സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണം , മുഖ്യമന്ത്രിക്ക് വിനയന്റെ കത്ത്

എറണാകുളം: സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് പെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു.കത്തിന്‍റെ പൂര്‍ണരൂപം ഇങ്ങിനെ ‘മലയാള സിനിമയില്‍ സംവിധായകനായും, തിരക്കഥാകൃത്തായും, നിര്‍മ്മാതാവായും പ്രവര്‍ത്തിച്ചു വരുന്ന ഒരു വ്യക്തിയാണ് ഞാന്‍. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും, തൊഴില്‍ നിഷേധമുള്‍പ്പെടെയുള്ള മറ്റു വിഷയങ്ങളെക്കുറിച്ചും പഠിക്കാനായി ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തില്‍ നിയമിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കേരളത്തില്‍ വലിയ ചര്‍ച്ച ആയിരിക്കുന്ന ഈ അവസരത്തില്‍ ആ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചില ഗൗരവമായ വിഷയങ്ങള്‍ അങ്ങയുടെ…

Read More

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി നടൻ സിദ്ദിഖ്; ബലാത്സംഗ കേസില്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം: യുവ നടിയുടെ പരാതിയിൽ ബലാത്സംഗം കുറ്റം ചുമത്തിയ സാഹചര്യത്തില്‍ നടൻ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങി. കൊച്ചിയിലെ അഭിഭാഷകരുമായി സിദ്ദിഖ് ചർച്ച നടത്തി. ഹൈക്കോടതിയെ സമീപിക്കാനാണ് പ്രാഥമിക ആലോചന. യുവ നടിയുടെ പരാതിയിൽ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്.  2016 ൽ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയിൽ മുഖേനെയാണ് നടി പരാതി നൽകിയത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തി മാസ്കറ്റ് ഹോട്ടലിൽ…

Read More

ജീവനക്കാര്‍ പോലുമില്ല; കൂട്ടരാജിക്ക് പിന്നാലെ ഷട്ടറിട്ട് കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനം

ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിനും നടന്മാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കും പരാതികള്‍ക്കും പിന്നാലെ ‘അമ്മ’ ഭരണസമിതി പിരിച്ചുവിട്ട സാഹചര്യത്തില്‍ ആളൊഴിഞ്ഞ് കൊച്ചിയിലെ ‘അമ്മ’ സംഘടനാ ആസ്ഥാനം. സാധാരണഗതിയില്‍ ജീവനക്കാര്‍ ഉണ്ടാവുന്ന മുന്‍വശമടക്കം പൂട്ടിയാണ് ആസ്ഥാനത്തിന് ഷട്ടറിട്ടത് ഭരണസമിതിയിലെ അംഗങ്ങള്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ‘ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികള്‍ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍, ‘അമ്മ’യുടെ നിലവിലുള്ള ഭരണ…

Read More

മിനു മുനീർ ബ്ലാക്ക് മെയിൽ ചെയ്തു, വൻ തുക ചോദിച്ച് ഭീഷണിപ്പെടുത്തി; നിയമനടപടി സ്വീകരിക്കുമെന്ന് മുകേഷ്

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണം ഉന്നയിച്ച നടി മിനു മുനീറിനെതിരെ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ്. ആരോപണത്തില്‍ യാതൊരു കഴമ്പുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയായിരുന്നുവെന്നും നടൻ മുകേഷ് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. മിനു മുനീര്‍ മുകേഷിനെതിരെ നടത്തിയ ഗുരുതര വെളിപ്പെടുത്തൽ പുറത്തുവന്നശേഷം മുകേഷിന്‍റെ രാജി ആവശ്യപ്പെട്ട് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കിയതിനിടെയാണ് വിശദീകരണം. മിനു മുനീര്‍ ബ്ലാക്ക് മെയില്‍ ചെയ്തു. ഒരു ലക്ഷണമെങ്കിലും തരണമെന്ന് എന്നോട് ആവശ്യപ്പെട്ടു. തുക ആവശ്യപ്പെട്ട് വാട്സ്ാപ്പില്‍ സന്ദേശം അയച്ചു. 2009ൽ മീനു കുര്യൻ…

