
‘അതല്ല ഞാന്‍ ഉദ്ദേശിച്ചത്’: ബോളിവുഡിനെ ഞെട്ടിച്ച പ്രഖ്യാപനത്തില്‍ വന്‍ ട്വിസ്റ്റ്, സംഭവിച്ചത് ഇതാണ് !
മുംബൈ: 2025 ന് ശേഷം അഭിനയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ സൂചിപ്പിച്ച് അത് വന്‍ വാര്‍ത്തയായതിന് പിന്നാലെ തന്‍റെ വാക്കുകൾ ആളുകള്‍ തെറ്റായി വായിച്ചുവെന്ന് പറഞ്ഞ് നടന്‍ വിക്രാന്ത് മാസി രംഗത്ത് എത്തി. താന്‍ ഒരു വലിയ ഇടവേള വേണമെന്നാണ് ഉദ്ദേശിച്ചതെന്നും അല്ലാതെ അഭിനയം നിര്‍ത്തുന്നതല്ല ഉദ്ദേശിച്ചത് എന്നുമാണ് നടന്‍ ഇപ്പോള്‍ പറയുന്നത്. വിക്രാന്ത് മാസി ന്യൂസ് 18-നോട് തന്‍റെ ഭാഗം വിശദീകരിച്ചു, “ഞാൻ റിട്ടയർ ചെയ്യുന്നില്ല . ഒരു നീണ്ട ഇടവേള വേണം. വീട്…