്തിൽ മുകേഷ് എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്ത് ചിന്നക്കടയിൽ യുവമോർച്ചയുടെ വേറിട്ട പ്രതിഷേധം. കോഴിയുമായാണ് യുവമോർച്ച പ്രതിഷേധം നടത്തുന്നത്. കയ്യിൽ കോഴിയുമായി എത്തിയ പ്രവർത്തകർ ചിന്നക്കട റോഡ് ഉപരോധിക്കുകയായിരുന്നു. പൊലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് നീക്കി. ബിജെപി ജില്ലാ പ്രസിഡൻ്റ് ഗോപകുമാർ ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റി. ഇവർക്കൊപ്പം ബിജെപിയുടെ പ്രതിഷേധവും നടക്കുന്നുണ്ട്. കഴി‍ഞ്ഞ ദിവസവും  മുകേഷിന്റെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നഗരത്തിൽ മറ്റൊരിടത്ത് യൂത്ത് കോൺ​ഗ്രസും പ്രതിഷേധിക്കുന്നുണ്ട്. അതേസമയം, മുകേഷിന്റെ ഓഫീസിന്…

Read More

കാഫിർ സ്ക്രീൻഷോട്ട്: ‘വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണം,മൊഴികളുടെ അടിസ്ഥാനത്തിൽ ചിലരെ ചോദ്യം ചെയ്തിട്ടില്ല’

കൊച്ചി: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സർക്കാരിന് വിമർശനവുമായി ഹൈക്കോടതി. വിവാദ പോസ്റ്റിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി പറ‍ഞ്ഞു. മൊഴികളുടെ അടിസ്ഥാനത്തിൽ കിട്ടിയ പേരുകളിൽ ഉള്ള ചിലരെ ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഹർജിക്കാരനായ എംഎസ്എഫ് നേതാവിന്റെ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് ബെച്ചു കുര്യനാണ് കാഫിർ കേസ് പരിഗണിച്ചത്.  ഹർജിക്കാരൻ നൽകിയ പരാതിയിൽ എന്ത് കൊണ്ട് കേസ് എടുക്കുന്നില്ലെന്ന് കോടതി ചോദിച്ചു. പലരുടേയും മൊബൈൽ ഫോണുകൾ കണ്ടുകെട്ടിയിട്ടുണ്ടെന്നും സർക്കാർ…

Read More
Back To Top