Read More

അമ്മയിലെ കൂട്ടരാജി വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചേരിതിരിഞ്ഞുള്ള തർക്കത്തിന് പിന്നാലെ; ജഗദീഷിനൊപ്പം നിന്ന് താരങ്ങൾ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ അമ്മയിലെ കൂട്ടരാജിക്ക് കാരണമായത് സംഘടനയ്ക്ക് അകത്തുണ്ടായ രൂക്ഷമായ അഭിപ്രായ ഭിന്നത. താരങ്ങൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ രണ്ട് ചേരിയിലായി തർക്കിച്ചതോടെയാണ് അമ്മ അധ്യക്ഷൻ മോഹൻലാൽ ഭരണസമിതി പിരിച്ചുവിടാനും പ്രസിഡൻ്റ് സ്ഥാനം രാജിവെക്കുന്നതായും പ്രഖ്യാപിച്ചത്. ഇന്ന് നടന്ന ച‍ർച്ചയിൽ നടനും അമ്മ വൈസ് പ്രസിഡൻ്റുമായ ജഗദീഷിനൊപ്പം പൃഥിരാജടക്കം യുവതാരങ്ങളും നടികളും നിലപാടെടുത്തു നിന്നു. ഇവ‍ർ പരസ്യപ്രതികരണത്തിലേക്ക് പോകുമെന്ന് നിലപാടെടുത്തതോടെയാണ് അമ്മ അധ്യക്ഷൻ രാജി പ്രഖ്യാപനം നടത്തിയത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ രാജിപ്രഖ്യാപനം നടത്തുന്നതിന് മുൻപ്…

Read More

നേരിടുന്നത് വലിയ പ്രതിസന്ധി: വികാരാധീനനായി മോഹൻലാൽ, രാജിയിൽ നിന്നും ചിലർ പിന്തിരിപ്പിച്ചെങ്കിലും തയ്യാറായില്ല

കൊച്ചി: താരസംഘടന അമ്മയിലുണ്ടായ ഭിന്നതയിൽ വികാരാധീനനായി മോഹൻലാൽ. നേരിടുന്നത് വലിയ പ്രതിസന്ധിയാണെന്ന് മോഹൻലാൽ അംഗങ്ങളോട് പറഞ്ഞതായാണ് പുറത്തുവരുന്ന വിവരം. രാജിയ്ക്കുള്ള തീരുമാനം എടുക്കും മുൻപ് മോഹൻലാൽ മമ്മൂട്ടിയോട് സംസാരിച്ചതായും പുറത്തുവരുന്നുണ്ട്. എന്നാൽ മമ്മുട്ടിയുൾപ്പെടെ രാജിവയ്ക്കാനാണ് മോഹൻലാലിന് നൽകിയ നിർദേശമെന്നാണ് റിപ്പോർട്ട്. അതേസമയം, വിഷയത്തിൽ മാധ്യമങ്ങളോട് ഇതുവരേയും മോഹൻലാൽ പ്രതികരിച്ചിട്ടില്ല. വാർത്താക്കുറിപ്പിൽ രാജിവെക്കുന്നതായി മാത്രമാണ് അറിയിച്ചത്.  ആദ്യം രാജി പ്രഖ്യാപിച്ചത് മോഹൻലാലായിരുന്നു. താൻ രാജിവയ്ക്കുന്നുവെന്ന് അംഗങ്ങളെ അറിയിച്ചു. ചിലർ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും തീരുമാനത്തിൽ മോഹൻലാൽ ഉറച്ചു നിന്നു. അതോടെ…

Read More

‘അമ്മ’യിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജി വച്ചു, ഭരണസമിതി പിരിച്ചു വിട്ടു

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സിനിമയിലുണ്ടായ വെളിപ്പെടുത്തലിൽ താരസംഘടന അമ്മയിൽ പൊട്ടിത്തെറി. മോഹൻലാൽ ഉൾപ്പെടെ എല്ലാവരും രാജിവെച്ചു. നിലവിലെ അമ്മ ഭരണസമിതി പിരിച്ചുവിട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന് സിനിമ രംഗത്തെ അതിക്രമങ്ങളിൽ പരാതിയുമായി കൂടുതൽപ്പേർ രംഗത്ത് എത്തിയതിന് പിന്നാലെ അമ്മയിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബുരാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നതെന്നാണ് വിവരം. ലൈംഗിക ആരോപണത്തിൽ ഉൾപ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണമെന്ന ആവശ്യവും ശക്തമാണ്. ആവശ്യം…

