
വൻമരങ്ങള്‍ വീഴുന്നു ! പുഷ്പരാജിന് മുന്നിൽ അടിയറവ് പറഞ്ഞ് കൽക്കിയും; ഹിന്ദിയിൽ സർവ്വകാല റെക്കോർഡ്
നാല് ദിവസം മുൻപാണ് തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന പുഷ്പ 2 ദ റൂൾ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ആദ്യഭാഗത്തിന് ലഭിച്ച വലിയ വിജയമായിരുന്നു ആ കാത്തിരിപ്പിന് കാരണം. ഒടുവിൽ പുഷ്പരാജായി അല്ലു അർജുൻ സ്ക്രീനിൽ നിറഞ്ഞാടിയപ്പോൾ വീണത് വമ്പൻ ചിത്രങ്ങളുടെ ബോക്സ് ഓഫീസ് കളക്ഷനുകൾ കൂടിയായിരുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസത്തിൽ 800 കോടി ക്ലബ്ബിൽ കയറിക്കൂടിയ പുഷ്പ 2, ഹിന്ദിയിൽ സർവ്വകാല റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്. റിലീസ് ചെയ്ത് ആദ്യദിനം ഹിന്ദി ബോക്സ് ഓഫീസിൽ…