
താമിർ ജെഫ്രി മരിക്കാൻ കാരണം ലഹരി വിഴുങ്ങിയതെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സുജിത് ദാസിന്റെ ഓഡിയോ പുറത്ത് വിട്ട് പി.വി അൻവർ
തിരുവനന്തപുരം: 2023 ഓഗസ്റ്റ് ഒന്നിന് താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തമീർ ജിഫ്രിയുടെ മരണം ലഹരി വിഴുങ്ങിയുള്ളതെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്ന എസ്.പി സുജിത് ദാസിന്റെ ഓഡിയോ ക്ലിപ്പ് പുറത്ത് വിട്ട് എം.എൽ.എ, പി.വി അൻവർ. ഓഡിയോയിൽ താമിറിന്റെ കൊലപാതകം മനഃപൂർവമല്ലെന്നും തന്റെ സഹപ്രവർത്തകർക്ക് അറിയാതെ സംഭവിച്ച അബദ്ധമാണെന്ന് പറയുന്നുണ്ട്. താൻ ഒരു റിട്ടയർമെന്റ് ബാച്ചിലായിരുന്നു എന്നും ഉറങ്ങിയിട്ട് കുറെ ആയെന്നും തന്നെ ഇതിൽ നിന്ന് ഒഴിവാക്കി തരണമെന്നും സുജിത് ദാസ് ഓഡിയോയിൽ പറയുന്നുണ്ട്. എം.ഡി.എം.എ ഉപയോഗിച്ച…