Read More

എമര്‍ജന്‍സിയുടെ ട്രയിലറിന് പിന്നാലെ കങ്കണക്ക് വധഭീഷണി; പൊലീസ് സഹായം തേടി

മുംബൈ: അടിയന്തരാവസ്ഥ പ്രമേയമായി പുറത്തിറങ്ങുന്ന ‘എമർജൻസി’യുടെ റിലീസിന് മുന്നോടിയായി നടിയും ബിജെപി എം.പിയുമായ കങ്കണ റണാവത്തിന് സിഖ് വിഘടനവാദ ഗ്രൂപ്പുകളുടെ വധഭീഷണി. ചിത്രത്തിന്‍റെ ട്രയിലര്‍ പുറത്തുവന്നതിനു പിന്നാലെയാണ് വധഭീഷണി. ഭീഷണിയുടെ പശ്ചാത്തലത്തില്‍ കങ്കണ പൊലീസ് സഹായം തേടിയിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ നടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ഉയർത്തുന്നുണ്ട്. ആറ് പുരുഷന്‍മാര്‍ ഒരു മുറിയില്‍ ഇരിക്കുന്നത് വീഡിയോയില്‍ കാണാം. “നിങ്ങൾ ഈ സിനിമ റിലീസ് ചെയ്താൽ, സർദാർമാർ നിങ്ങളെ ചെരിപ്പുകൊണ്ട് അടിക്കും, നിങ്ങളെ ഇതിനോടകം തല്ലിയിട്ടുണ്ട്, ഞാൻ…

Read More

സംവിധായകന്‍ മോഹന്‍ അന്തരിച്ചു

കൊച്ചി: സംവിധായകന്‍ മോഹന്‍ അന്തരിച്ചു.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെ 10 മണിയോടെയായിരുന്നു അന്ത്യം. 76 വയസായിരുന്നു.  ഏറെ നാളായി ചികിത്സയിലായിരുന്നു. ഇരുപതിലേറെ ചലച്ചിത്രങ്ങൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകൾക്ക് തിരക്കഥയുമൊരുക്കി. പക്ഷെ, ശാലിനി എന്‍റെ കൂട്ടുകാരി, ഇസബെല്ല, മുഖം, അങ്ങനെയൊരു അവധിക്കാലത്ത് തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ പ്രീഡിഗ്രി പഠനം പൂര്‍ത്തിയാക്കി മദ്രാസിലെ ജെയ്ൻ കോളജിൽ ബികോമിന് ചേര്‍ന്നപ്പോഴാണ് മോഹന്‍ സിനിമ ലോകവുമായി അടുപ്പത്തിലാകുന്നത്.  പ്രശസ്ത സംവിധായകൻ എം.കൃഷ്ണന്‍…

Read More

അമ്മയിൽ ഭിന്നത രൂക്ഷം; ബാബു രാജും മാറണം, ആവശ്യപ്പെട്ട് കൂടുതല്‍ വനിത അംഗങ്ങള്‍ രംഗത്ത്

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടറിനെ തുടര്‍ന്ന് സിനിമ രംഗത്തെ അതിക്രമങ്ങളില്‍ പരാതിയുമായി കൂടുതല്‍പ്പേര്‍ രംഗത്ത് എത്തിയതിന് പിന്നാലെ  താര സംഘടനയായ അമ്മയിൽ കടുത്ത ഭിന്നത. ആരോപണവിധേയനായ ജോയിൻ സെക്രട്ടറി ബാബു രാജ് മാറണം എന്ന് ഒരു വിഭാഗം അംഗങ്ങൾ ആവശ്യപ്പെടുന്നത് എന്നാണ് വിവരം.    ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട അമ്മയിലെ അംഗങ്ങളായ താരങ്ങളോട് വിശദീകരണം ചോദിക്കണം എന്നും ആവശ്യവും ശക്തമാണ്. ആവശ്യം ശക്തമാക്കിയതിൽ ഏറെയും അമ്മയിലെ വനിതാ അംഗങ്ങളാണ് എന്നാണ് വിവരം. അതേ സമയം അമ്മ എക്‌സക്യൂട്ടിവ്…

Read More
Back To Top