
മനസ് നിറയ്ക്കുന്ന വിജയം; ആസിഫ് അലിയുടെ സർക്കീട്ടിന്റെ ആദ്യദിന കളക്ഷൻ പുറത്ത്
‘ആയിരത്തൊന്നു നുണകൾ’ എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട് ആസിഫ് അലി നായകനായെത്തിയ പുതിയ ചിത്രമാണ് സർക്കീട്ട്. കിഷ്‍കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റർ സിനിമകൾക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആസിഫ് ചിത്രത്തിന് മികച്ച പ്രതികരണമാണ് ആദ്യ ദിനം ലഭിച്ചതും. ഇപ്പോൾ സിനിമയുടെ ആദ്യദിന കളക്ഷൻ പുറത്തുവന്നിരിക്കുകയാണ്. ആദ്യദിനത്തിൽ 40 ലക്ഷത്തോളം രൂപയാണ് സിനിമ നേടിയത്. സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ കണക്കിലെടുക്കുമ്പോൾ വരും ദിവസങ്ങളിൽ കളക്ഷനിൽ വർധനവ് ഉണ്ടാകുമെന്നാണ് അനലിസ്റ്റുകളുടെ പ്രതീക്ഷ. ‘ആയിരത്തൊന്നു നുണകൾ’ എന്ന…